Thursday, September 13, 2007

സാക്ഷിയുടെ വിവാഹം!

പ്രിയപ്പെട്ട സുഹൃത്തുക്കളെ

നമ്മുടെ പ്രിയ സുഹൃത്തും വരകളുടെ രാജാവുമായ സാക്ഷി എന്ന രാജീവ്
വിവാഹിതനാവുകയാണ്.

അബുദാബിയില്‍ തന്നെ ജോലിചെയ്യുന്ന ആലുവ സ്വദേശി ആതിരയാണ് വധു.
ഈ വരുന്ന ഞായറാഴ്ച (16- തീയതി) ശ്രീ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചാണ് വിവാഹം.
പ്രസ്തുത മംഗളകര്‍മ്മത്തില്‍ നമ്മുടെ എല്ലാം മനസുകൊണ്ടുള്ള സാന്നിദ്ധ്യം ഉറപ്പുവരുത്താം.


(എന്റെ പ്രിയ സുഹൃത്തിനുവേണ്ടി ഇങ്ങനെ ഒരു ക്ഷണക്കത്ത് ടൈപ്പ് ചെയ്ത് ഇവിടെ പബ്ലിഷ് ചെയ്യാനായതില്‍ ഞാന്‍ ഒരുപാട് സന്തോഷിക്കുന്നു)

34 Comments:

Blogger sreeni sreedharan said...

വളരെ നല്ലരു വാര്‍ത്ത തന്നെ, ആശംസകള്‍ സാക്ഷി,
ഒരു നൂറ് വര്‍ഷം സന്തോഷത്തിനും സമാധാനത്തിനും ഐശ്വര്യത്തിനും പരസ്പരം സാക്ഷികളാവാന്‍ ഈശ്വരന്‍ അനുഗ്രഹിക്കട്ടെ...

9/13/2007 3:17 AM  
Blogger Ziya said...

എല്ലാം മംഗളങ്ങളും നേരുന്നു...
ആശംസകള്‍

9/13/2007 3:30 AM  
Blogger കുറുമാന്‍ said...

രാജീവിനും, ആതിരക്കും എല്ലാവിധ ആശംസകളും നേരുന്നു.

വിവാഹിതരെ ഇതിലെ ഇതിലെ, വിവാഹിതരാകാന്‍ പോകുന്നവരേ, ഇതിലെ ഇതിലെ.

ദില്‍ബാ, ബ്യാച്ചി ക്ലബ്ബിന് ഒരാളെ കൂടി നഷ്ടമായി.

9/13/2007 3:32 AM  
Blogger അതുല്യ said...

പച്ചാളേ.. 100 വര്‍ഷോ? എന്റെ അമ്മേ....അത് വേണോ? ഇന്നാലും ഈ ചെക്കന്‍ ഈ പണി പറ്റിച്ചൂലോ. പോകുമ്പോ 100 തവണ ചോദിച്ചിരുന്നല്ലോ ഞാന്‍, ടാ നീ കെട്ടാന്‍ പോണതാണോന്ന്? അപ്പോ ഒക്കെ പറഞ്.. ഏയ്... ഏട്ടന്റെ ഉണ്ടാവും ന്ന്... പെരും കള്ളന്‍.

എല്ലാ അനുഗ്രഹങ്ങളും. കലേഷ് തന്നതിനേക്കാളും നല്ലോരു കാഞ്ചീപുരം കൊണ്ട് പോരെ നാത്തൂനു.

9/13/2007 3:51 AM  
Blogger Unknown said...

ആശംസകള്‍!!

9/13/2007 3:54 AM  
Blogger Unknown said...

ഡേയ് പച്ചാളാ,
ബാച്ചികളില്‍ ആള് കുറയൂന്നല്ലോ. നിന്നെയും ശ്രീജിത്തിനെയൂമാണ് പ്രതീക്ഷ ക്ലബ്ബിന്. ചതിക്കരുത് (ഞാന്‍ പിന്നെ പിക്ചറില്‍ ഇല്ലല്ലോ) :-)

9/13/2007 3:57 AM  
Blogger Unknown said...

ബാച്ചിക്ലബ്ബില്‍ നിന്ന് പുറത്തുവരുന്ന രാജീവിനും ആതിരയ്ക്കും നൂറുനൂറാശംസകള്‍!

ദൈവം തമ്പുരാന്‍ എല്ലാ സൌഭാഗ്യങ്ങളും സര്‍വൈശ്വര്യങ്ങളും നല്‍കട്ടെ എന്ന് ആശംസിക്കുന്നു.

ആശംസകളോടെ...

കലേഷും റീമയും..

പി.എസ്: കല്യാണം കഴിഞ്ഞ് നമ്മുക്കെല്ലാര്‍ക്കും കൂടെ എവിടേലുമൊന്ന് കൂടാന്‍ സാധിക്കുമോ?

