Tuesday, July 04, 2006

ആട്ടവിളക്കില്ലാതെ.തിരനോട്ടവും കളിയും കഴിഞ്ഞു.
അരങ്ങൊഴിച്ചിടാന്‍ പാടില്ലല്ലൊ!.
ആട്ടവിളക്കില്ലാതെ ആടയാഭരണങ്ങളും ഭാവവും ചുവടുകളും മാറ്റി മറ്റൊരുകളി.

(റൈറ്റ് ക്ലിക്കില്‍ വലിയ ചിത്രം.)

37 Comments:

Blogger kumar © said...

This comment has been removed by a blog administrator.

7/04/2006 6:24 AM  
Blogger വക്കാരിമഷ്‌ടാ said...

എന്റെ ഈശ്വരാ, എന്തൊരു കല!

അസൂയയുടെ മൂര്‍ദ്ധന്യാവസ്ഥ എന്നു പറയുന്നത് മരവിപ്പാണോ ഡോക്‍ടര്‍?

നമിക്കുന്നു, ശരിക്കും. ഭാഗ്യം ചെയ്‌തവര്‍ നിങ്ങള്‍!

7/04/2006 6:28 AM  
Anonymous അചിന്ത്യ said...

Perfect posture !

കല്ലൂന്‍റെ ഡാന്‍സ് ക്ലാസ്സില്‍ ഇയാള്‍ പോയി നോക്കി നിക്കാറ് ണ്ടൊ ന്നൊരു സംശയം!
101 കരണങ്ങള്‍ ടേം ഒരു സീരീസ് ചെയ്യൂ. വയസ്സാഅം കാലം വരെ പ്ണിയായില്ല്യേ. ബൂലോഗവാസികള്‍ ക്ക് അറിവും.

7/04/2006 6:32 AM  
Blogger ശ്രീജിത്ത്‌ കെ said...

പടം കലക്കി. അസ്സലായിട്ടുണ്ട്. ഫോട്ടോ പോലെത്തന്നെ. സാക്ഷിയും കുമാറേട്ടനും മത്സരമാണോ? രണ്ടാളും ഒന്നിനൊന്ന് കേമം. അത് കൊണ്ട് ഇനി ഞാന്‍ ചിത്രങ്ങള്‍ അയക്കുന്നില്ല.

പക്ഷെ കുമാരേട്ടാ, ഒരു സംശയം. നിലത്ത് വച്ച കാല്‍ ഇത്രയും ഒരാള്‍ക്ക് തിരിക്കാനാകുമോ? അയ്യോ. എന്നെ തല്ലല്ലേ. ഞാന്‍ ഇനി സംശയം ചോദിക്കില്ലേ

7/04/2006 6:38 AM  
Blogger പെരിങ്ങോടന്‍ said...

തീജ്വാല പോലൊരു പെണ്‍‌കുട്ടി. കുമാര്‍ വരയ്ക്കുമെന്നു് എനിക്കറിയില്ലായിരുന്നു. നന്നായിരിക്കുന്നു.

7/04/2006 6:38 AM  
Blogger അരവിന്ദ് :: aravind said...

സാക്ഷിയുടെ അമ്മൂമ്മ വളരെ ഹൃദ്യം! പക്ഷേ കഥകളിയാണ് ഞെരിപ്പായത്!സാക്ഷീ, എന്തൊരു കലാബോധമാണടോ തനിക്ക്!

അപ്പൊ ദേ വരുന്നു കുമാര്‍ജിയുടെ നമ്പറ്..

ഈ ഡാന്‍സ് പോസ് ഒന്നാന്തരം!!!
ശ്ശോ! കുമാര്‍ ജീ സമ്മതിച്ചിരിക്കുന്നു!അപ്പൊ ഇനി തോന്ന്യാക്ഷരത്തിലും, നെടുമങ്ങാടും സ്കെച്ചുകളില്ലാത്ത പോസ്റ്റുകള്‍ സ്വീകരിക്കുന്നതല്ല! :-) (ഇതൊക്കെ കൈയ്യില്‍ വച്ചിട്ട് ഇതു വരെ മിണ്ടാതെ...)


