Monday, October 02, 2006

വര്‍ണ്ണങ്ങള്‍ ചിറകുവിടര്‍ത്തും മുന്‍പ്..!ഒരുപാട് നിറങ്ങള്‍ ചിറകിലൊതുക്കുന്ന ഒരു പക്ഷി.


(എന്തെങ്കിലും വരച്ചില്ലെങ്കില്‍ ഗെറ്റ് ഔട്ട് അടിക്കും എന്ന് സാക്ഷി കുറേ നാളായി സ്നേഹഭീഷണി മുഴക്കുന്നു. ഇനി അതുവേണ്ട. ഇരിക്കട്ടെ സാക്ഷിയുടെ മരത്തില്‍ ഒരു തത്ത.)

35 Comments:

Blogger Rasheed Chalil said...

തത്തമ്മേ പൂച്ച പൂച്ച...

കുമാര്‍ജീ മനോഹരം.. സൂപ്പര്‍

10/02/2006 11:49 PM  
Blogger Sreejith K. said...

മോശം എന്ന് കമന്റിട്ടാല്‍ കൊല്ലും എന്ന് കുമാരേട്ടന്‍ പ്രത്യേകം പറഞ്ഞിട്ടുണ്ട്. ഈ പോസ്റ്റിന് മോശം എന്ന് കമന്റിട്ടാല്‍ കൊല്ലാം‍ എന്ന് കുമാരേട്ടന്‍ വിചാരിക്കുന്നതിനും മുന്‍പ് ഈ ബൂലോകത്ത് ആരെങ്കിലും ചെയ്തിരിക്കും. ;)

എന്നാ കലക്ക് പടം എന്റെ അണ്ണാ, ശ്ശൊ. കണ്ടിട്ടും കണ്ടിട്ടും കൊതി തീരുന്നില്ല. അസ്സലായി. ഒരുപാടിഷ്ടമായി. ഒന്നൊന്നര വര. കൊട് കൈ.

10/02/2006 11:52 PM  
Anonymous Anonymous said...

വളരെ നല്ല ചിത്രം.

10/03/2006 12:34 AM  
Blogger Unknown said...

കുമാറേട്ടന്‍ മോശം എന്ന് പറയരുതെ എന്ന് പറഞ്ഞ പോസ്റ്റിലെ കമന്റില്‍ നേരിട്ട് മോശം എന്ന് പറഞ്ഞില്ലെങ്കിലും പലയിടത്തായി നീ മോശം മോശം എന്ന് മോശപ്പെട്ട രീതിയില്‍ എഴുതിയത് ആര് മോശമല്ലെന്ന് പറഞ്ഞാലും ശരി ഞാന്‍ പറയും മോശമായി പോയി എന്ന്.ശ്രീജീ.. അയ്യേ മോശം മോശം!

(ഓടോ:കുമാറേട്ടാ കലക്കി. ഈ ടെക്നിക്ക് കൊള്ളാം)

10/03/2006 12:58 AM  
Blogger sreeni sreedharan said...

ഇതു കൊള്ളാലോ...
എന്തിലാ വരച്ചത്??

10/03/2006 1:10 AM  
Blogger പുള്ളി said...

കുമാര്‍ അപ്പോള്‍ ഒരു വരയന്‍പുലി കൂടിയാണല്ലേ . നന്നയിരിക്കുന്നു ചിത്രം. ഇതു ബ്രസീലിയന്‍ പാരക്കീറ്റ് അല്ലേ?
ഇത്രനന്നായി വരയ്ക്കാമെങ്കില്‍ പ്രൊഫൈലില്‍ ഇങിനെയൊന്നു` ഇട്ടാല്‍പോരേ? ആ നീല ചോദ്യചിഹ്നം ഒരു ചോദ്യചിഹ്നമായിത്തന്നെ അവശേഷിക്കുന്നു.

10/03/2006 1:13 AM  
Anonymous Anonymous said...

