Sunday, July 02, 2006

പിന്നണിയില്‍


സാക്ഷിയുടെ
വരയാട്ടത്തിനും തിരനോട്ടത്തിനും
ഒരു പക്കമേളക്കാരന്‍ മാത്രമാണ് ഞാന്‍.
വെറും ഒരു പിന്നണി.
ആട്ടത്തിനൊപ്പം ഒരു താളം.

എന്നെക്കൂടി അണിയറയിലും അരങ്ങത്തുമായി
ക്ഷണിച്ച സാക്ഷിക്ക് ഒരുപാട് നന്ദി.

33 Comments:

Blogger kumar © said...

സാക്ഷിയുടെ
വരയാട്ടത്തിനും തിരനോട്ടത്തിനും
ഒരു പക്കമേളക്കാരന്‍ മാത്രമാണ് ഞാന്‍.
വെറും ഒരു പിന്നണി.
ആട്ടത്തിനൊപ്പം ഒരു താളം.

എന്നെക്കൂടി അണിയറയിലും അരങ്ങത്തുമായി
ക്ഷണിച്ച സാക്ഷിക്ക് നന്ദി.

7/02/2006 12:06 PM  
Blogger ഇടിവാള്‍ said...

കുമാറേ: അപ്പൊ , ങ്ങ്‌ളും ഒരു "വരയന്‍" പുലിയാണല്ലേ !!! Very Good.....

ചെണ്ടകൊട്ടുന്നയാള്‍, മൂര്‍ദ്ധന്യാതിലെത്തിയിട്ടില്ലാന്നൊരു തോന്നല്‍...

തല, ഒന്നുകുല്‍, കുനിയണം.. അല്ലെങ്കില്‍, മുകളിലേക്കാവണം.. എന്നല്യോ....

എന്റെ ഒരു വല്ല്യമ്മാവന്‍, ഒരു പുലിയായിരുന്നേ..ഈ ചെണ്ടയില്‍...
അങ്ങേര്‍ പൂരങ്ങള്‍ക്കും, പറയെടുപ്പിനും തകര്‍ക്കുന്ന കണ്ടു നിന്നിട്ടുണ്ടായ ഒരു തോന്നല്ലണേ !!

വിവരക്കേടാണേല്‍ ക്ഷമിച്ചു കള !!!

7/02/2006 12:24 PM  
Blogger kumar © said...

ഇവിടെ കളി മുറികിയില്ല വാളേ,
സാക്ഷിയുടെ തിരനോട്ടം കഴിഞ്ഞല്ലേയുള്ളു. “വധത്തിലേക്ക് എത്താന്‍ ഇനിയും സമയമുണ്ട്. അപ്പോള്‍ നമുക്ക് ഈ ഗഡിയെ കുനിക്കാം വളയ്ക്കാം. സാധാരണയായി കഥകളി ചെണ്ടയില്‍ പൂരവും പറയെട്ടുപ്പും പോലെ മുന്നോട്ട് വളയല്‍ കുറവാണ്. തലമാത്രം ഇടയ്ക്ക് പിന്നിലേക്ക് തെറിക്കും. കൈകള്‍ കടുകുവറുക്കുമ്പോഴും അതികമായൊരു ഉലയല്‍ കാണാറില്ല.
ക്ഷമിക്കുന്നില്ല. കാരണം വാളു പറഞ്ഞത് വിവരക്കേടല്ല.

7/02/2006 12:30 PM  
Blogger സാക്ഷി said...

മതി.
എനിക്കു തൃപ്തിയായി.
ഒരു പുലിയ അരങ്ങത്തേയ്ക്കെത്തിച്ചൂലോ.
ഇനി ചെണ്ട വായിക്കണോ പദം പാടണോ അതോ ചുട്ടികുത്തണോയെന്നൊക്കെ ബൂലോഗം തീരുമാനിച്ചോളും.

7/02/2006 8:26 PM  
Blogger ശ്രീജിത്ത്‌ കെ said...