ഇതു വരെ ഞാനൊരു വലിയ ചിത്രകാരനായിരുന്നു എന്നായിരുന്നു എന്റെ ഭാവമായിരുന്നു എന്ന് തോന്നിയിരുന്നു എന്ന് കരുതിയിരു...(സോറി കൈ വിട്ടു പോയി)

7/04/2006 6:46 AM  
Blogger ദില്‍ബാസുരന്‍ said...

കുമാറേട്ടാ..
നേരിട്ട് കാണുമ്പോള്‍ ആ കൈ ഒന്ന് നീട്ടിത്തരണം.തൊട്ട് കണ്ണില്‍ വെയ്ക്കാനാണ്. വര പ്രസാദം കിട്ടിയ കൈകള്‍!!

7/04/2006 6:48 AM  
Blogger kumar © said...

കാലിങ്ങനെ തിരിക്കുമോ, എങ്ങനെ ഇരിക്കും എന്നൊന്നും എനിക്കറിയില്ല ശ്രീജിത്തേ. അചിന്ത്യ ടീച്ചറിനോട് ചോദിക്കൂ. ചില റഫറന്‍സുകളില്‍ നിന്നും വരയ്ക്കണതാ ശ്രീജിത്. തെറ്റാം. തെറ്റും. തെറ്റണം, എന്നാലേ തിരുത്താനാകൂ. :)

കല്ലൂന്റെ ഡാന്‍സ് ക്ലാസില്‍ പോയി വായ് നോക്കണം എന്നുണ്ട് അചിന്ത്യ ടീച്ചറെ. പക്ഷെ കല്യാണി എന്നെ ഓടിക്കും. 101 കരണങ്ങള്‍ എനിക്ക് തോന്നിയ പോലെ വരച്ചിട്ടുവേണം ഡാന്‍സ് അറിയുന്നവര്‍ എന്റെ കരണം അടിച്ചുപൊളിക്കാന്‍ അല്ലേ?
വക്കാരി, :)
രാജ്, കുറേ നാളായി ഒന്നും വരയ്ക്കാറില്ലായിരുന്നു, പരസ്യങ്ങള്‍ക്ക് വേണ്ട ലേ ഔട്ടും പിന്നെ ചില കുഞ്ഞ് ഇല്ലസ്ട്രേഷന്‍സും അല്ലാതെ. എന്നെ വീണ്ടും ഇതുപോലുള്ള വരകളിലേക്ക് വീണ്ടും കൊണ്ടുവന്നത് സാക്ഷിയാണ്. സാക്ഷിക്ക് നന്ദി.

7/04/2006 6:52 AM  
Blogger ബിന്ദു said...

കണ്ണും മൂക്കും ഒക്കെ ആയിട്ടുള്ളതും വരയ്ക്കൂ... :)

7/04/2006 6:55 AM  
Blogger കലേഷ്‌ കുമാര്‍ said...

അതിമനോഹരം!!!

7/04/2006 6:59 AM  
Blogger Adithyan said...

അതി മനോഹരം...

പെരിങ്ങോടരെ ശരി വെയ്ക്കുന്നു. തീജ്വാല പോലൊരു പെണ്‍‌കുട്ടി.

7/04/2006 7:10 AM  
Blogger സാക്ഷി said...

മുമ്പ് ക്ലബ്ബിലൂടെ പോസ്റ്റ് ചെയ്ത ഒന്നു രണ്ടു ചിത്രങ്ങളും പിന്നീട് അതുപോലെ വരയ്ക്കുന്ന ചിത്രങ്ങളും കൂട്ടിയിടാന്‍ സ്വന്തമായി ഒരുതുണ്ട് സ്ഥലം എന്ന നിലയ്ക്കാണ്‍ ഞാനീ ബ്ലോഗ് തുടങ്ങുന്നത്. ഇന്നെനിക്കഭിമാനമുണ്ട്, ഒരു വലിയ ചിത്രകാരനെ വരകളുടെ ലോകത്തിലേക്കു തിരിച്ചുനടത്താനും ബൂലോഗത്തിനു മുഴുവന്‍ ആ വരകളില് വിരിയുന്ന വിസ്മയം കണ്ടാസ്വദിക്കാനും ഞാനൊരു നിമിത്തമായല്ലോ.

