Monday, July 31, 2006

ഞാന്‍ വാക്കുപാലിച്ചു


ഇനി വരച്ചുതന്നില്ലാന്നു പറയരുത്.
ആളെ പറയില്ല.
വേണെങ്കില്‍ കുളു തരാം.

27 Comments:

Blogger സാക്ഷി said...

ഇനി വരച്ചുതന്നില്ലാന്നു പറയരുത്.
ആളെ പറയില്ല.
വേണെങ്കില്‍ കുളു തരാം.

7/31/2006 5:52 AM  
Blogger മുസാഫിര്‍ said...

ഇതാരാണപ്പാ,ഇങിനെ ഒരു അവതാരം ?

7/31/2006 5:52 AM  
Blogger ശ്രീജിത്ത്‌ കെ said...

ഹായ്, കുമാരേട്ടന്‍.

7/31/2006 5:55 AM  
Blogger kumar © said...

ഇതു ഞാനല്ലേ സാക്ഷീ?

7/31/2006 5:55 AM  
Blogger സു | Su said...

സാക്ഷിയുടെ നല്ല ഛായ ;)

7/31/2006 5:56 AM  
Blogger കുറുമാന്‍ said...

പടം കലക്കി, എന്നാലും എന്റെ പടം വര്‍ക്കാംന്നു പറഞ്ഞിട്ട്, ഇതെന്തായാലും എന്റെയല്ലല്ലോ, ഭാഗ്യം.

7/31/2006 5:56 AM  
Blogger മുല്ലപ്പൂ || Mullappoo said...

ഹായ് ഒരു സെല്‍ഫ് പോര്‍ട്രൈറ്റ്..

കൊള്ളാം...:)

7/31/2006 5:59 AM  
Blogger kumar © said...

എന്റെ ശ്രീജിത്തേ നമ്മളെ ഒരു തൊഴുത്തില്‍ കെട്ടിയാലും ജീവിക്കും കണ്ടില്ലേ നമ്മള്‍ പറഞ്ഞ കമന്റുകളും അത് പറഞ്ഞ ടൈമും.

ശ്രീജിത്ത്‌ കെ said...
ഹായ്, കുമാരേട്ടന്‍.

7/31/2006 5:55 AM

kuma® said...
ഇതു ഞാനല്ലേ സാക്ഷീ?

7/31/2006 5:55 AM

7/31/2006 6:02 AM  
Blogger ശ്രീജിത്ത്‌ കെ said...

തൊഴുത്തില്‍ കെട്ടാന്‍ നമ്മളെന്താ ആനകളാണോ?

പറഞ്ഞപ്പോഴാ, ഫോട്ടോയില്‍ കാണുന്ന ജീവിക്ക് ഒരു മാതിരി ആനയുടെ ഷേപ്പും, മനുഷ്യന്റെ ലുക്കും. അജ്ഞാത ജീവി എന്ന് പേപ്പറില്‍ ഇടയ്ക്കിടയ്ക്ക് കാണുന്ന സാധനമാണോ ഇത്?

7/31/2006 6:07 AM  
Blogger വക്കാരിമഷ്‌ടാ said...

.....9/1945/1600/Bkutty.jpg

:)

7/31/2006 6:11 AM  
Blogger ബിരിയാണിക്കുട്ടി said...

എന്നാലും, ഇത്രേം പെട്ടെന്ന്, ഇത്രേം മനോഹരമായി, കൃതകൃത്യതയോടെ...!!

സമ്മതിച്ചു എന്റിഷ്ടാ!!

എന്നാലും ആ കുളു കണ്ടു പിടിച്ച വക്കാരി മാഷേ... :)എന്റെ മാനം കപ്പല്‍ കേറി ജപ്പാനില്‍ വന്നൂലോ..
:)

7/31/2006 8:47 AM  
Blogger വക്കാരിമഷ്‌ടാ said...

ഹ..ഹ.. ബീക്കുട്ടീ

7/31/2006 8:50 AM  
Blogger ബിന്ദു said...