ക്യാമറാമാന്ത്രികന്‍ കുമാറേട്ടാ, ചിത്രം ഒന്നൊന്നര. കിടിലം എന്ന് പറഞ്ഞാല്‍ കുറഞ്ഞ് പോകും. ഇതും കയ്യില്‍ ഉണ്ടായിരുന്നല്ലേ.

I absolutely loved the picture. Great work. Congrats.

7/02/2006 10:08 PM  
Blogger സാക്ഷി said...

ഇതും പാതാളക്കരണ്ടിയില്‍ കൊളുത്തിയില്ലല്ലോ ഏവൂരാനേ.

7/02/2006 10:18 PM  
Blogger വക്കാരിമഷ്‌ടാ said...

എനിക്ക് ചെയ്യണമെന്ന് അതിയായ ആഗ്രഹമുള്ളതും എന്നാല്‍ ചെയ്യാനൊട്ട് പറ്റില്ലാത്തതുമായ കാര്യങ്ങള്‍ വേറേ ആരെങ്കിലും ചെയ്യുന്നത് കാണുമ്പോള്‍ എനിക്കുണ്ടാകുന്ന വികാരത്തിനെ ചില അസൂയാലുക്കള്‍ അസൂയ എന്നൊക്കെ വിളിക്കും. എന്തു ചെയ്യാന്‍......

എന്റെ ചോര തിളയ്ക്കുന്നു... പക്ഷേ പറഞ്ഞിട്ട് കാര്യമില്ല. കുമാര്‍‌(ജീ), തകര്‍ത്തൂ. പണ്ട് സാക്ഷി ഒരു അമ്മൂമ്മയെ വരച്ചതുകണ്ട് അഡോങ്കിയുടെ ഇല്ലുസ്ട്രേട്ടറമ്മാന്‍ പരീക്ഷിച്ച് പ്രാന്തായതാ. ഇതാ ഞാന്‍ ഒന്നുകൂടി പരീക്ഷിക്കാന്‍ പോകുന്നു.

7/02/2006 10:18 PM  
Blogger മുല്ലപ്പൂ || Mullappoo said...

കഥ പറഞ്ഞു , ആടുമ്പോള്‍..
മനസ്സറിഞ്ഞു , മേളക്കാരന്‍...

കുമാറെ, സാക്ഷീ..
നല്ല ചിത്രങ്ങള്‍..

സാക്ഷിയുടെ വരകള്‍ സുപരിചിതം പക്ഷെ കുമാര്‍ വരയ്ക്കുമെന്നു അറിയില്ലായിരുന്നു..

7/02/2006 10:27 PM  
Blogger evuraan said...

സാക്ഷി,

പോരും... ദ് വരെ ഗൂഗിളൊരു പിടിയുമില്ലാ..

ദ് നോക്കിയിരുന്നോ..?

7/02/2006 10:28 PM  
Blogger സാക്ഷി said...

അതും ചെയ്തിരുന്നു ഏവൂരാനെ.
ഇനി ഗൂഗിളിന് ഇഷ്ടായിക്കാണില്ലേ? ;)

7/02/2006 10:32 PM  
Blogger evuraan said...

അടുത്ത റണ്‍ മുതല്‍ വരുമെന്ന് കരുതുന്നു.

സാക്ഷി, നല്ല ചിത്രം... കൊതിയാവുന്നൂ...

ഇത് കണ്ടിരുന്നോ? സഹായം ഇരുകൈകളും നീട്ടി നന്ദിപൂര്‍വ്വം സ്വീകരിക്കുന്നതാഹും...

7/02/2006 10:38 PM  
Blogger സാക്ഷി said...

തീര്‍ച്ചയായും ഏവൂരാനെ, അണ്ണാറക്കണ്ണനും തന്നാലായത്.