കുമാറേട്ടാ, ഇത് വളരെ മനോഹരമായിരിക്കുന്നു.
നിങ്ങളിലെ പ്രതിഭ ഞാനറിഞ്ഞതിലുമെത്രയോ ഉയരത്തിലാണ്‍. സത്യം.

7/04/2006 7:27 AM  
Blogger ഡാലി said...

കുമാറേട്ടാ കാണാന്‍ വൈകി... പൂര്‍ണതയുടെ ഒരു ചുവട്..നല്ല മെയ്‌വഴക്കമുള്ള നര്‍ത്തകി......മുഖത്തെ ഭാവം കൂടി.....please.....കൂടുതല്‍ ഡിമന്റിംഗ് ഒന്നുമല്ലന്നേ... കാണാനും അസൂയപ്പെടനും മോഹം കൊണ്ട്..................

7/04/2006 7:27 AM  
Blogger കുഞ്ഞന്‍സ്‌ said...

കുമാറേട്ടാ, കാണാന്‍ താമസിച്ചു പോയി. കിടിലം വരപ്പ്. വക്കാരീ നിനക്ക് കൂട്ടുണ്ട്

7/04/2006 7:48 AM  
Blogger താര said...

കുമാറേ, വളരെ മനോഹരമായിട്ടുണ്ടീ ചിത്രം. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. ബിന്ദു പറഞ്ഞത് പോലെ കണ്ണും മൂക്കും ഉള്ളത് കൂടി വരക്കൂന്നേ...

ഈ ശ്രീമണ്ടനൊന്നും അറിയൂല്ല...നര്‍ത്തകിയുടെ ഒരു കാല്‍ ആ മുന്നിലെ ഞൊറിയുടെ പിന്നിലുണ്ട്. അല്ലാതെ പിന്നിലേക്ക് വളച്ച് വച്ചിട്ടില്ല! സാരല്യാട്ടൊ വലുതാവുമ്പൊ ബുദ്ധി ഉണ്ടാവും. :D

7/04/2006 7:55 AM  
Blogger .::Anil അനില്‍::. said...

ദിനവും ഓരോ പടം ഇങ്ങനെ ഇട്ടോളൂ.

എന്നെങ്കിലും നമുക്കൊരു പോര്‍ട്ടലാവുമ്പോള്‍ ഹോം‌പേജില്‍ അങ്ങനെ നിര്‍ത്താം. ഹായ്!

7/04/2006 9:39 AM  
Anonymous achinthya said...

പാച്ചൂസ്സേ
ഒരുകാല്‍ അല്പം വളച്ച് , മട്ടെ കാല്‍ മുട്ടിനൊപം ഉയര്‍ത്തി ഇങ്ങനെ നിക്കണത് ഐന്ദ്രനില എന്ന നിൽപ്പാണ്‍.രാജാവ് , ഇന്ദ്രന്‍ എന്നതൊക്കെ കാണിക്കാനും നൃ്ത്തം ച്എയ്യണതിന്‍റെ ഇടയ്ക്ക് ഇതില്‍ കാണണ ശാസ്ത്രപ്രകാരം വളരെ പെര്‍ഫക്റ്റാണ് ഈ പോസ്സ്.അതാ ഞാന്‍ ചോദിച്ചെ ഇങ്ങേര്‍ കല്ലൂന്‍റെ ക്ലാസ്സ് വഴി പോണ്ണ്ടോ ന്നു

7/04/2006 10:34 AM  
Blogger ഇടിവാള്‍ said...