9/13/2007 4:01 AM  
Blogger ഉറുമ്പ്‌ /ANT said...

എല്ലാ ആശംസകളും നേരുന്നു.

9/13/2007 4:01 AM  
Blogger അതുല്യ said...

പിന്നെ പിന്നേയ് കല്ല്യാണം അങ്ങട് കഴിഞാ അപ്പോ തന്നെ ആതിരേനേം കൊണ്ട് അവന്‍ കലേഷ് പറയുന്നിടത്ത് ബ്ലോഗ്ഗ് മീറ്റിനു വരും. കട്ടായം കട്ടായം.

9/13/2007 4:05 AM  
Blogger Visala Manaskan said...

രാജീവേ... എല്ലാവിധ ആശംസകളും.

അപ്പോള്‍ ഗുരുവായൂര്‍ വച്ച് കാണാം!

9/13/2007 4:12 AM  
Blogger മൂര്‍ത്തി said...

ആശംസകള്‍...

9/13/2007 4:45 AM  
Blogger വേണു venu said...

രാജീവേ,
ആശംസകള്‍!!

9/13/2007 5:13 AM  
Blogger തമനു said...

ആശംസകള്‍ രാജാവാതിരേ,
സോറി രാജീവാതിരേ...

ഓടോ : കല്യാണത്തിന്റെ പാര്‍ട്ടി യുഎ‌ഇയില്‍ രാജീവ് തരുമോ അതോ കാഞ്ചീപുരം കിട്ടുന്ന നാത്തൂന്‍ തരുമോ...? :)

9/13/2007 7:07 AM  
Blogger Sreejith K. said...

ആശംസകള്‍ സാക്ഷീ. എല്ലാം മംഗളമായി നടക്കട്ടെ.

ദില്‍ബാ, നീ പിക്ചര്‍ ഇല്ലാത്തത് അത് പോസ്റ്റ്കാര്‍ഡ് സൈസ് പിക്ചര്‍ ആയതുകൊണ്ടാകും. ബാച്ചില്‍ ക്ലബ്ബിനെ വഞ്ചിച്ച് കളയാനാണ് ഭാവമെങ്കില്‍ അധികം വൈകാതെ നിന്നെ ഞാന്‍ പടമാക്കി ബാച്ചി ക്ലബ്ബിന്റെ ആപ്പീസിന്റെ സ്വീകരണമുറിയില്‍ തൂക്കും. ദില്‍ബന്‍ സ്മാരക ലവ് ലെറ്റര്‍ മത്സരവും നടത്തും കൊല്ലാകൊല്ലം.

9/13/2007 8:19 AM  
Blogger കരീം മാഷ്‌ said...

രാജീവിനും ആതിരയ്ക്കും നൂറുനൂറാശംസകള്‍!
വരയും വര്‍ണ്ണവും നിറയട്ടെ ജീവിതം മുഴുവന്‍!

9/13/2007 8:58 AM  
Anonymous Anonymous said...

ആതിരാജീവന്മാര്‍ക്ക് ഒരുപാടൊരുപാട് സ്നേഹം, സമാധാനം
എന്നും മനസ്സില്‍ സ്നേഹണ്ടാവട്ടെ.
ബാച്ചീല്‍ കൗണ്ട് ഡൗണ്‍...
ശ്രീജിത്ത്, ദില്‍ബൂ എന്നിവരടെ പടങ്ങള്‍ അനാച്ഛാദനം ചെയ്യാന്‍ നേരത്തെ പടമായ പച്ചാളം ഭാര്യയുമായി വരുന്നൂ ന്ന് വിശ്വസ്ത വൃത്തങ്ങള്‍

9/13/2007 9:58 AM  
Blogger Physel said...

ആശംസകള്‍...!!

9/13/2007 11:15 AM  
Blogger സഹയാത്രികന്‍ said...

എല്ലാ ഐശ്വര്യങ്ങളും നേരുന്നു...

9/13/2007 2:17 PM  
Blogger Unknown said...

സാക്ഷിക്ക് വിവാഹമംഗളാശംസകള്‍!

9/13/2007 6:22 PM  
Blogger അനംഗാരി said...

സാക്ഷിക്കും ആതിരക്കും ആശംസകള്‍.

ഓ:ടോ:അപ്പോള്‍ പച്ചാളത്തിന്റെ വീട് പണി തീര്‍ന്നോ? വീടിന്റെ പണി തീര്‍ന്നാല്‍ അവന്റെ പണി തീര്‍ക്കുമെന്ന് പച്ചാളത്തിന്റെ അച്ഛന്‍ പട്ടാളം പറഞ്ഞത് അപ്പോള്‍ ശരിയാണല്ലേ?

9/13/2007 7:28 PM  
Blogger nalan::നളന്‍ said...