ഈ പക്ഷി നിറങ്ങള്‍ ചിറകുകളിലൊതുക്കാണോ , അതൊ നിറങ്ങള്‍ പൊഴിക്ക്യാണോ! പാവം പക്ഷി, മഴയത്തിരുന്നാ അതിന്‍റെ നിറൊക്കെ ഇങനെ അലിഞ്ഞലിഞ്ഞ് പോവ്വോ?

10/03/2006 1:20 AM  
Anonymous Anonymous said...

മറന്നു ഒരു കാര്യം.പുള്ളിക്കുട്ടാ (ഇതൊരു കുട്ടന്‍ തന്ന്യല്ലെ , കുട്ടിനി അല്ലല്ലൊ?) ആ പറഞ്ഞത് കാര്യ്യം.

10/03/2006 1:22 AM  
Blogger Visala Manaskan said...

എന്റെ ദൈവ്വേ..

എന്റെ മനസ്സിന്റെ ആ ഒരു ആഹ്ലാദം അല്ലെങ്കില്‍ ആ ഒരു സന്തോഷം ഞാന്‍ എങ്ങിനെ പറയും?

എന്റെ കുമാര്‍ ബായി, വാക്കുകള്‍ കിട്ടുന്നില്ല. അത്രക്കും സൂപ്പറ്.

10/03/2006 1:28 AM  
Blogger ലിഡിയ said...

നല്ല തത്ത...

ഒരു ഒ.ടോ. വീടിന്റെ മോന്തായത്തെന്തിനാ ആ കരയുന്ന കുഞ്ഞിന്റെ പടം വച്ചിരിക്കുന്നെ..അതെന്തോ പോലെ..

ഞങ്ങടങ്ങോട്ട് പറയും കരയുന്ന കുട്ടികളുടെ,യുദ്ധരംഗങ്ങള്‍ ഒന്നും വീടിന്റെ മുന്മുറീയില്‍ വക്കരുതെന്ന്.വിരുന്നുകാരം ഒത്തിരി ബന്ധങ്ങളും കയറിവരുന്ന സ്ഥലമല്ലെ..

എനിക്കറിയാവുന്നത് പറഞ്ഞൂന്നേ ഉള്ളൂട്ടോ..

:-)

-പാര്‍വതി

10/03/2006 1:42 AM  
Blogger ഡാലി said...

പഞ്ചവര്‍ണ്ണ പൈങ്കിളി പെണ്ണേ...

എന്ത് ഭംഗി നിന്നെ കാണാന്‍...
എനിക്കിതിന്റെ ആ നീല തൂവലൊന്നു തരൊ കുമാറേട്ടാ. ഒരാവശ്യത്തിന്നാ. ആ നീണ്ട വാലിന്റെ അറ്റത്തൂ‍ൂന്ന് മതി.

ഇടക്കിടയ്ക്കിങ്ങനെ വരച്ചില്ലെങ്കില്‍ ഞങ്ങള്‍ മോശം മോശം എന്ന് പറഞ്ഞു കൊണ്ടിരിക്കും

ഈ തത്തമ്മേന്റെ കണ്ണ് ഭയങ്കര കുഞ്ഞനാണല്ലോ.

10/03/2006 1:53 AM  
Blogger അലിഫ് /alif said...

തത്തമ്മ അടിപൊളിയായിട്ടുണ്ട് കുമാര്‍ജി. ‘നിറങ്ങളുടെ നൃത്തം‘ അപ്പോളൊഴിഞ്ഞ് പോയിട്ടില്ല.നന്നായിരിക്കുന്നു;
(ഇല്ലസ് ‌ട്രേറ്റര്‍ + ഫോട്ടോഷോപ്പ് ആണോ, അതോ വരച്ചു സ്കാന്‍ ചെയ്തതോ..?)

10/03/2006 1:55 AM  
Blogger രാജീവ് സാക്ഷി | Rajeev Sakshi said...

ഏതായാലും ഇനി എന്നും ഭീഷണിപ്പെടുത്താന്‍ തന്നെ തീരുമാനിച്ചു.