ശാസ്ത്രീയമായൊരു അവലോകനത്തിനുള്ള സ്കോപ്പൊന്നും എന്റെ ഈ കലാബോധമില്ലാത്ത തലയിലില്ല !

എന്നിരിക്കിലും, പടം കസറിയെന്നു പറയാതിരിക്കാന്‍ തരമില്ല !

കൂടുതല്‍ പ്രതീക്ഷിക്കുന്നു !

7/04/2006 10:40 AM  
Blogger സന്തോഷ് said...

ഹൃദ്യം, മനോഹരം.

7/04/2006 12:04 PM  
Blogger കുറുമാന്‍ said...

കുമാര്‍ജീ, ഈ കുടിയന്റെ അഭിനന്ദനങ്ങള്‍ (പ്രാസമൊപ്പിച്ചതാട്ടോ....ഞാന്‍ കുടിനിര്‍ത്തി...ഇല്ലേ പെരിങ്ങോടാ).

സാക്ഷിയും, കുമാറും വര്‍ക്കുന്ന ചിത്രങ്ങള്‍ക്കുമുന്‍പില്‍ ഞാന്‍ അന്തിക്ക് മാത്രം അന്തിച്ചുനില്‍ക്കുന്നു. കാരണം. പകലൊന്നും ബ്രൌസിങ്ങില്ല അത്ര തന്നെ.

7/04/2006 12:06 PM  
Anonymous Anonymous said...

യ്യൊ!ഈ പെങ്കൊച്ചിന്റെ ഒരു കാല്‍ എവിടെപ്പൊയി ? :)

ചോ: കൊറ്റി ഒറ്റക്കാലില്‍ നില്‍ക്കുന്നതെപ്പോള്‍?
ഉ: മറ്റേ കാല്‍ പൊക്കിപിടിക്കുമ്പോള്‍
(കട: കലാഭവന്‍ മിമിക്സ്)

നിങ്ങള് രണ്ടാളും കൂടി ഇങ്ങിനെ വരച്ച് വരച്ച് ഞങ്ങളെ ഇങ്ങിനെ കൊതിപ്പിച്ചാല്‍ ഞാനും ബിന്ദൂട്ടിയും കൂടി ഇവിടെ വര തുടങ്ങൂട്ടൊ.. :)

7/04/2006 3:04 PM  
Blogger saptavarnangal said...

കുമാര്‍, സാക്ഷി,
ഈ ബ്ലോഗിലെ എല്ലാ വരകളും അഭിനന്ദനീയം!
വക്കാരി പറഞ്ഞതു പോലെ.. നിങ്ങള്‍ ഭാഗ്യം ചെയ്‌തവര്‍ !

ചില ചിത്രങ്ങള്‍ നമ്പൂതിരി ശൈലിയില്‍ കളര്‍ ഒന്നുമില്ലാതെ ബ്ലാക്ക് അന്റ് വൈറ്റ് രേഖാ ചിത്രങ്ങളായും വരക്കാമോ..??

7/04/2006 6:49 PM  
Blogger സിബു::cibu said...

ഇപ്പോഴാണ് ഈ ബ്ലോഗ് ശ്രദ്ധിക്കുന്നത്‌. ഭംഗിയുള്ള വരകള്‍. രണ്ടുപേരും വരയ്ക്കാന്‍ നന്നായി അറിയുന്നവരും പഠിച്ചവരും ആണെന്ന്‌ വ്യക്തം.

ഈ ചിത്രങ്ങളൊക്കെയും കമ്പ്യൂട്ടറില്‍ വരയ്ക്കുന്നവയാണോ? എങ്കില്‍ രണ്ടുപേരുടേയും ടെക്നിക്കുകളില്‍ കാര്യമായ വ്യത്യാസമുണ്ടല്ലോ.

7/04/2006 8:19 PM  
Blogger വിശാല മനസ്കന്‍ said...

