Tuesday, July 10, 2018

Desertree | മരുമരം


Friday, June 13, 2008

വൈകിയ വരകള്‍

അവസാനതീയ്യതിയിന്നാണല്ലോയെന്നിപ്പോഴാണോര്‍ത്തത്.
നോക്കിയപ്പോ ആയമ്മേ വരക്കാനാണിത്തിരിയെളുപ്പം.
എന്നാ പിന്നെ കിടക്കട്ടേയെന്നു വച്ചു.
പണ്ട് ആയമ്മേടെ വര്‍ത്തമാനം കേട്ടിരിക്കാനും നല്ല രസായിരുന്നു.
ഇപ്പൊ വയസ്സായില്ലേ..
........................................................................................................
.
പക്ഷെ ഞാന്‍ വരക്കാനാഗ്രഹിച്ചതും പറയാനാഗ്രഹിച്ചതും അവരെയായിരുന്നില്ല.
ഗീതടീച്ചറെ കുറിച്ചായിരുന്നു,
തന്‍റെ ജന്മസത്യം ഒറ്റ സ്നാപ്പിലൊതുക്കി പാതി വഴിയില്‍ തിരിഞ്ഞു നടന്നുപോയ
കവയത്രിയും ചെറുകഥാകൃത്തുമായ ഗീതാഹിരണ്യനെക്കുറിച്ച്.
.
ടീച്ചറുടെ മലയാളം ക്ലാസ്സുകള്‍ വല്ലത്തൊരനുഭവമായിരുന്നു.
എന്‍റെ കലാലയ ജീവിതത്തിന്‍റെ അവസാനകാലത്താണ് ടിച്ചര്
‍കൊടുങ്ങല്ലൂര്‍ കെ.കെ.ടി.എം. കൊളേജില്‍ എത്തുന്നത്.
അതുകൊണ്ടുതന്നെ ടീച്ചറുടെ വളരെ കുറച്ചു ക്ലാസ്സുകള്‍ മാത്രമാണ്എനിക്കുകിട്ടിയത്.
ഗീതാഹിരണ്യന്‍ എന്ന വ്യക്തിയേയും ടീച്ചറേയും എഴുത്തുകാരിയേയുംമനസ്സിലാക്കുവാന്‍
ആ കുറച്ചുനാളുകള്‍ തന്നെ ധാരാളമായിരുന്നു.
അത്രയ്ക്ക് തുറന്ന പെരുമാറ്റമായിരുന്നു ടീച്ചറുടേത്.
.
ഒരിക്കല്‍കൂടി ചെന്നുകാണണമെന്നുള്ള ആഗ്രഹം
അവര്‍ മരിക്കുന്നതു വരെ സാധിച്ചില്ല.
അര്‍ബുദരോഗം കീഴടക്കിയ ആ ജീവിതത്തിനും
കീഴടങ്ങാന്‍ കൂട്ടാക്കതിരുന്ന ആ മനസ്സിനും തൂലികയ്ക്കും
45 വയസ്സില്‍ പൂര്‍ണ്ണവിരാമമായി.
'ഒറ്റസ്നാപ്പില് ഒതുക്കാനാവില്ല ഒരു ജന്മസത്യം' ആയിരുന്നു ആദ്യകഥാ സമാഹാരം.
മരണശേഷം പ്രസിദ്ധീകരിക്കപ്പെട്ട 'അസംഘടിത' യായിരുന്നു
രണ്ടാമത്തേതും അവസാനത്തേതുമായ കഥാസമാഹാരം.
.
അവിടിവിടെ ചിതറിക്കിടക്കുന്ന ഓര്‍മ്മകളും
മറവിയിലേക്കിനിയും മറഞ്ഞുപോകാത്ത വായിച്ചുപോയ വരികളും
സാധിച്ചാല്‍ കുത്തിവരകളാലൊരു ഗുരുദക്ഷിണയും ചേര്‍ന്നൊരു
വിശാലപോസ്റ്റായിരുന്നു മനസ്സില്‍.
ഇനിയൊരിക്കലാവട്ടെ.
ടീച്ചറെക്കുറിച്ച് ഇത്രയെങ്കിലുമോര്‍മ്മിക്കാന് ‍കാരണമായ
ഇവന്‍റിന് നന്ദി!

Labels: ,

Sunday, June 08, 2008

കറുത്തവാക്കുകള്‍ക്കെതിരെ കറുപ്പുകൊണ്ട്...

me too...