സാക്ഷീ.. ആര്‍ക്കു കൊടുത്ത വാക്കാ? ;)
എന്നാലും വക്കാരീ.. ജ്ജ്‌ ആളൊരു ബുദ്ധിമാന്‍ തന്നെ. :)

7/31/2006 9:00 AM  
Blogger prapra said...

പൂമുഖപ്പടിയില്‍ നിന്നെയും കാത്ത്‌.
[ബീക്കുട്ടന്റെ ഇടി തത്കാലം ഗള്‍ഫിലുള്ള ആരെങ്കിലും വാങ്ങുക]

7/31/2006 9:05 AM  
Blogger ബിരിയാണിക്കുട്ടി said...

ചിത്രത്തിന്റെ ഉപജ്ഞാതാവിനു തന്നെ നേരിട്ട് വാങ്ങാമല്ലൊ പ്രാവെ പ്രാവെ. സാക്ഷി ചേട്ടൊ, നമ്പര്‍ കൊടുക്കട്ടൊ? :)

എന്റെ ബിന്ദൂ.. ബിന്ദൂനിനിയും മനസ്സിലായില്ലെ?

7/31/2006 9:15 AM  
Blogger സു | Su said...

സത്യത്തില്‍ ഇതാരാ? ബിരിയാണിക്കുട്ടന്‍ ആണോ ;)

7/31/2006 9:23 AM  
Blogger ബിന്ദു said...

സാക്ഷിയേ.. ബീക്കുട്ടിയുടെ വാണിങ്ങു കണ്ടോ? തടി കേടാവുമോ?( അതിനെനിക്കു തടിയില്ലല്ലൊ എന്നല്ലെ വിചാരിച്ചത്‌? ഞാന്‍ കേട്ടു. :) )

7/31/2006 10:08 AM  
Anonymous അചിന്ത്യ said...

ഈഷ്മായില്‍...ഈഷ്മായില്‍...
അല്ലേ? അല്ല? ബീക്കുട്ടി?കുമാരന്‍ കുട്ടി? ശ്രീക്കുട്ടി?

അതോ എല്ലാ കുട്ട്യോള്‍ടേം മുതുമുത്തച്ഛനോ?

7/31/2006 10:10 AM  
Blogger സാക്ഷി said...

ബിക്കുട്ടി ഏലു അല്ലി.. ഏലു അല്ലി..ഏലുഅല്ലി.. നമ്പറു കൊടുക്കല്ലെ.

വക്കാരിക്കുള്ള സമ്മാനം അയച്ചുതരാനുള്ള വിലാസം ഇല്ലല്ലോ. ആദിയ്ക്ക് അയച്ചുകൊടുത്താല്‍ വക്കാരിക്ക് എത്തിച്ചോളാമെന്നു പറയുന്നുണ്ടല്ലോ. കൊടുത്തേക്കട്ടെ?

7/31/2006 11:18 AM  
Blogger ഉമേഷ്::Umesh said...

സാക്ഷിയേ,

ആറ്റില്‍ കളഞ്ഞാലും അലക്കാന്‍ കൊടുത്ത ഉടുപ്പിന്റെ കീശയിലിട്ടാലും ആദിക്കു കൊടുത്തേയ്ക്കല്ലേ. വക്കാരിക്കു പോയിട്ടു് അയല്‍ വക്കത്തു താമസിക്കുന്ന സിബുവിനു പോലും പഹയന്‍ കൊടുക്കില്ല.

കുമാര്‍ ദാ ഇപ്പോഴും കരഞ്ഞുവിളിച്ചു വട്ടായി നടക്കുന്നു. ക്ലബ്ബെന്നോ ഓഫെന്നോ 1001 ഡോളറെന്നോ ഒക്കെപ്പറഞ്ഞു്. കജാഞ്ചിയെ ഏല്‍പ്പിച്ചതാണത്രേ!