ഈ പോസ്റ്റിലെ മറ്റു ചിത്രങ്ങളില്‍ നിന്നെല്ലാം വേറിട്ടു നില്ക്കുന്ന ചിത്രം. കറുത്തവരകള്‍ തീര്‍ക്കുന്ന അലോസരപ്പെടുത്തുന്ന അതിര്‍വരമ്പുകളില്ലാതെ സ്വയം തീര്‍ത്ത ചട്ടക്കൂടിനുള്ളില്‍ വര്ണ്ണങ്ങള്‍ ഇവിടെ ചിറകുവിടര്‍ത്തി നില്‍ക്കുന്നു.

10/03/2006 1:59 AM  
Blogger മുസാഫിര്‍ said...

നല്ല തത്ത,കുമാര്‍ജി,പഞ്ച വര്‍ണ്ണമാണൊ ? അതോ സപ്തവര്‍ണ്ണമോ ? ശരിക്കും എണ്ണാന്‍ പറ്റുന്നില്ല .

10/03/2006 2:08 AM  
Blogger Kumar Neelakantan © (Kumar NM) said...

ചെണ്ടക്കാരാ / പാച്ചാളം, ഇത് മൌസ് വച്ച് അഡൊബി ഇല്ലസ്റ്റ്രേറ്ററിലെ പെന്‍സില്‍ പിടിച്ച് വരച്ചത്. പേപ്പറില്‍ വരച്ച് പോസ്റ്റര്‍ കളര്‍

ചെയ്യണം എന്നൊക്കെ ആഗ്രഹമുണ്ട്. മടി ആണ് ആകെ ഒരു പ്രശ്നം.

പുള്ളി /അചിന്ത്യ, പ്രൊഫൈലിലെ ചോദ്യ ചിഹ്നം മാറ്റി.

പാര്‍വതീ, ആ കരയുന്നത് സാക്ഷിയുടെ കുഞ്ഞാ.. സാക്ഷി കരുതിയിട്ടുണ്ടാവും കരയുന്ന കുഞ്ഞിനേ പാലുള്ളു എന്നു.

കണ്ടവര്‍ക്കെല്ലാം :)

10/03/2006 2:15 AM  
Blogger അതുല്യ said...

ഞാന്‍ പറയും മോശം മോശം മോശം...
ങേ.. ങ്ഗെ.. അതുല്യ അങ്ങനെ പറഞ്ഞോ..
എന്നാ ഒന്നു കൂടി ഇട്ടിട്ട്‌ തന്നെ കാര്യം...
കുമാര്‍ പിന്നെം വരയ്കും.
സാക്ഷീയും പിന്നെം വരയ്കും
കണ്ണു നിറയേ കാണാന്‍ നിറം തന്നതിനു നന്ദി.

ഞാന്‍ ചിലപ്പോ ഓര്‍ക്കും, എനിക്ക്‌ വരയ്കാനും പാടാനും കൂടി ദൈവം അനുഗ്രഹിച്ചെങ്കില്‍...
ബ്ലോഗേഴ്സ്‌ എന്നെ കഷ്ണം കഷ്ണം ആക്കി മിക്സിയിലിട്ട്‌ അടിച്ച്‌ ....

10/03/2006 2:19 AM  
Blogger സിദ്ധാര്‍ത്ഥന്‍ said...

ഗംഭീരം കുമാറേ.

സാക്ഷി ഈ അഡോബനെ എനിക്കയച്ചു തന്നിരുന്നു. ഞാനതില്‍ പഠിച്ച പണിയൊക്കെ നോക്കിയിട്ടും പെയിന്റടിക്കാന്‍ പറ്റാഞ്ഞിട്ടു് സാക്ഷിക്കുതന്നെ അയച്ചുകൊടുത്തു. കുമാ‍റ് ആ സംഗതിയെ വളരെ ബുദ്ധിപൂര്‍വം ഉപയോഗിച്ചിരിക്കുന്നു. ഉഗ്രന്‍.