Joining hands with injipennu against the black world of kerals.com.

Labels:

Thursday, September 13, 2007

സാക്ഷിയുടെ വിവാഹം!

പ്രിയപ്പെട്ട സുഹൃത്തുക്കളെ

നമ്മുടെ പ്രിയ സുഹൃത്തും വരകളുടെ രാജാവുമായ സാക്ഷി എന്ന രാജീവ്
വിവാഹിതനാവുകയാണ്.

അബുദാബിയില്‍ തന്നെ ജോലിചെയ്യുന്ന ആലുവ സ്വദേശി ആതിരയാണ് വധു.
ഈ വരുന്ന ഞായറാഴ്ച (16- തീയതി) ശ്രീ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചാണ് വിവാഹം.
പ്രസ്തുത മംഗളകര്‍മ്മത്തില്‍ നമ്മുടെ എല്ലാം മനസുകൊണ്ടുള്ള സാന്നിദ്ധ്യം ഉറപ്പുവരുത്താം.


(എന്റെ പ്രിയ സുഹൃത്തിനുവേണ്ടി ഇങ്ങനെ ഒരു ക്ഷണക്കത്ത് ടൈപ്പ് ചെയ്ത് ഇവിടെ പബ്ലിഷ് ചെയ്യാനായതില്‍ ഞാന്‍ ഒരുപാട് സന്തോഷിക്കുന്നു)

Monday, March 05, 2007

വെറുമൊരു മോഷ്ടാവായോരെന്നെ...


ഞാനും പങ്കുചേരുന്നു, മോഷ്ടിക്കാനല്ല.
മോഷണത്തിനെതിരെ.

Saturday, January 20, 2007

കൈപ്പള്ളിക്ക്‌ സ്നേഹപൂര്‍വ്വം..!!


കുറേകാലമായി കൈപ്പള്ളിയെ എവിടെ കണ്ടാലും ഞാന്‍ പതുക്കെ പിന്നിലേക്കുവലിയും. കണ്ടാല്‍ ഒന്നേ ചോദിക്കാന്‍ കാണൂ "എടേയ്‌ നീയത്‌ വാങ്ങിയോടേയ്‌? ആ മൗസിട്ടു ഒരച്ച്‌ ഇനി നീ എന്തെങ്കിലും വരച്ചാല്‍ കയ്യു ഞാന്‍ തല്ലിയൊടിക്കും" അവസാനം 'അതു' വാങ്ങിത്തരുന്ന കാര്യം കൈപ്പള്ളിതന്നെയേറ്റെടുത്തു. അതുവരെ എനിക്കു ഉപയോഗിച്ചു പരിചയിക്കുവാന്‍ കൈപ്പള്ളി ഉയോഗിച്ചുകൊണ്ടിരുന്ന Wacom Graphire2 pen tablet ഇക്കഴിഞ്ഞ ഇന്‍ഡോ അറബ്‌ ഫെസ്റ്റിനു വന്നപ്പോള്‍ എനിക്കു കൊണ്ടുവന്നുതരികയും ചെയ്തു. അതില്‍ ചെയ്ത ആദ്യത്തെ പരീക്ഷണം കൈപ്പള്ളിക്ക്‌ സ്നേഹപൂര്‍വ്വം!

Wednesday, November 08, 2006

കൊച്ചുകൂട്ടുകാരിയ്ക്ക്...

ഒരു കാര്‍ട്ടൂണ്‍ ചിത്രം

Thursday, October 19, 2006

വെളിച്ചം

Wednesday, October 04, 2006

കൊടകരക്കാരന്‍ ഒരു വിശാലന്‍!



വിശാല മനസ്കന്‍.
അതാണ് നാമം. കൊടകരയില്‍ വീട്, ജബല്‍ അലിയില്‍ ജോലി. ഡൈലി പോയിട്ട് വരും എന്നാണ് അവകാശവാദം (കൊടകര നര്‍മ്മത്തിന്റെ വേര് ഇവിടെ തുടങ്ങുന്നു).