എനിക്കു വയ്യ!
എന്തൊരു പെര്‍ഫെക്ഷന്‍!
നമിക്കുന്നു 100 ‘0‘(വട്ടം)

7/04/2006 8:20 PM  
Blogger സുധ said...

അക്ഷരം, വര, ചായം ഇവ ചേര്‍ന്നുണ്ടായ ഒരനിയനാണല്ലൊ എന്റെ അനിയന്‍. ഞാനഭിമാനിയ്ക്കുന്നു.
ഇനിയും വരയ്ക്കണം. കണ്ണനുണിമാര്‍ക്കും കല്യാണിയ്ക്കും ഇതൊരു പ്രചോദനമാകണം.

7/04/2006 10:54 PM  
Blogger ശ്രീജിത്ത്‌ കെ said...

താരേ, നിലത്ത് വച്ചകാല്‍ എന്ന് ഞാന്‍ പ്രത്യേകം പറഞ്ഞിരുന്നല്ലോ എന്റെ കമന്റില്‍. കണ്ടില്ലായിരുന്നോ? ബുദ്ധി ഇല്ലാത്തതാണോ കണ്ണില്ലാത്തതാണോ കൂടുതല്‍ അപകടം എന്നതിനെപ്പറ്റി വക്കാരിയോട് ഗവേഷണം നടത്താന്‍ പറഞ്ഞാലോ?

അചിന്ത്യച്ചേച്ചീ, എനിക്ക് ഈ മോഹിനിയാട്ടത്തിന്റെ പ്രവര്‍ത്തനരീതിയൊന്നും വശമില്ല. അതു കൊണ്ട് പറ്റിയതാണ്. ചേച്ചിയുടെ കമന്റില്‍ ഒരുകാല്‍ അല്പം വളച്ച് എന്ന് പറഞ്ഞതേ ഞാനും പറഞ്ഞുള്ളൂ. ഒരല്‍പ്പം എന്ന് പറഞ്ഞാല്‍ 180 ഡിഗ്രി വരുമോ, ചിത്രം കണ്ട് എനിക്കങ്ങിനെ തോന്നി. അത്രയ്ക്ക് ആ നൃത്തത്തില്‍ ഉണ്ടാകുമോ, അഥവാ ഒരാള്‍ക്ക അത്രയ്ക്ക് പറ്റുമോ എന്നാതായിരുന്നു എന്റെ സംശയം.

അചിന്ത്യച്ചേച്ചി, കല്ലുവിന്റെ ഡാന്‍സ്‌ക്ലാസ്സ് നോക്കി നില്‍ക്കാറുണ്ടോ എന്ന് രണ്ട് കമന്റില്‍ എടുത്ത് പറഞ്ഞത് കൊണ്ട് ചോദിക്കുവാ. കുമാരേട്ടാ, ഇത് മനസ്സില്‍ നിന്ന് ഓര്‍ത്ത് വരച്ചതോ ആതോ ഏതെങ്കിലും ചിത്രത്തില്‍ നോക്കി വരച്ചതോ?

7/04/2006 11:29 PM  
Blogger മുല്ലപ്പൂ || Mullappoo said...

പെര്‍ഫെക്ഷെന്‍ ഇതാണു..

കുമാറെ നൃത്തക്കാരിയെ ഒന്നു ‘ഉഴിഞ്ഞിട്ടോളൂ..
കണ്ണൂ കിട്ടും...

7/05/2006 12:48 AM  
Blogger Obi T R said...

ഈ പ്രശംസകളുടെ മലവെള്ളപാച്ചിലില്‍ എന്റെ ഒരു വകയും ഒരു പ്രശംസ ഇരിക്കട്ടെ.. വളരെ നല്ല ചിത്രം. എന്തിനാണു ഈ ചിത്രത്തിനു ഒരു മുഖം, അല്ലാതെ തന്നെ ഇതു പെര്‍ഫെക്ട്‌ അല്ലേ?