ആശംസകളോടെ

9/13/2007 8:33 PM  
Blogger Sethunath UN said...

വിവാഹ മ‌ംഗ‌ളാശംസക‌ള്‍!

9/13/2007 9:00 PM  
Blogger കുട്ടിച്ചാത്തന്‍ said...

ആശംസകള്‍...

ഓടോ: ഇതെന്താ ആശംസകള്‍ നേരാന്‍ ബാച്ചികളുടെ തിക്കും തിരക്കും...ദൈവമേ കാത്തോളണേ...

9/13/2007 11:59 PM  
Blogger അരവിന്ദ് :: aravind said...

:-) ഗ്രേയ്‌റ്റ് ന്യൂസ്!

രാജീവേ ആശംസകള്‍!...
എല്ലാ ഭാവുകങ്ങളും നേരുന്നു.

ഫോട്ടോ ഇടുമല്ലോ.


-അ‌ച്യുതന്റപ്പന്‍

9/14/2007 12:03 AM  
Blogger അലിഫ് /alif said...

രാജീവിനും ആതിരയ്ക്കും മംഗളാശംസകള്‍..
-അലിഫ്

9/14/2007 12:42 AM  
Blogger ടി.പി.വിനോദ് said...

രാജീവിനും ആതിരക്കും എല്ലാ നന്മകളും നേരുന്നു...

9/14/2007 1:29 AM  
Blogger തറവാടി said...

രാജീവിനും ആതിരയ്ക്കും എല്ലാ മംഗളങ്ങളും നേരുന്നു

പ്രാര്‍ത്ഥനകളോടെ
തറവാടി,വല്യമ്മായി,പച്ചാന,ആജു.

9/14/2007 10:08 AM  
Blogger മെലോഡിയസ് said...

This comment has been removed by the author.

9/15/2007 2:29 AM  
Blogger മെലോഡിയസ് said...

രാജീവിനും ആതിരക്കും എല്ലാവിധ മംഗളാശംസകളും നേരുന്നു..

9/15/2007 2:31 AM  
Blogger Unknown said...

സാക്ഷിക്കും സാക്ഷിണിക്കും( രാജീവിനും ആതിരക്കും)വിവാഹമംഗളാശംസകള്‍.....

ബ്യാച്ചി ക്ലബ്ബ് നെയ്ച്ചോറിന് വെച്ച വെള്ളത്തെ ഓര്‍മ്മിപ്പിക്കുന്നോ?:)

9/15/2007 4:23 AM  
Blogger ഡാലി said...

രാജീവിനും ആതിരയ്ക്കും എല്ലവിധ ആശംസകളും.

9/15/2007 9:18 AM  
Anonymous Anonymous said...

കൂട്ടരേ,
അങ്ങനെ അതും കഴിഞ്ഞു.
നമ്മടെ ഒരു ബാച്ചിക്കുട്ടിയായിരുന്ന സാച്ചിക്കുട്ടി അങ്ങനെ പെണ്ണുകെട്ടി.
ഗുരുവായൂരിന്ന് അവര്‍ പുറപ്പെടാറായി.
എല്ലാം നന്നായി കഴിഞ്ഞൂന്നും എല്ലാരടേം പ്രാര്‍ത്ഥനേം അനുഗ്രഹോം തുടര്‍ന്നും ണ്ടാവണം ന്നും അറിയിക്കാന്‍ ഏല്പ്പിച്ചിരിക്ക്യാ.
തല മൂത്ത കുടുംബസ്ഥകാര്‍ന്നോമ്മാരേ, അനുഗ്രഹിച്ചാലും.
ബാച്ചികളേ , നിങ്ങക്കും വരും ഒരു ദിവസം - സമാധാനിച്ചാലും (ഇല്ല്യെങ്കിലും)
എല്ലാര്‍ക്കും സ്നേഹം , സമാധാനം, പായസം.

9/15/2007 11:16 PM  
Blogger അപ്പു ആദ്യാക്ഷരി said...

ഈ കമന്റ് ഇടുമ്പോഴേക്കും ആ മംഗളകര്‍മ്മം കഴിഞ്ഞിട്ടുണ്ടാവും. രാജീവിനും ആതിരയ്ക്കും എല്ലാ ആശംസകളും നേരുന്നു.

9/16/2007 3:32 AM  
Blogger പട്ടേരി l Patteri said...

രാജീവിനും ആതിരയ്ക്കും എല്ലാ മംഗളങ്ങളും നേരുന്നു.
പായസം മിസ്സ് ആയി, അബുദാബിയിലെത്തിയിട്ട് Mr & Mrs പായസം ഉണ്ടാക്കി തന്നാല്‍ മതീ ട്ടോ

9/17/2007 12:50 AM  

Post a Comment

Subscribe to Post Comments [Atom]

<< Home