10/03/2006 2:50 AM  
Blogger അലിഫ് /alif said...

കുമാര്‍ജി, നന്ദി. ഞാനും ഇല്ലസ്‌ട്രേറ്റര്‍ ഉപയോഗിച്ച് നോക്കാറുണ്ട്. പലപ്പോഴും കൈകൊണ്ട് പേപ്പറില്‍ ചെയ്യുന്ന സംതൃപ്തി തരാറില്ലന്നതാണ് തോന്നിയിട്ടുള്ളത്. പക്ഷേ, ഈ ചിത്രം ഉത്തേജകമാകുന്നു. ഇടക്കിടെ ഇത്തരം ഉത്തേജകങ്ങള്‍ പോസ്റ്റൂ. (മൌസ് പെന്‍ ഒരു പാട് വിലയുള്ളതാണോ..?)

10/03/2006 2:51 AM  
Blogger Kumar Neelakantan © (Kumar NM) said...

ചെണ്ടക്കാരാ, മൌസ് പെന്‍ അല്ല. ശരിക്കും ഉള്ള സാധാരണ പാവം മൌസ്. ഇല്ലസ്റ്റ്രറ്ററില്‍ പെന്‍സില്‍ എന്ന ടൂള്‍ എടുത്ത് വരയ്ക്കുന്നു. അതിലെ തന്നെ കളര്‍ പാലെറ്റ്സ് ഉപയോഗിച്ച് കളര്‍ ചെയ്യുന്നു. മൌസ് പെന്‍ ഞാന്‍ ഉപയോഗിച്ചിട്ടില്ല. സിംഗപൂരില്‍ നിന്നും വന്ന ഒരു സുഹൃത്തിന്റെ കയ്യില്‍ കണ്ടപ്പോള്‍ ഒന്നു ഉപയോഗിച്ചു നോക്കി. പക്ഷെ അതിന്റെ പ്രഷര്‍ കണ്ട്രോള്‍ ചെയ്യാന്‍ അല്പം പാടാണെന്നു തോന്നി. നമ്മുടെ വെറും മൌസ് തന്നെയാണ് ശരണം.

10/03/2006 3:07 AM  
Blogger അലിഫ് /alif said...

കുമാര്‍ജീ നന്ദി.അപ്പോ അടുത്ത ഉത്തേജകം ( ചിത്രം)ഉടന്‍ പ്രതീക്ഷിക്കുന്നു.

10/03/2006 3:29 AM  
Blogger sreeni sreedharan said...

[ചെണ്ടക്കാരാ..ഏകദേശം 4000രൂപയോളം വരുമന്നാ എറണാകുളത്ത് ഞാന്‍ അനേഷിച്ചപ്പോള്‍ അറിഞ്ഞത്]
കുമാരേട്ടാ/സാക്ഷി ഓ.ടോ ന് ക്ഷമ:)

10/03/2006 4:10 AM  
Blogger Durga said...

ഹാ‍യ്!! എന്തു ഭംഗ്യാ!!!!!!!!!!:)) നല്ലിഷ്ടായി!!:) അക്കോലേഡ്സ്!!:)

10/03/2006 4:50 AM  
Blogger Aravishiva said...

ഹായ്......മനോഹാരമായ പടം...ഒത്തിരിയിഷ്ടമാ‍യി മാഷേ....

10/03/2006 4:57 AM  
Blogger മുസ്തഫ|musthapha said...

കുമാര്‍, നല്ല പടം... വളരെയിഷ്ടപ്പെട്ടു.

അഭിനന്ദനങ്ങള്‍

10/03/2006 5:03 AM  
Blogger krish | കൃഷ് said...

വര്‍ണ്ണങ്ങള്‍ ചിറകുവിടര്‍ത്തും മുമ്പേയുള്ള പഞ്ചവര്‍ണ്ണതത്തയുടെ ചിത്രം ഇങ്ങനേയെങ്കില്‍, വര്‍ണ്ണങ്ങള്‍ ചിറക്‌ വിടര്‍ത്തിയാല്‍ എന്തു ചന്തമായിരിക്കും. നല്ല ചിത്രം.