ഈ എഴുത്തുകാരോട്‌ തോന്നുന്നതിലും അധികം അസൂയയാണ്‌ ചിത്രം വരക്കുന്നവരോട്‌ തോന്നുന്നത്‌. അവരുടെ ബ്രഷ്‌ ചലിക്കുന്നതു തന്നെ കാണാന്‍ ഭംഗിയാണ്‌. കുമാറേട്ടാ ഒരു ദിവസം ഞാന്‍ വരുന്നുണ്ട്‌ ചിത്രം വര കാണാന്‍..

7/05/2006 1:06 AM  
Blogger Obi T R said...

ശ്രീജിത്തെ, പതുക്കെ സീറ്റില്‍ നിന്നും എഴുന്നേറ്റ്‌ ചുറ്റും നോക്കി ആരും ഇല്ലന്നു ഉറപ്പ്‌ വരുത്തിയിട്ട്‌ കാല്‍ അങ്ങിനെ വെക്കാന്‍ പറ്റുന്നുണ്ടോന്നു നോക്കിയേ.. ഞാന്‍ എല്ലാരും ഊണ്‌ കഴിക്കാന്‍ പോയ സമയം നോക്കി ഒന്നു ട്രൈ ചെയ്തു ;-)

7/05/2006 1:13 AM  
Blogger à´¬àµ†à´¨àµà´¨à´¿::benny said...

നന്നായിരിക്കുണൂ, കുമാറേ!

നമ്പൂരീടെ ചിത്രം കണ്ട് വി കെ എന്‍ ചോയ്ച്ചപോലെ ചോയ്ക്കേണ്ടിവരും ലേ?

അപ്പ, ഇതാ നൃത്തം പഠിക്കണേന്റെ ഗുട്ടന്‍സ്‌ല്ലേ, അചിന്ത്യേച്ച്യേ?

7/05/2006 1:22 AM  
Blogger ചില നേരത്ത്.. said...

ഒബി പറഞ്ഞത് പോലെ, പ്രശംസകളുടെ കുത്തൊഴുക്കുകള്‍ക്കിടയിലും എന്റെ സന്തോഷത്തിന് സന്തോഷം എന്ന് കുറിപ്പോടെ അതിശയിച്ച് നില്‍ക്കുന്നു ...ഈ ദൈവികസിദ്ധിക്ക് മുന്നില്..

7/05/2006 4:01 AM  
Anonymous Anonymous said...

ഞാനും കോറേ നേരം നോക്കി നിന്നു ......

7/05/2006 4:55 AM  
Anonymous അചിന്ത്യ said...

ഇടിവാളേ നീ ഇളംകാറ്റാകൂ...പടം കസറീന്ന് പറഞ്ഞില്ല്യേ അതു തന്നെ ആസ്വാദനം , സഹൃദയത്വം. ശാസ്ത്രീയായ അവലോകനം ആവശ്യല്ല്യ. നന്മടെ പാച്ചു കാലിങ്ങനെ വെക്ക്വോ അങ്ങനെ വെക്ക്വോ ന്നൊക്കെ ചോദിച്ചപ്പോ ഉത്തരം പറഞ്ഞത.
പാച്ച്വോ...ഇതു മോഹിനിയാട്ടത്തില്‍ അധികം ഉപയോഗിക്കാത്ത ഒരു നിലയാണ് .വളയ്ക്കലും തിരിക്കലും തമ്മില്‍ വ്യത്യാസണ്ട്.വളയ്ക്കാന്ന് പറഞ്ഞത് , ഈ പടത്തില്‍ നമ്മക്ക് കാണാന്‍ പറ്റാത്ത ഇടത് കാല്‍മുട്ട്...ഒരിത്തിരി. നീ ഉദ്ദേശിച്ചത് പാദം തിരിച്ചു വെച്ചിരിക്കണേനെ ല്ലെ. അതു സാധാരണ ഗതിയില്‍ ഡാന്‍സിന് മണ്ഡലത്തില്‍ ഇങ്ങനെ തന്ന്യാ നിക്കാ. രണ്ട് പാദോം ഈ ആംഗിളില്‍ വിപരീത ദിശകളില്‍ തിരിച്ചു വെക്കും.
ബെന്യേ ഇതൊക്കെ പഠിച്ചാ ഗുട്ടന്‍സല്ല , ഗുലുമാലാ.ഇംഗ്ലീഷ് ഗ്രാമര്‍ പഠിക്കാന്‍ തുടങ്ങ്യാ ഭാഷയെ പേട്യാവണ പോലെ.

