Tuesday, August 15, 2006

കഴിഞ്ഞുപോകുന്ന കര്‍ക്കിടകം.



ഇന്ന് ഇവിടെ കര്‍ക്കിടകത്തിന്റെ അവസാനമഴ നിര്‍ത്താതെ പെയ്യുന്നു.
നാളെ ചിങ്ങം തുടങ്ങും.
പണ്ടൊക്കെയായിരുന്നെങ്കില്‍ നാളെമുതല്‍ പ്ലാവില്‍ നിന്നു മാവില്‍ നിന്നുമൊക്കെ ഊഞ്ഞാലുകള്‍ ഈ സമയം ആകുമ്പോള്‍ ഊര്‍ന്നുവിഴാന്‍ തുടങ്ങിയേനെ. ഓണത്തിന്റെ ഐക്കണ്‍സ് ആയിരുന്നു ഇതൊക്കെ.
ഇപ്പോള്‍ ഓണം വന്നത് നമ്മള്‍ അറിയുന്നത് വടക്കേ ഇന്ത്യയില്‍ നിന്നും വരുന്ന ഗൃഹോപകരണങ്ങളുടെ എക്സ്ചേഞ്ച് ഓഫറുകളിലൂടേയും, നമ്മുടെ ചാനലുകളിലെ പ്രോഗ്രാം ചാര്‍ട്ടിലൂടെ ഒക്കെയുമാണ്.
ഇന്നത്തെ ഓണത്തെക്കൂറിച്ച് എഴുതിയാല്‍ ഒരുപാട് വേണ്ടി വരും വരമൊഴികള്‍. അതുകൊണ്ട് ഇവിടെ നിര്‍ത്താം.


(ഇവിടെ ഈ ബ്ലോഗില്‍‍ എന്റെ ഒരു സാമീപ്യം ഉറപ്പിക്കാന്‍, സാക്ഷി ചീത്തവിളിക്കാതിരിക്കാന്‍ വേണ്ടി ഇതുപോലുള്ള ചില കാട്ടിക്കൂട്ട് വരകള്‍. അത്രെ ഉള്ളു. അല്ലാതെ, എന്തു ചിങ്ങം? എന്തു ഓണം?)

23 Comments:

Blogger Unknown said...

കുമാറേട്ടാ.. എന്ത് ഓണം?

ആ സാരി ഡിസൈന്‍ കലക്കി ട്ടോ...
(സ്ത്രീ ജനങ്ങള്‍ അഭിപ്രായം പറഞ്ഞ് കണ്ടില്ലല്ലോ?)

8/16/2006 2:24 AM  
Blogger സു | Su said...

കുമാറേ, സാരിയിലെ ഡിസൈന്‍ കുമാറിനെപ്പോലെ മടിപിടിച്ച് ചുരുണ്ട്കൂടിക്കിടക്കുന്നു. ഒന്നുഷാറായേ.

ഓണം എന്നുവെച്ചാല്‍ എന്താ?(ചേട്ടന്‍ കേള്‍ക്കണ്ട);)

8/16/2006 2:28 AM  
Blogger Sreejith K. said...

സാരിയുടെ പരസ്യം പോലെ ഉണ്ടല്ലോ കുമാറേട്ടാ. പടം കണ്ടിട്ട്, “മധുര സ്വപ്നങ്ങളേകും ജയലക്ഷി” എന്ന പാട്ട് ഓര്‍മ്മ വന്നു ;)

എങ്കിലും ചിത്രം അടിപൊളി, ഇഷ്ടമായി.

8/16/2006 2:38 AM  
Anonymous Anonymous said...

പടം കലക്കി..

(പെണ്ണ് കാലിലെന്താ മെതിയടിയാണോ ഇട്ടിരിക്കുന്നേ? )

8/16/2006 2:50 AM  
Blogger Kumar Neelakandan © (Kumar NM) said...