10/03/2006 5:41 AM  
Blogger മുല്ലപ്പൂ said...

വളരെ careful ആയ carelessness.
വരച്ച രീതി കൊണ്ട് ഭംഗിയേറെ ഈ ചിത്രത്തിന്.
തത്തമ്മയുടെ മുഖവും നോട്ടവും പൂര്‍ണ്ണതയുള്ളത്.

10/03/2006 5:43 AM  
Blogger അനംഗാരി said...

തത്തമ്മയ്ക്ക് ഒരു മുത്തം. തത്തമ്മേ, ഇടക്ക് ഈ കൊച്ചുകള്ളന്‍‌മാരുടെ സത്യങ്ങളൊക്കെ ഒന്ന് വിളിച്ച് പറയണേ..

10/03/2006 7:04 AM  
Blogger അരവിന്ദ് :: aravind said...

ഈ ബ്ലോഗിലെ ഏറ്റം നല്ല ചിത്രം!!
അഭിനന്ദിക്കാന്‍ വാക്കുകളില്ല. ശരിക്കും സരസ്വതീകടാക്ഷം ഉണ്ട് കുമാര്‍ജിയുടെ കൈകള്‍ക്ക്.
എന്റെ പ്രണാമം.
മനോഹരം...

10/03/2006 1:02 PM  
Blogger Adithyan said...

കുമാറേട്ടാ,
നല്ല പോലെ വരച്ചിരിക്കുന്നു.
മയിലിനെത്തന്നെ തിരഞ്ഞെടുക്കാന്‍ കാരണം?


;)

10/03/2006 1:08 PM  
Blogger aneel kumar said...

രാവിലെ മുതല്‍ ആലോചിക്കുകയായിരുന്നു, ഇതേതു പക്ഷിയെന്ന്. നന്ദി പ്രിയആദീ നന്ദി (കട:ഉംബായി+ഓ‌എന്‍‌വി)

ചിത്രം മനോഹരം.

10/03/2006 1:12 PM  
Blogger Kumar Neelakantan © (Kumar NM) said...

ഈ ആദിത്യനു മയിലിനേയും കോഴിയേയും കണ്ടാല്‍ തിരിച്ചറിയാതെയായോ പരദൈവങ്ങളേ?


കോഴിയെ വരച്ചാല്‍ മയിലെന്നു പറയും. ഈ ബാച്ചിലേര്‍സിന്റെ ഒരു ഗതികേടേയ്!
ഇവന്മാരെ ഒക്കെ പിടിച്ചുകെട്ടി ഒരു സമൂഹ വിവാഹം നടത്തേണ്ടകാലം അതിക്രമിച്ചു

10/03/2006 1:14 PM  
Blogger ബിന്ദു said...

അല്ലെങ്കിലും ഞാന്‍ ആലോചിക്കുകയായിരുന്നു, ആദി എന്താ മരംകൊത്തിയെ കണ്ടിട്ട് മയില്‍ എന്നു വിളിച്ചതെന്താ എന്ന്. ;)

10/03/2006 1:24 PM  
Blogger കരീം മാഷ്‌ said...

ചിത്രം ഭംഗ്യാര്‍ക്കുണൂ.

10/03/2006 6:19 PM  
Blogger Unknown said...

വരകളുടെയും വര്‍ണങ്ങളുടെയും ഉത്സവം തന്നെ ഇവിടെ.
ശരിക്കും ഉഗ്രനായിട്ടുണ്ട് ചിത്രം.

10/03/2006 7:44 PM  
Blogger ദേവന്‍ said...

ഈ കിളി എന്തോ ഇനം macaw അല്ലേ കൈപ്പള്ളീ/ നളാ/ സീയെസ്സേ?

10/04/2006 1:29 AM  

Post a Comment

Subscribe to Post Comments [Atom]

<< Home