പിന്നെ ഈ ചിത്രം നമ്മുടെ കുമാരേട്ടന്‍റേതാണ്. അഭിനന്ദനങ്ങള്‍ ഞാന്‍ പാസ്സ് ചെയ്യുന്നു. ;)

7/02/2006 10:44 PM  
Blogger evuraan said...

ആഹാ, ഇത് നമ്മുടെ സ്ഥിരം പുള്ളിയുടേതാണോ?

എന്തായാലും, സാക്ഷീ, ഇങ്ങോട്ടുള്ളത് ഇങ്ങ് പോരട്ടേ: ഏവൂരാന്‍ @ തനിമലയാളം.ഓര്‍ഗ്

7/02/2006 10:48 PM  
Blogger ഉമേഷ്::Umesh said...

നല്ല ചിത്രം. സാക്ഷിയും കുമാറും കലക്കുകയാണല്ലോ. പൂടമ്മാവന്‍, മണിയമ്മാവന്‍, വരദനപ്പൂപ്പന്‍ തുടങ്ങിയ നമ്മുടെ അനശ്വരകഥാപാത്രങ്ങളെ ഒന്നു വരയ്ക്കുമോ സമയം കിട്ടുമ്പോള്‍?

7/02/2006 11:13 PM  
Blogger സിദ്ധാര്‍ത്ഥന്‍ said...

ഉഗ്രന്‍ കോമ്പിനേഷന്‍. കൂട്ടായ്മബ്ലോഗെങ്കിലിങ്ങനെയിരിക്കണം.
അഭിനന്ദനങ്ങള്‍ കുമാര്‍ സാക്ഷീ.

ഉമേഷ്‌ പറഞ്ഞ കഥാപാത്രങ്ങളുടെ വാങ്മയ ചിത്രം ഉള്ളിലുണ്ടെങ്കിലും നിങ്ങളിലാരെങ്കിലും അതിലേതെങ്കിലും വരയ്ക്കുമ്പോള്‍ "ഇതുതന്നെയാണല്ലോ" അല്ലെങ്കില്‍ "ഇതല്ലല്ലോ" എന്നാശ്ചര്യപ്പെടാനായി എന്റേം ഒപ്പിടുന്നു ആ നിവേദനത്തില്‍.

7/02/2006 11:26 PM  
Blogger സുധ said...

സാക്ഷിയോ അനിയനോ (കുമാര്‍)‘ആട്ടവിളക്കും’ കൂടി തെളിയ്ക്കണം. വരകളുടെ ഭംഗി കണ്ട് മിണ്ടാന്റിരിയ്ക്കാന്‍ കഴിയണില്ല.

7/02/2006 11:31 PM  
Blogger പെരിങ്ങോടന്‍ said...

ഉമേഷും സിദ്ധാര്‍ത്ഥനും സൂചിപ്പിച്ചകാര്യം തന്നെ ഞാനും പറയുന്നു. നല്ല വരികള്‍, നല്ല വരയിലൂടെ പുതുതായൊന്നു ആസ്വദിക്കുവാന്‍ കഴിയട്ടെ ബൂലോഗര്‍ക്കു്. സാക്ഷി/കുമാര്‍ സുധചേച്ചി പറഞ്ഞതുപോലെ ആട്ടവിളക്കു തെളിയിക്കുന്നുണ്ടെങ്കില്‍ ഒരു കഥകളി സീരീസ് തന്നെ പ്ലാന്‍ ചെയ്തുകൂടെ, നമ്മുടെ ദില്‍ബാസുരനൊരു സഹായവുമാകും. ഈ ചിത്രങ്ങള്‍ ഏതു ലൈസന്‍സിലാണെന്നു കൂടി പറയുമോ? വിക്കിയിലേയ്ക്കെടുക്കാന്‍ കഴിയുന്നതു് എടുക്കാമല്ലോ.

7/02/2006 11:38 PM  
Blogger വിശാല മനസ്കന്‍ said...