പുള്ളിക്കാരനു വിശാലമായി വിളയാടാനും വിളവിറക്കാനും‍ ബ്ലോഗില്‍ മാന്യമായ ഒരു ഇടമുണ്ട്. കൊടകരപുരാണം.
അതിന്റെ അടിയില്‍ ചോന്ന ലിപിയില്‍ എഴുതിയിട്ടുണ്ട് “എടത്താടന്‍ മുത്തപ്പന്‍ ഈ ബ്ലോഗിന്റെ നാഥന്‍“ ഇതിങ്ങനെ എഴുതാന്‍ വിശാലന്‍ ഒരാളെയുള്ളു. ചിരിയില്‍ തുടങ്ങി ചിരിയില്‍ നിര്‍ത്താനുള്ള വാശി. അതിനെ നമിച്ചാണ് നമ്മള്‍ വായന നിര്‍ത്തുക.
ഓരോപോസ്റ്റ് വായിച്ചുകഴിയുമ്പോഴും ഞാന്‍ താഴെ ഇതൊന്നുകൂടിവായിക്കും, എനിക്കറിയാത്ത എടത്താടന്‍ മുത്തപ്പനെ വണങ്ങും. ഞാന്‍ ഒരിക്കലും കാണാന്‍ വഴിയില്ലാതിരുന്ന, ഈ സജീവിനെ എന്റെ / ഞങ്ങളുടെ മുന്നില്‍ അവതരിപ്പിച്ചതിന്. മലയാളം ബ്ലോഗുകളില്‍ നിലവാരം ഉള്ള ചിരിയുടെ രസം ഉരുക്കുന്നവന്റെ തറവാട്ടിന്റെ നാഥനായതിന്.


ഞാനും വിശാലനും മലയാളം ബ്ലോഗിന്റെ താളില്‍ വരുന്നത് ഒരേ സമയത്താണ് എന്നാണ് എന്റെ ഓര്‍മ്മ.
ഉളുമ്പത്തുകുന്നുകാര്‍ ചാളതോരനും ചാള ഉപ്പേരിയും ചാളഫ്രൈയും ഒക്കെ കഴിച്ച് രണ്ടുദിവസം 'വെരി ബിസി' ആയ കഥയാണ് ഞാന്‍ ആദ്യം വായിച്ച വിശാല മനസ്‌കഥ.


“മുകുന്ദേട്ടന്‍ ഒന്നര H.R-ല്‍, ഗ്ലാസ്‌ നിറച്ചും സോഡയൊഴിച്ച്‌ ആര്‍ത്തിയോടെ കുടിച്ചു. തണുത്ത സോഡക്കുമിളകല്‍ മേല്‍ച്ചുണ്ടിലേക്കും മൂക്കിന്റെ തുമ്പത്തേക്കും പൊട്ടിത്തെറിച്ചു. രസമുകുളങ്ങള്‍ക്ക്‌ കിട്ടിയ നാരങ്ങ അച്ചാറിന്റെ തോണ്ടലില്‍ നാക്ക്‌ കോരിത്തരിച്ച്‌ 'ഠേ' എന്നൊരു ശബ്ദമുണ്ടാക്കി.“ (മനസാക്ഷിക്കുത്ത് )

"കൈതോട്ടിലേക്ക്‌ ചാഞ്ഞ്‌ കിടക്കുന്ന ഉഴുന്നുണ്ടിയുടെ ചില്ലയില്‍ മലവെള്ളത്തില്‍ ഒലിച്ചുവന്നൊരു മലമ്പാമ്പ്‌ ടൈറ്റാനിക്കില്‍ റോസ്‌ സോഫാ കം ബെഡില്‍ കെടക്കുമ്പോലെ കിടക്കുന്നു.!!" (കാര്‍ത്ത്യേച്ചിയെ നമ്മള്‍ പരിചയപ്പെട്ട മലമ്പാമ്പ്) എന്നിങ്ങനെയുള്ള പ്രയോഗങ്ങളാല്‍ സമ്പന്നമായിരുന്നു എന്നും വിശാലന്റെ എഴുത്ത്.


