Sunday, July 23, 2006

കുഞ്ഞേ.. നിനക്കുവേണ്ടിഈ ഒരു നിമിഷത്തിനു വേണ്ടി
ദിവസങ്ങളെണ്ണി മാറ്റിവച്ച് കാത്തിരിയ്ക്കുന്ന
എന്‍റെ സുഹൃത്തിന്..

13 Comments:

Blogger kumar © said...

സാക്ഷിയെ, എനിക്കാ കുഞ്ഞുവാവയുടെ കരച്ചില്‍ കേള്‍ക്കാനാകുന്നു. കറുപ്പും വെളുപ്പും, നിഴലും വെളിച്ചവും ആകുന്ന കുഞ്ഞികാഴ്ച. ഒരു വരം പോലെ മനോഹരമായ വര.

ദിവസങ്ങളെണ്ണി കാത്തിരിക്കുന്ന സുഹൃത്തിന്റെ കാതില്‍ ഈ കുഞ്ഞുവിളി ഉടന്‍ കേള്‍ക്കട്ടെ.
താരാട്ടുപാട്ടിന്റെയും ഡയപ്പര്‍ മാറ്റലിന്റെയും ഒക്കെ ദിനങ്ങളാവട്ടെ സുഹൃത്തിന്റെ ദിനങ്ങള്‍ ഇനി.

7/23/2006 3:48 AM  
Blogger ഗന്ധര്‍വ്വന്‍ said...

ഞാന്‍ ഷാജഹാനായിരുന്നെങ്കില്‍ എനിക്കുവേണ്ടി ഒരു ചിത്രം സാക്ഷിയേക്കൊണ്ടു വരപ്പിച്ചു ആ കയ്യുകള്‍....

ഇങ്ങിനേം ഉണ്ടോ ഒരസൂയ..........

വരവര്‍ണിനിയായ ദേവി നിങ്ങളുടെ തൂലികത്തുമ്പത്തു.

ഞാന്‍ അതിന്റെ സാക്ഷിപത്രം.

7/23/2006 4:22 AM  
Blogger ബിന്ദു said...

കണ്ണു പോലും തുറക്കാത്ത കുഞ്ഞ്‌. നന്നായി വരച്ചിരിക്കുന്നു എന്നു സാക്ഷിയോടു പറയുന്നതു എന്തിനാ എന്നാലും പറയാതിരിക്കാനാവില്ല. :)

7/23/2006 8:47 AM  
Blogger യാത്രാമൊഴി said...

സാക്ഷീ,

വരകളില്‍ വിരിയിക്കുന്ന ഭാവം‍ അപാരം!

സുഹൃത്തിനു ആശംസകള്‍..

7/23/2006 8:51 PM  
Blogger ശ്രീജിത്ത്‌ കെ said...

മനോഹരം സാക്ഷീ. ചിത്രം ഇഷ്ടപ്പെട്ടു.

7/24/2006 7:20 AM  
Anonymous Anonymous said...

എന്താ പടം..എന്താ വര...ഒരു രക്ഷയുമില്ല സാക്ഷീ...ഒരു രക്ഷയുമില്ലാ... ഹിഹി ദേവേട്ടന്‍ ഇതൊക്കെ കാണാണ്ട് കേക്കാണ്ട് മൂന്ന് മാസം ഇരിക്കാന്‍ പോവണല്ലൊ..ഗുഡ്!

7/24/2006 8:19 AM  
Blogger അരവിന്ദ് :: aravind said...

ഹൌ!!! സാക്ഷീ.....
ജീവന്‍ തുളുമ്പുന്നു...
സത്യായും വിശ്വസിക്കാന്‍ പറ്റുന്നില്ല, എങ്ങനെയിത്ര ഭംഗിയായി വരക്കുന്നു ചിലര്‍ എന്ന്!

(അറ്റ്-ലീസ്റ്റ് വരയാണെന്നെങ്കിലും പെട്ടെന്ന് തോന്നണ്ടേ?)

7/25/2006 8:09 AM  
Blogger സു | Su said...

ഈ കുഞ്ഞുവാവ കണ്ണു തുറന്ന് എന്നെയെപ്പോഴാ നോക്ക്വാ‍?

7/25/2006 8:51 AM  
Blogger മുല്ലപ്പൂ || Mullappoo said...