പണ്ട് ആരംഭം എന്ന സിനിമയുടെ നോട്ടീസില്‍ ‘മലയാളത്തിലെ മദയാനകള്‍ ഒന്നിച്ച്’ എന്നൊരു പരസ്യവാചകം കണ്ടിട്ടുണ്ട്.

അതേപോലെയൊരു ഒന്നിപ്പ്!!! ഗംഭീരം!!

അതിവിശിഷ്ടകലാകാരന്മാരേ...

‘കഴിഞ്ഞ മുപ്പത്തിനാലാണ്ടില്‍ നീ എന്തു നേടി?‘
എന്ന എന്നോടു തന്നെയുള്ള ഒറ്റ ചോദ്യത്തിന്, എന്റെ നേട്ടങ്ങളുടെ പട്ടികയില്‍ (10000+)വലിയ നേട്ടങ്ങളില്‍ പെട്ടവയാണ് ശ്രീ. കുമാറിനെയും ശ്രീ. രാജീവിനെയുമെല്ലാം സുഹൃത്തുക്കളായി കിട്ടിയത്.

അഹങ്കാരം നല്ലതല്ല എന്നറിയാം. പക്ഷെ, നിങ്ങളെ എനിക്ക് പരിചയമുണ്ടെന്ന് കുറച്ച് അഹങ്കാരത്തോടെ തന്നെ ഞാന്‍ പറയും. വരണത് വരട്ടെ!

7/02/2006 11:52 PM  
Blogger കലേഷ്‌ കുമാര്‍ said...

സകലകലാവല്ലഭാ‍, മനോഹരം!

7/03/2006 12:13 AM  
Blogger അരവിന്ദ് :: aravind said...

കുമാര്‍ജിയില്‍ ഒരു ചിത്രകാരന്‍ ഒളിഞ്ഞിരിപ്പുണ്ടായിരുന്നോ???
ഫോട്ടോകള്‍ കാണ്ടപ്പോഴങ്കിലും നമ്മള്‍ അത് മനസ്സിലാക്കണമായിരുന്നു...ശ്ശോ!
മാര്‍വലസ് കുമാര്‍ ജി!

(സക്ഷീ-കുമാര്‍ജി- ഈ ചിത്രങ്ങള്‍ കമ്പ്യൂട്ടറില്‍ കയറ്റുന്നത് എങ്ങെനെയാണ് എന്നൊന്ന് പറയാമോ? സ്കാനിംഗ് ആണോ? ഇത്ര ക്ലാരിറ്റി? - വെറുതേ ഒന്നറിയാന്‍..നന്ദി :-))

7/03/2006 12:21 AM  
Blogger വക്കാരിമഷ്‌ടാ said...

അരവിന്ദാ, ഈ രംഗത്തെ ഒരു വെറ്ററണണനണന്‍ (ആ വാക്ക് തുടങ്ങിയാല്‍ പിന്നെ നിര്‍ത്താന്‍ പറ്റൂല്ല) എന്ന നിലയില്‍ ഞാന്‍ പറയാം. ഇത് അഡോബീ ഇല്ല്യുസ്റ്റ്ട്രേറ്റര്‍, അതായത് എ ഡോങ്കീ ഇല്ലാ സ്ട്രീറ്റ് അതായത് കഴുതയില്ലാത്തെരുവ് (അതായത് കഴുതകള്‍ ഇല്ലാത്തയിടം-അതുമായത് കഴുതകള്‍ക്ക് പറ്റിയ പണിയല്ല എന്ന്) വെച്ച് വരയ്ക്കുന്നതാണെന്ന് വളരെ സിമ്പിളായി സാക്ഷിയണ്ണന്‍ എന്നോട് പറഞ്ഞപ്പോള്‍ അതിലും സിമ്പിളായി ഞാനവരുടെ ഓസ് വെര്‍ഷന്‍ ഇറക്കുമതി ചെയ്‌ത് കൂളായി പണ്ട് സാക്ഷി വരച്ച ഒരു അമ്മൂമ്മയെ എന്റെ കാഴ്‌ചപ്പാടില്‍ വരയ്ക്കാന്‍ നോക്കിയതാണ് വലതുവശത്തുകാണുന്ന എന്റെ പ്രൊഫൈല്‍ ഫോട്ടം. അതായത് അമ്മൂമ്മ വരച്ചു വന്നപ്പോള്‍ ആനയായി. എങ്കില്‍ പിന്നെ ആനെയെങ്കില്‍ ആന എന്നുവിചാരിച്ച് വര കമ്പ്ലീറ്റാക്കാന്‍ നോക്കിയപ്പോള്‍ എത്ര പിടിച്ചിട്ടും ആനപ്പുറമോ ആനയാസനമോ വരയ്ക്കാന്‍ പറ്റുന്നില്ല. ഞാന്‍ നിര്‍ത്തി. അന്ന് മനസ്സിലായി, ഇത് കഴുതകള്‍ക്ക് പറ്റിയ പണിയല്ലാ എന്ന്, പ്രത്യേകിച്ചും സഹജീവി ആനയെ വരയ്ക്കുന്ന കാര്യത്തില്‍.