"ഉടുത്തിരുന്ന മുണ്ട്‌ തോളിലിട്ട്‌ അത്‌ രണ്ടുകൈകൊണ്ടും വകഞ്ഞ്‌ മാറ്റി, കുന്നത്തിന്റെ ഷഡിയും ഇട്ടോണ്ട്‌ 'സൂപ്പര്‍മാനെ'പ്പോലെ നിന്ന റപ്പായേട്ടനേയും‍” (പാപി), കുടുംബം കലക്കിയേയും, വെളിച്ചപ്പെടലിനിടയില്‍ എല്ലാം വെളിച്ചത്തില്‍ പെട്ടുപോയ ദിവാകരേട്ടനേയും,
മനക്കുളങ്ങര-കൊടകര ബൈപാസിനു പിറകിലെ മാസ്റ്റര്‍ മൈന്റ്‌, ശ്രീ. കുഞ്ഞുവറീത്‌ ജൂനിയറിന്റെ അപ്പന്‍ ശ്രീ.കുഞ്ഞുവറീത്‌ സീനിയര്‍, കെട്ടിക്കൊണ്ടുവന്നചേടത്ത്യാരേയും, റബറ് ഷീറ്റടിക്കുന്ന മേഷീനില്‍ നിന്ന് വരുന്ന റബര്‍ ഷീറ്റുപോലെ ഗുഹയില്‍ നിന്ന് പുറത്ത്‌ കടന്ന ഷാജപ്പനേയും (പുനര്‍ജ്ജനി), വിശാലന്റെ മാസ്റ്റര്‍പീസ് കളില്‍ ഉള്ള സില്‍ക്കിനേയും, പൂടമ്മാനേയും, അശോകന്റെ വീട്ടില്‍ പോയിരുന്നു തിന്ന കോഴിമുട്ടകളേയും, ഒരിക്കലും നമുക്ക് മറക്കാനാവില്ല.


വിരസതയില്ലാതെ, അണമുറിയാതെ പറയാനുള്ള കഴിവാണ് വിശാലന്റെ ഹൈലൈറ്റ്. അതുകൊണ്ടാണ് വിശാലമനസ്കന്‍ എന്നൊരു പേരുകാണുമ്പോള്‍ മലയാളം ബ്ലോഗുവായനക്കാരില്‍ മുഖ്യപങ്കും ഏതോ ഒരു മിനിമം ഗ്യാരണ്ടിയുടെ പിന്‍ബലത്തില്‍, ആ ലിങ്കില്‍ ബലമായി ക്ലിക്കി കൊടകരയിലേക്ക് കയറുന്നത്.


പക്ഷെ ഇന്നിപ്പോള്‍ കൊടകരപുരാണം വിശാലന്റെ സ്വന്തം അല്ല. മലയാളം ബ്ലോഗുകളുടെ ആസ്തിയില്‍ പെടുന്നതാണ്. ഈ മിടുക്കനാണ് ആദ്യമായി ഒരു ബ്ലോഗ് അവാര്‍ഡ് മലയാളത്തിന്റെ പടികടത്തി കൊണ്ടുവന്നത്


ഈ ചിത്രം കൊടകരയുടെ കഥാകാരന്‍‍ വിശാലനുവേണ്ടി സ്നേഹത്തോടെ സന്തോഷത്തോടേ അദ്ദേഹത്തിന്റെ മാസ്റ്റര്‍പീസ് സണ്‍ഗ്ലാസ് അടക്കം സമര്‍പ്പിക്കുന്നു. (മുഖം നന്നായില്ലെങ്കില്‍ എന്നെ തെറിവിളിക്കല്ലേ വിശാലാ..)

Monday, October 02, 2006

വര്‍ണ്ണങ്ങള്‍ ചിറകുവിടര്‍ത്തും മുന്‍പ്..!



ഒരുപാട് നിറങ്ങള്‍ ചിറകിലൊതുക്കുന്ന ഒരു പക്ഷി.


(എന്തെങ്കിലും വരച്ചില്ലെങ്കില്‍ ഗെറ്റ് ഔട്ട് അടിക്കും എന്ന് സാക്ഷി കുറേ നാളായി സ്നേഹഭീഷണി മുഴക്കുന്നു. ഇനി അതുവേണ്ട. ഇരിക്കട്ടെ സാക്ഷിയുടെ മരത്തില്‍ ഒരു തത്ത.)

Wednesday, September 20, 2006

ഫെയ്ഡോണ്‍-1

Gujarat, India,1996

സ്റ്റീവ് മക്‍കറിയുടെ ഫോട്ടോ പോര്‍ട്രൈറ്റ് സമാഹാരമായ
'ഫെയ്ഡോണ്‍' ലെ ഒരു ചിത്രം.