സാക്ഷീ,
കുഞ്ഞിന്റെ മുഖവും , കൈകളും പെര്‍ഫെക്ഷന്‍ അപാരം...

7/28/2006 5:54 AM  
Blogger സാക്ഷി said...

കാത്തിരിപ്പ് അവസാനിച്ചു.
കുഞ്ഞിച്ചിറകുകള്‍ മുറിച്ച് മാറ്റി
ഇന്നവന്‍ ഈ മണ്ണിലേക്കിറങ്ങി വന്നു.
കുഞ്ഞിക്കണ്ണുകള്‍ തുറന്ന് ചുറ്റും നോക്കി.
പുതിയ നിറങ്ങള്‍.. പരിചിതമല്ലാത്ത ഗന്ധങ്ങള്‍!
അവന്‍ വിതുമ്പിക്കരഞ്ഞു.

അവരവനു 'ഖലീല്‍' എന്നു പേരു വിളിച്ചു.
അതെ സുഹൃത്ത്!

ഖലീല്‍ ജിബ്രാന്‍റെ വാക്കുകള്‍ തന്നെ ഈ
കുഞ്ഞു ഖലീലിനു വേണ്ടി ഞാന്‍ കടമെടുക്കട്ടെ.

"കുട്ടികള്‍ക്കായി നിങ്ങള്‍ക്ക് നിങ്ങളുടെ സ്നേഹം കൊടുക്കാം. ചിന്തകള്‍ അരുത്.
എന്തുകൊണ്ടെന്നാല്‍ അവര്‍ക്ക്
അവരുടേതായ ചിന്തകളുണ്ട്.
നിങ്ങള്‍ക്ക് അവരുടെ ശരീരങ്ങളെ ഭവനങ്ങളില്‍ പാര്‍പ്പിക്കം, എന്നാല്‍ ആത്മാവുകളെ കഴിയുകയില്ല.
കാരണം അവരുടെ ആത്മാവുകള്‍ വസിക്കുന്നത് നാളെയുടെ ഭവനങ്ങളിലാണ്.
അത് നിങ്ങള്‍ക്ക് ഒരിക്കലും സന്ദര്‍ശിക്കാനാവുകയില്ല. സ്വപ്നങ്ങളില്‍ പോലും.
നിങ്ങള്‍ക്ക് അവരെപ്പോലെയാവാന്‍ ശ്രമിക്കാം.
പക്ഷെ ഒരിക്കലും അവരെ
നിങ്ങളെപ്പോലെയാക്കാന്‍ ശ്രമിക്കരുത്.
എന്തുകൊണ്ടെന്നാല്‍ ജീവിതം പുറകോട്ടുപോവുകയോ ഇന്നലെയോടൊപ്പം കാത്തുനില്ക്കുകയോ ചെയ്യുന്നില്ല. ജീവിക്കുന്ന അമ്പുകളായി നിങ്ങളുടെ കുഞ്ഞുങ്ങളെ എയ്തുവിട്ട ആവനാഴികളാണു നിങ്ങള്‍.
വില്ലാളി പറന്നുപോകുന്ന അമ്പിനേയും ഉറപ്പേറിയ വില്ലിനേയും സ്നേഹിക്കുന്നു."

അവന്‍ എല്ലാവര്‍ക്കും ഒരു നല്ല സുഹൃത്തായി, വഴികാട്ടിയായി ഒരു യഥാര്‍ത്ഥ മനുഷ്യനായി വളരട്ടെ.

8/06/2006 10:03 PM  
Blogger Durga said...

അതിനെ എടുക്കാന്‍ തോന്നുന്നു...:) ശരിക്കും ഒരു ചോരക്കുഞ്ഞ്!!

8/17/2006 2:20 AM  
Blogger ഖാന്‍പോത്തന്‍കോട്‌ said...

നന്നായിട്ടുണ്ട് പരിചയപ്പെട്ടതില്‍ സന്തോഷം

7/23/2007 1:21 AM  
Blogger ഖാന്‍പോത്തന്‍കോട്‌ said...

നന്നായിട്ടുണ്ട് പരിചയപ്പെട്ടതില്‍ സന്തോഷം

7/23/2007 1:22 AM  

Post a Comment

Subscribe to Post Comments [Atom]

<< Home