പക്ഷേ സാക്ഷിയണ്ണനും കുമാര്‍ജിയും പറഞ്ഞു തരും ഇതിന്റെ ടെക്ക്‍നോവാള്‍‌ജിയ. അഡോബി തന്നെയാണെന്നാണ് എനിക്കു തോന്നുന്നത്.

7/03/2006 12:38 AM  
Blogger kumar © said...

This comment has been removed by a blog administrator.

7/03/2006 12:46 AM  
Blogger kumar © said...

അരവിന്ദാ, ഇതൊക്കെ പെന്‍സില്‍ വരകളല്ല്. മൌസ് വരകളാ. ഡിജിറ്റല്‍ വര. എന്റെ വരയില്‍ അഡോബെ ഇല്ലസ്റ്റ്രേറ്റര്‍ വരയും ഫോട്ടോഷോപ്പിലെ കളറിങ്ങും.

കൈകൊണ്ട് ഒരു പേപ്പറില്‍ വരച്ച് സ്കാന്‍ ചെയ്ത ഒരു ബ്രഷ് സ്റ്റ്രോക്ക് പലനീളത്തിലും വലിപ്പത്തിലും നിറത്തിലും ഫോട്ടോഷോപ്പില്‍ വലിച്ചുവച്ചാണ് ഞാന്‍ അതു ചെയ്തതു.

സാക്ഷി മുഴുവന്‍ ഇല്ലസ്റ്റ്രേറ്ററില്‍ ചമയ്ക്കുന്നു എന്നു കരുതുന്നു. എന്തു പറയുന്നു സാക്ഷി?

മുന്‍പൊക്കെ ക്യാന്‍‌വാസിലും പേപ്പറിലും വര്യ്ക്കുമായിരുന്നു. വരയ്ക്കാനുള്ള ആ കോപ്പുകളൊക്കെ കല്യാണി ഇപ്പോള്‍ കുത്തിവരചു രസിക്കുന്നു.
സക്ഷീ, അപ്പോള്‍ ഇവരൊക്കെ പറഞ്ഞ കഥാപാത്രങ്ങളെയൊക്കെ വരച്ചു തുടങ്ങിക്കോളൂ.
(അണ്ണന് അപ്പീസിപ്പോണ്ടേ ചെല്ലാ...)

സന്തോഷം എല്ലാവരോടും.:)

7/03/2006 12:47 AM  
Blogger അരവിന്ദ് :: aravind said...

ദൈവേ മൌസ് കൊണ്ടാണ് ഇത്ര മനോഹരമായി വരക്കുന്നതെങ്കില്‍... സാക്ഷീ..കുമാര്‍ജീ...ഞാന്‍ ഒരു നൂറ് വട്ടം നമിച്ചു.