സ്റ്റീവ് മക്‍കറിയെ അറിയില്ലേ??
കണ്ണുകളില്‍ തീപ്പന്തങ്ങളൊളിപ്പിച്ച,
പൂച്ചക്കണ്ണുകളുള്ള അഫ്ഗാന്‍ യുവതിയെ
ലോകം മുഴുവന്‍ പരിചയപ്പെടുത്തിയ
അതേ പോര്‍ട്രൈറ്റ് ഫോട്ടോഗ്രാഫര്‍ -
സ്റ്റീവ് മക്‍കറി.


Traveling the world over the last two decades,
Magnum photographer Steve McCurry
has looked directly into the faces of people
from all corners of this planet.
From Afghanistan to Los Angeles
and countless places in between,
he has shot some of the most compelling
photo portraits of our time.

Tuesday, August 15, 2006

കഴിഞ്ഞുപോകുന്ന കര്‍ക്കിടകം.



ഇന്ന് ഇവിടെ കര്‍ക്കിടകത്തിന്റെ അവസാനമഴ നിര്‍ത്താതെ പെയ്യുന്നു.
നാളെ ചിങ്ങം തുടങ്ങും.
പണ്ടൊക്കെയായിരുന്നെങ്കില്‍ നാളെമുതല്‍ പ്ലാവില്‍ നിന്നു മാവില്‍ നിന്നുമൊക്കെ ഊഞ്ഞാലുകള്‍ ഈ സമയം ആകുമ്പോള്‍ ഊര്‍ന്നുവിഴാന്‍ തുടങ്ങിയേനെ. ഓണത്തിന്റെ ഐക്കണ്‍സ് ആയിരുന്നു ഇതൊക്കെ.
ഇപ്പോള്‍ ഓണം വന്നത് നമ്മള്‍ അറിയുന്നത് വടക്കേ ഇന്ത്യയില്‍ നിന്നും വരുന്ന ഗൃഹോപകരണങ്ങളുടെ എക്സ്ചേഞ്ച് ഓഫറുകളിലൂടേയും, നമ്മുടെ ചാനലുകളിലെ പ്രോഗ്രാം ചാര്‍ട്ടിലൂടെ ഒക്കെയുമാണ്.
ഇന്നത്തെ ഓണത്തെക്കൂറിച്ച് എഴുതിയാല്‍ ഒരുപാട് വേണ്ടി വരും വരമൊഴികള്‍. അതുകൊണ്ട് ഇവിടെ നിര്‍ത്താം.


(ഇവിടെ ഈ ബ്ലോഗില്‍‍ എന്റെ ഒരു സാമീപ്യം ഉറപ്പിക്കാന്‍, സാക്ഷി ചീത്തവിളിക്കാതിരിക്കാന്‍ വേണ്ടി ഇതുപോലുള്ള ചില കാട്ടിക്കൂട്ട് വരകള്‍. അത്രെ ഉള്ളു. അല്ലാതെ, എന്തു ചിങ്ങം? എന്തു ഓണം?)

കാമുകിമാരെ ഇതിലേ..


ചിത്രം ഷേഡ് കൊടുക്കുന്നതിനു മുമ്പ്.
ഇതിനു മുമ്പ് ഒന്നുരണ്ട് പേര് അങ്ങനൊരാഗ്രഹം പ്രകടിപ്പിച്ചിരുന്നു.

Monday, July 31, 2006

ഞാന്‍ വാക്കുപാലിച്ചു


ഇനി വരച്ചുതന്നില്ലാന്നു പറയരുത്.
ആളെ പറയില്ല.
വേണെങ്കില്‍ കുളു തരാം.

Sunday, July 30, 2006

പാപത്തിന്‍റെ പങ്ക്


കുഞ്ഞേ പൊറുക്കുക.
'ശേഷം ചിന്ത്യ'ത്തില്‍ ചിത്രം കണ്ടപ്പോള്‍ അറിയാതെ കണ്ണുടക്കിപ്പോയി.
നിന്‍റെ കരളുരുകുന്ന കണ്ണീരിലും
എന്‍റെ ചായക്കൂട്ടുകളുടെ സാധ്യതകളെക്കുറിച്ചു മാത്രം ചിന്തിച്ചതിന്
കുഞ്ഞേ പൊറുക്കുക.
(ക്ലബ്ബില്‍ മുമ്പ് ഒട്ടിച്ചുവച്ച ഈ ചിത്രവും
ഈ കൂട്ടത്തിലിടുന്നു.)