7/05/2006 4:55 AM  
Blogger താര said...

ശ്രീജിത്തേ സോറിട്ടോ...കണ്ണിനിത്തിരി പ്രശ്നമുണ്ട്. കമന്റ് ശരിക്ക് കാണാഞ്ഞിട്ട് തന്നെയാണ്. വെരി വെരി സോറി. ശ്രീജിത്ത് എന്റെ ബെസ്റ്റ് പാല്‍ ആണെന്ന് പറഞ്ഞിട്ട്...ഞാന്‍ പിണങ്ങി...ഒരു തമാശ പോലും പറയാന്‍ പറ്റില്ലാന്ന് വച്ചാല്‍!!...:(

7/05/2006 6:16 AM  
Blogger ശ്രീജിത്ത്‌ കെ said...

അയ്യോ താരേ പിണങ്ങല്ലേ, അയ്യോ താരേ പിണങ്ങല്ലേ ....

ഞാനും ഒരു തമാശ പറഞ്ഞതല്ലേ, ക്ഷമിക്കൂ. നമ്മള്‍ ബെസ്റ്റ് പാല്‍‌സ് തന്നെ.

ഒരു പടത്തിലെ സംശയം ചോദിക്കാന്‍ പോയത് ഒരു വിനയായോ? അചിന്ത്യച്ചേച്ചി എന്തോ മണ്ഡലത്തില്‍ അങ്ങിനെയാണ് എന്നൊക്കെ പറയുന്നു. ഞാന്‍ വിട്ടു. ഈ മോഹിനിയാട്ടം ഒരു വല്യ സംഭവമാണെന്ന് മനസ്സിലായി.

7/05/2006 6:19 AM  
Blogger .::Anil അനില്‍::. said...

ശ്രീജി പറയുന്നത് ഇടത്തേ പാദം ഒരു തൊണ്ണൂറു ഡിഗ്രി ഇടത്തോട്ടു തിരിച്ച് തറയിലൂന്നി നില്‍ക്കുന്ന കാര്യമല്ലേ? അതെന്താ കഴിയാത്തത്? ഡാന്‍സറല്ലാത്ത ഒബിയ്ക്കു അതു കഴിഞ്ഞെങ്കില്‍ പിന്നെ പ്രാക്റ്റീസുള്ളവര്‍ക്കെന്താ പ്രയാസം?

- എനിക്കു പക്ഷേ പറ്റുന്നില്ല :(

7/05/2006 6:41 AM  
Blogger kumar © said...

ഞാനും ഒന്നു ട്രൈ ചെയ്തു, എന്റെ കാലുളുക്കി.
ഒരു പടം കണ്ടു. ഇങ്ങനെ നില്‍ക്കുന്നതായി, അതാ അങ്ങനെ വരച്ചത്. അല്ലാതെ ശ്രീജിത്തിനെ പ്രകോപിപ്പിക്കാനല്ല. :)

ഈ നടക്കാന്‍ പോകുന്ന ബ്ലോഗു മീറ്റുകളില്‍ ഈ ഒരു “കാല്വയ്പ്പ്” ഒരു കലാപരിപാടിയായി വച്ചാലോ?
പെര്‍ഫെക്റ്റ് ആയി കാല്വയ്ക്കുന്ന ബ്ലോഗര്‍ക്ക് “കാലന്‍” അവാര്‍ഡും കൊടുക്കാം.

പ്രാക്ടീസ് തുടങ്ങിക്കോളൂ..

7/05/2006 10:06 PM  

Post a Comment

Subscribe to Post Comments [Atom]

<< Home