ഈ അനോണി കുട്ടപ്പായി ആണോ അതോ അജിത്തോ?
എന്തായാലും ചോദ്യത്തിനുത്തരം തരാം. മെതിയടിയല്ല, അവളുടെ കാലില്‍ മന്താണ്. (എന്താ മന്തുള്ള പെണ്ണിന് ഊഞ്ഞാലാടാന്‍ പാടില്ല എന്നു ഏതെങ്കിലും ശാസ്ത്രത്തില്‍ പറയുന്നുണ്ടോ?

8/16/2006 3:02 AM  
Blogger Unknown said...

കുമാറേട്ടാ ഹ ഹ

മന്തുള്ള പെണ്ണ് മഞ്ഞ സാരിയുടുത്ത് ഊഞ്ഞാലാടുന്നു. അത് കലക്കി. നല്ല ഭാവന!

8/16/2006 3:07 AM  
Anonymous Anonymous said...

കര്‍ക്കിടകം മന്തില്‍ നിന്നും ചിങ്ങം മന്തിലേക്ക്‌ മന്തുകാലുമായി മന്ദം മന്ദം ആടിയെത്തുന്ന ആ മന്ദബുദ്ധിപ്പെണ്ണിനെ ഇഷ്ടപ്പെട്ടു കുമാരാ..

8/16/2006 3:11 AM  
Blogger രാജീവ് സാക്ഷി | Rajeev Sakshi said...

കുമാറേട്ടന്‍, ചിത്രം തകര്‍ത്തു.
ലളിതം സുന്ദരം.

ഇപ്പോള്‍ ഇത് പോസ്റ്റിയതു നന്നായി.
സത്യം പറഞ്ഞോ.
ഞാന്‍ ഓണത്തിനു നാട്ടിലെത്തിയാല്‍
നേരിട്ടു തന്നെ കിട്ടുംന്നറിയാവുന്നതുകൊണ്ടല്ലേ
തിരക്കിട്ട് പോസ്റ്റിയത്.

എന്തുകൊണ്ടായാലും പോസ്റ്റിട്ടൂലോ.
സന്തോഷം.

8/16/2006 3:16 AM  
Blogger മുല്ലപ്പൂ said...

"ഇറങ്ങ്‌. ഇനി എനിക്കാടണം."
"പറ്റില്ല. നീ ഒന്‍പതു വരെയേ എണ്ണിയുള്ളൂ."
"ന്നാല്‍ ശരി ഇതു ലാസ്റ്റ്‌...പത്തു"
"ഇനി ഇറങ്ങ്‌. എനിക്കൂഞ്ഞാലാടണം."

ഒരു ഓണകാലത്തിന്റെ ഓര്‍മ്മ സമ്മാനിച്ച പോസ്റ്റിനു നന്ദി.

(കുമാറെ, ഊഞ്ഞാല്‍ ആടുമ്പോള്‍, ഊഞ്ഞാലിന്റെ കയര്‍ നേരെ അല്ലാതെ ഇങ്ങനെ വളഞ്ഞു ഇരുക്കുമൊ?)

8/16/2006 3:39 AM  
Blogger സാബി said...

ഊഞ്ഞാലാടുമ്പോള്‍ ആ കയറിങ്ങനെ ചുളിഞ്ഞിരിക്കുമോ? ചിത്രമല്ലേ, ഭാവന എങ്ങനെയുമാവമല്ലോ. കൊള്ളാം.

8/16/2006 4:03 AM  
Blogger റീനി said...

കുമാരേട്ടാ, നല്ല സാരി. എനിക്ക്‌ വേണ്ടി ഒന്നു സംഘടിപ്പിക്കാമോ? ഓണത്തിന്‌ ഉടുക്കാനാ. ഊഞ്ഞാലിന്റെ കപ്പാസിറ്റി എന്തുണ്ട്‌? weight wise? ഒന്നാടാനാ!

8/16/2006 5:06 AM  
Blogger Kumar Neelakandan © (Kumar NM) said...