Saturday, July 29, 2006

പഴയ ചിത്രം

ഓര്‍മ്മകള്‍ക്കും വയസ്സാകുമോ?
മുമ്പ് ക്ലബ്ബില്‍ പോസ്റ്റ് ചെയ്തിരുന്ന ചിത്രം
എല്ലാം ഒരിടത്തൊരുമിച്ച് കിടക്കാന്‍ വേണ്ടി ഇവിടെ കൊണ്ടിടുന്നു.

Sunday, July 23, 2006

കുഞ്ഞേ.. നിനക്കുവേണ്ടി



ഈ ഒരു നിമിഷത്തിനു വേണ്ടി
ദിവസങ്ങളെണ്ണി മാറ്റിവച്ച് കാത്തിരിയ്ക്കുന്ന
എന്‍റെ സുഹൃത്തിന്..

Tuesday, July 04, 2006

ആട്ടവിളക്കില്ലാതെ.



തിരനോട്ടവും കളിയും കഴിഞ്ഞു.
അരങ്ങൊഴിച്ചിടാന്‍ പാടില്ലല്ലൊ!.
ആട്ടവിളക്കില്ലാതെ ആടയാഭരണങ്ങളും ഭാവവും ചുവടുകളും മാറ്റി മറ്റൊരുകളി.

(റൈറ്റ് ക്ലിക്കില്‍ വലിയ ചിത്രം.)

Monday, July 03, 2006

വരുവാനില്ലാരുമീ...

ഈ സായന്തനത്തിലും അവര്‍ ആരേയോ പ്രതീക്ഷിക്കുന്നു..
ഒരുപക്ഷേ ജീവിതയാത്രയിലെന്നോ കൈവിട്ടുപോയ മകനെ..
അല്ലെങ്കില്‍ വിളിക്കാതെയെത്തുന്ന, രംഗബോധമില്ലാത്ത ഒരു വിരുന്നുകാരനെ.
  • പണ്ടെന്നോ അതുല്യേച്ചി ഫോര്‍വേഡ് ചെയ്തതാണ് ഇവരുടെ ഫോട്ടോ.
    എനിക്കറിയില്ല, ഞാന്‍ ചോദിച്ചില്ല ഇതാരാണെന്ന്.

Sunday, July 02, 2006

പിന്നണിയില്‍


സാക്ഷിയുടെ
വരയാട്ടത്തിനും തിരനോട്ടത്തിനും
ഒരു പക്കമേളക്കാരന്‍ മാത്രമാണ് ഞാന്‍.
വെറും ഒരു പിന്നണി.
ആട്ടത്തിനൊപ്പം ഒരു താളം.

എന്നെക്കൂടി അണിയറയിലും അരങ്ങത്തുമായി
ക്ഷണിച്ച സാക്ഷിക്ക് ഒരുപാട് നന്ദി.

തിരനോട്ടം

കളിവിളക്കു കൊളുത്തി,
ഇനി തിരനോട്ടം...

പലപ്പോഴായി കോറിയിട്ട ചിത്രങ്ങള്‍ കൂട്ടിവയ്ക്കാനൊരിടം.
"വരകള്‍" എന്ന ഈ ബ്ലോഗുകൊണ്ട് അത്രേ ഉദ്ദേശിച്ചിട്ടുള്ളൂ.
ഒന്നു രണ്ടു ചിത്രങ്ങള്‍ ഞാന്‍ നേരത്തേ തന്നെ ക്ലബ്ബില്‍ പോസ്റ്റ് ചെയ്തിരുന്നു.
അന്നേ ചില ബ്ലോഗു സുഹൃത്തുക്കള്‍ ഇങ്ങനെയൊരു മൂന്നാമിടത്തിന്‍റെ
ആവശ്യകത ചൂണ്ടിക്കാട്ടുകയും ചെയ്തു.
എന്നിട്ടും വൈകുന്നതില്‍ കുറച്ചുപേര്‍ എന്നോടു പിണക്കം ഭാവിച്ചു.
എല്ലാവര്‍ക്കും നന്ദി.
രാവേറെയായി. ഇനി വൈകിക്കുന്നില്ല.
ബൂലോഗത്തിന്‍റെ പരസ്പര സ്നേഹത്തിനു മുന്നില്‍
ഈ ബ്ലോഗു ഞാന്‍ സമര്‍പ്പിക്കുന്നു.
സസ്നേഹം,
രാജീവ്