സാധാ പെന്‍സിലും ബ്രഷും കളറുമെടുത്ത് നിലത്ത് കിടന്നും ഇരുന്നും നിന്നും , പേപ്പറേല്‍ മണിക്കൂറ് പണിഞ്ഞിട്ടാ ഞാനെന്തെങ്കിലും വരക്കുന്നത്..
ഏയ്..കൂടിയതൊന്നുമല്ല.
രണ്ട് തെങ്ങ്, മൂന്ന് കാക്ക, ഒരു വള്ളം. ത്രേയുള്ളൂ.

7/03/2006 12:51 AM  
Blogger സാക്ഷി said...

അതെ, അരവിന്ദാ.
ക്യാന്‍വാസില്‍ വരയ്ക്കാന്‍ മാത്രം ക്ഷമയില്യാ ഇപ്പോള്‍.
അതുകൊണ്ട് കമ്പ്യൂട്ടറിലാണ് വര.
പെന്സിലും ബ്രഷും എല്ലാം മൌസ് തന്നെ.
വരയും പെയിന്‍റിംഗുമെല്ലാം അഡോബ് ഇലുസ്ട്രേറ്ററില്‍.

എന്താ കുമാരേട്ടാ ഇത്? കുറച്ചുമുമ്പ് കൂടി എന്നോട് പറഞ്ഞതല്ലേ, ആ കഥാപാത്രങ്ങളെയൊക്കെ വരയ്ക്കാനുള്ള അവസരം കുമാരേട്ടനു തരണമെന്ന്. പൂടമ്മാവനെ വരച്ചുതുടങ്ങിയെന്നും പറഞ്ഞില്ലേ. എന്നിട്ടിപ്പോള്‍ വെറുതേ വെയ്റ്റിടാ അല്ലേ. ഗൊച്ചു ഗള്ളന്‍.

7/03/2006 12:58 AM  
Blogger ഡാലി said...

കുമാറേട്ടാ.. ഇവിടെ നേരം വെളുത്തു വന്നപ്പോഴേക്കും എനിക്ക് പറയാന്‍ ഒന്നും ബാക്കി ഇല്ലാതെ എല്ലാവരും പറഞിരിക്കുണൂ.. അപ്പോ ഞാന്‍ എന്താ പറയാ... Ravishing... സാക്ഷിയൊട് ചോദിച്ചതു കുമാറേട്ടനൊടും ചോദിക്കുനു.. ആ പെന്‍സില്‍ സ്കെച്ചുകള്‍‍ കൂടെ പോസ്റ്റ് ചെയ്തു കൂടെ... വെറുതെ കണ്ടു അസൂയപെടാന്‍

7/03/2006 1:19 AM  
Blogger kumar © said...

ഡാലി, വരയെക്കുറിച്ച് മുകളില്‍ ഞാനൊരു കമന്റു വച്ചിട്ടുണ്ട്.

7/03/2006 1:28 AM  
Blogger ഡാലി said...

കുമാറേട്ടാ ഞാന്‍ ആ കമ്മെന്റ് വായിച്ചു.. ആദ്യം വരക്കണ ആ പെന്‍സില്‍ സ്കെച്ച്ന്റെ കാര്യാ ഞാന്‍ പറഞ്ഞെ... സാക്ഷി എല്ലാം അഡോബീ ഇല്ല്യുസ്റ്റ്ട്രേറ്റര്‍ ആയതൊണ്ട് അതു പറ്റില്ലല്ലൊ? പെന്‍സില്‍ സ്കെച്ചിനു എപ്പോഴും ഒരു മസ്മരികത തോന്നറുണ്ട്.. അതൊണ്ട് കാണാന്‍ ഒരു മോഹം...

7/03/2006 3:09 AM  
Blogger സാക്ഷി said...