റീനീ, ഈ സാരിയൊക്കെ തരാം. പക്ഷെ കാലില്‍ മന്തു വേണം.
പിന്നെ ഊഞ്ഞാല്‍ ആടാനുള്ള മിനിമം ലേണേര്‍സ് ലൈസന്‍സ് വേണം. കൂടാതെ കയര്‍ വളച്ചുതന്നെ ആടുന്നതിലെ പ്രാവീണ്യം വേണം, ചിത്രത്തില്‍ കാണുന്ന പോലെ. (മുല്ലപ്പൂവിനു നമോവാകം! എന്തൊക്കെയാ കണ്ടു പിടിക്കണേ. ചിത്രത്തില്‍ചോദ്യമില്ല. മുത്തശ്ശി പറഞ്ഞതു കേട്ടില്ലേ? മനസിലായോ?)

8/16/2006 5:30 AM  
Blogger വല്യമ്മായി said...

സ്വന്തം കാലിലെ മന്ത് പടത്തില്‍ വരച്ചിട്ട് അതു കാണുന്നവര്‍ക്ക് മന്തുണ്ടൊ എന്നു ചോദിക്കുന്നത് ശരിയാണോ കുമാരേട്ടാ.....

പടം നല്ല രസമുണ്ട്.
എനിക്കും വേണം സാരി
(രീതി:ദീപസ്തംഭം)

8/16/2006 5:46 AM  
Blogger Adithyan said...

പാവം കുമാറേട്ടന്‍
ഓണമായിട്ട് നല്ല ഒരു പടം വരച്ചിട്ടപ്പോ എല്ലാരും കൂടെ അതിനെ കീറിമുറിച്ച് ഇല്ലാതാക്കി.:)

കുമാറേട്ടാ, നല്ല പടം കേട്ടോ :))

8/16/2006 7:13 AM  
Anonymous Anonymous said...

അത് തന്നെ..
എങ്ങിനെയാ വള്ളി വളഞ്ഞിരിക്കണേന്ന് ഞാന്‍ പറഞ്ഞ് തരാം..മഴ പെയ്ത് നനഞ്ഞ ജനലിലെ കണ്ണാടിയില്‍ കൂടിയാണ് കുമാറേട്ടന്‍ ഇത് വരച്ചത്..അപ്പൊ വള്ളി കുറച്ചൊക്കെ വളഞ്ഞ് ഇരിക്കുന്നത് പോലെ തോന്നും. പിന്നെ കാലില്‍ ഇപ്പോഴത്തെ പെമ്പിള്ളേര്‍ ഇടുന്ന പ്ലാറ്റ് ഫോം ഹീത്സ് ഇട്ടാല്‍ മന്ത് അല്ല ഒരു ഫ്സ്റ്റ് ഫ്ലോര്‍ ഒട്ടിച്ച് വെച്ചിരിക്കുവാണെന്ന് തോന്നും...

8/16/2006 7:20 AM  
Blogger -B- said...

ആടിക്കൊണ്ടിരിക്കെ പൊട്ടിവീഴുന്ന ഊഞ്ഞാലിന്റെ ദൃശ്യാവിഷ്കാരമാണ് ഇത് അല്ലേ കുമാറേട്ടാ? അതല്ലേ അതിന്റെ കയറ് വളഞ്ഞിരിക്കുന്നേ? അടുത്ത സീന്‍ ചേട്ടന്‍ അടുത്ത പടത്തില്‍ ഇടും. ആ സാരിയപ്പിടി ചളിയായി ആ മഹിളാരത്നം നടുവും തിരുമ്മി എണീക്കുന്ന ചിത്രം.

ഞാന്‍ ഓടിക്കൊണ്ടേയിരിക്കുന്നു... :)

8/16/2006 7:47 AM  
Blogger prapra said...

കുമാര്‍ജീ പടം നന്നായിട്ടുണ്ട്‌.
വള്ളിയെ കുറിച്ച്‌: g force-ല്‍ താഴേക്ക്‌ തിരിച്ച്‌ വരുന്ന ആ അസുലഭ സുന്ദര നിമിഷം ആണ്‌ കുമാര്‍ജി ഇവിടെ വരച്ചിരിക്കുന്നത്‌. ഈ അവസരത്തില്‍ ഊഞ്ഞാലിന്റെ വള്ളി വലിച്ച്‌ കെട്ടിയ പോലെ ആയിരിക്കണമെന്നില്ല.

[കൈമള്‍ പറഞ്ഞത്‌ (ക്രെ : വക്കാരി) പരീക്ഷിക്കാന്‍ പോകുന്നവര്‍ പക്ഷേ കൈ കുറച്ച്‌ ഉയര്‍ത്തി പിടിക്കുക, അല്ലെങ്കില്‍ ബാലന്‍സ്‌ പോയി തല നിലത്ത്‌ ഇടിക്കും.]

8/16/2006 8:14 AM  
Blogger ബിന്ദു said...

ഓണമായിട്ടിവിടെ ഊഞ്ഞാല്‍ മാത്രം ഉണ്ട്. സാരിക്കിനി എന്തു ചെയ്യും?? പറഞ്ഞതു പോലെ നാളെയാണല്ലേ ചിങ്ങം ഒന്ന്. ഓര്‍മ്മിപ്പിച്ചതു നന്നായി.:)

8/16/2006 8:43 AM  
Blogger Kumar Neelakandan © (Kumar NM) said...

ഹൊ! ഞാന്‍ ധന്യനായി. ആ ഊഞ്ഞാലില്‍ ഇരിക്കുന്ന എന്റെ പെണ്ണ് ധന്യയായി.

ഇപ്പോള്‍ ഒരു കാര്യം പിടികിട്ടി. ഊഞ്ഞാലിന്റെ ചരട് നേരായി വരയ്ക്കരുത്, കാലുകള്‍ സുന്ദരമായി വരയ്ക്കരുത്. എന്നാലേ ജനം ശ്രദ്ധിക്കൂ. ഇനി ഏറ്റു.
എന്നാലും എന്റെ പെണ്ണിനു വായും കണ്ണും ഇല്ലാത്തതൊന്നും ഇവര്‍ക്കാര്‍ക്കും പ്രശ്നമില്ല.
കയറുവളഞ്ഞുപോയതാണ് വിഷമം.

അസൂയ, ആ പെണ്ണിനോടുള്ള അസൂയ. അല്ല പിന്നെ.

8/16/2006 8:58 AM  
Blogger റീനി said...

താരെ, "ആലൂക്കാസിന്റെ പൊന്നും പുടവ"യില്‍ നിന്നാണ്‌ കുമാരേട്ടന്‍ സാരീം കമ്മലും വാങ്ങിയത്‌. അതാണ്‌ മാച്ച്‌ ചെതിരിക്കുന്നെ

8/16/2006 7:39 PM  
Blogger Durga said...

ഹായ്!! ചിങ്ങത്തിന്റെ സ്വര്‍ണ്ണനിറവും പ്രസരിപ്പുമെല്ലാം തുളുമ്പുന്ന ചിത്രം!
അറിയാതെ ചോദിച്ചുപോകുന്നു-“ഇതെവിടുന്നാ?” ;-))

8/17/2006 2:32 AM  
Blogger Sreejith K. said...

കുമാറേട്ടാ, സ്കെയില്‍ വച്ച് കോഴിയെ വരയ്ക്കാമെങ്കില്‍ ഊഞ്ഞാല്‍ വരയ്ക്കാനും അതുപയോഒഗിച്ചു കൂടേ. താങ്കള്‍ക്ക് സ്കെയില്‍ ഉപയോഗിക്കാന്‍ അറിയാഞ്ഞിട്ടാണെങ്കില്‍ എന്നോടൊരു വാക്ക് ചോദിച്ചാല്‍ പോരായിരുന്നോ?

8/17/2006 2:40 AM  
Anonymous Anonymous said...

സാക്ഷീ കുമാര്‍ വരയന്‍ പുലികളേ,

ദേ ഈ വരയന്‍ പുലിയെ കണ്ടുവൊ?

http://thanthonni.blogspot.com/

8/30/2006 10:36 AM  

Post a Comment

Subscribe to Post Comments [Atom]

<< Home