ഡാലി,
കുമാരേട്ടന്‍ കളര്‍ ചെയ്യാന്‍ ഉപയോഗിച്ച ബ്രഷിന്‍റെ ഷേപ്പ് മാത്രമാണ് പേപ്പറില്‍ ചെയ്തെടുത്തത്.
സ്കെച്ചും കളറിങ്ങുമെല്ലാം കുമാറേട്ടനും കമ്പ്യൂട്ടറില്‍ തന്നെയാണ് ചെയ്യുന്നത്.

7/03/2006 3:14 AM  
Blogger ദേവന്‍ said...

ഒരു മെയിലില്‍ ഞാന്‍ പറഞ്ഞ കാര്യം പബ്ബ്ലിക്കില്‍ ആവര്‍ത്തിക്കട്ടോ എന്നു ചോദിച്ചപ്പോഴെല്ലാം സാക്ഷി വിലക്കിക്കളഞ്ഞു. ഇനിയിപ്പോ പിടിച്ചിട്ടു നില്‍ക്കുന്നില്ല, തല പോയാലും ബലേ.

സംഭവം ഇതാണ്‌ . കഴിഞ്ഞമാസം ഒരുജ്‌ ബോറടിസമ്മര്‍ ദിവസം കടയില്‍ ചെന്ന് കേരളത്തിലെ എല്ലാ പ്രമുഖ മലയാളം മാസികകളുടെയും ലേറ്റസ്റ്റ്‌ എഡിഷന്‍ വാങ്ങി (വല്ലപ്പോഴുമെങ്കിലും കാശ്‌ എണ്ണാതെ ചിലവാക്കണ്ടേ). ഒറ്റയെണ്ണത്തിലും സാക്ഷിയുടെ ചിത്രങ്ങളുടെ മികവുള്ള ഒരു പടവും കണ്ടില്ല. ദേ ഇപ്പോ കുമാറിനെക്കൂടി ആ ലിസ്റ്റില്‍ കയറ്റാം.

ഗോഡ്‌ ഫാദറില്‍ ഇന്നസന്റ്‌ പറയുമ്പോലെ "ഇനി ആരു കേട്ടാലും എനിക്കൊന്നുമില്ല, ഒറ്റ വീക്കിലിക്കും ഇവര്‍ രണ്ടെണ്ണത്തിന്റെ വര വെല്ലാവുന്ന ആര്‍ട്ടിസ്റ്റില്ല (ഏ എസ്സോ നമ്പൂതിരിയോ ഉന്റായിരുന്ന കാലമായിരുന്നെങ്കില്‍ ഈ കമന്റ്‌ ഉണ്ടാവില്ലായിരുന്നു എന്നും മറക്കുന്നില്ല കേട്ടോ, മതിമറന്ന് കമന്റിടൂല്ലാ ചെല്ലാ)

7/03/2006 3:25 AM  
Blogger ഡാലി said...

സാക്ഷി,കുമാറേട്ടാ.. എങ്കില്‍ അടുത്ത ഡിമാന്റ് (അത്യഗ്രഹം കൊണ്ടണ് ദേവെട്ടന്‍ പരഞതു കൂടി കേട്ടപ്പോള്‍.. വെരുതെ ആഗ്രഹിച്ചാല്‍ മതീലൊ മനസ്സിന്) ഇടക്കു വല്ലപ്പോഴും ഒരു പെന്‍സില്‍ സ്കെച്ച് കൂടി...................

7/03/2006 3:35 AM  
Anonymous Anonymous said...

മിടുമിടുക്കന്മാര്‍! വെരി ഗ്ഗുഡ്! കീപ്പ് ഇറ്റ് അപ്പ്!

ഹിഹി..അരവിന്ദേട്ടാ..എനിക്ക പടം കാണിച്ചു തരൊ? മൂന്നു കാക്കായും രണ്ടു തെങ്ങും?

7/03/2006 4:10 AM  
Blogger .::Anil അനില്‍::. said...

സാക്ഷിയ്ക്കും കുമാറിനും അഭിനന്ദനങ്ങള്‍!

7/03/2006 7:14 AM  

Post a Comment

Subscribe to Post Comments [Atom]

<< Home