വക്കാരി അതു കണ്ടുപിടിച്ചതു വെറുതെയല്ല. ഇതുപോലെ വക്കാരി പണ്ടിട്ട ഒരു ഫയലിന്റെ ഉദ്ഭവസ്ഥാനം തെരഞ്ഞുചെന്നാണു പഹയന്റെ യഥാര്‍ത്ഥപേരു ഞാന്‍ കണ്ടുപിടിച്ചതു്. ചൂടു വെള്ളത്തില്‍ വീണ പൂച്ച മറ്റു പൂച്ചകളെയും ചൂടുവെള്ളത്തില്‍ തള്ളിയിടും എന്നര്‍ത്ഥമുള്ള ഒരു ചൊല്ല് ജാപ്പനീസിലുണ്ടു്.

7/31/2006 2:43 PM  
Blogger ബിരിയാണിക്കുട്ടി said...

ആ.. തല്‍ക്കാലം ലേലു അല്ലു. കെട്ടഴിച്ചു വിട്ടിരിക്കുന്നു. ഓടിക്കോ. ഈ ആത്മാര്‍ത്ഥത ഞാന്‍ ഒരിക്കലും മറക്കില്ല. ഇനി കപ്പിള്‍സ് പടം വരച്ചു തരണം കേട്ടൊ.

ആ സമ്മാനം ആദിക്ക് തന്നെ അയച്ച് കൊടുത്തേരേ. നമ്മ പയ്യനാ. അലമ്പൊന്നും കാണിക്കില്ല. പണ്ടത്തെ പോലെയല്ല.

7/31/2006 7:53 PM  
Blogger Adithyan said...

നാട്ടില്‍ മുഴുവന്‍ നാറ്റിക്കാം എന്ന വാക്കണോ പാലിച്ചെ? ;)

ഉമേഷ്ജീ, ഞാന്‍ വക്കാരിക്കല്ല പൈസ കൊടുക്കാനുള്ളത് , വക്കാരി എനിക്കാ... ഞാനാ ആദ്യം വക്കാരീടെ അടുത്ത് പൈസ ചോദിച്ചത് :))

ബീക്കൂ ഞാന്‍ പണ്ടേ ഡീസന്റല്ലേ?

7/31/2006 8:17 PM  
Blogger ഇത്തിരിവെട്ടം|Ithiri said...

ലവന്‍ യാര്..

7/31/2006 8:43 PM  
Blogger കണ്ണൂസ്‌ said...

ബീക്കുട്ടി ഇത്ര സുന്ദരിയാണെന്ന് ഞാന്‍ അറിഞ്ഞില്ല.. ഛേ.. ഒരു നാലു കൊല്ലം മുന്‍പേ ഈ ഫോട്ടോ കണ്ടിരുന്നെങ്കില്‍... :-)

7/31/2006 9:13 PM  
Blogger ഇത്തിരിവെട്ടം|Ithiri said...

ആദ്യം കമന്റെഴുതിയത് മറ്റുകമന്റുകള്‍ വായിക്കുന്നതിനു മുമ്പായിരുന്നു..
ബീക്കുട്ടീ ഞാനറിഞ്ഞില്ല കെട്ടോ..‍

7/31/2006 9:18 PM  
Blogger മുല്ലപ്പൂ || Mullappoo said...

കഷ്ടായി.. അല്ല.. ഇഷ്ടായി.. എന്റെ ബിരിയാണീ...
ഈ ഫൊട്ടാം, യു.എ.ഇ. ഇല്‍ ഉള്ള ചേട്ടായിക്കും അയച്ചു കൊടുക്കൂ..ട്ടോ...

7/31/2006 9:24 PM  
Blogger വര്‍ണ്ണമേഘങ്ങള്‍ said...

അപ്പോ ഇത്‌ ബിരിയാണിക്കുട്ടി തന്നെ എന്നുറപ്പിച്ചോ..?
ശ്രീജിത്തേ നീ രക്ഷപെട്ടു.

8/01/2006 3:39 AM  

Post a Comment

Subscribe to Post Comments [Atom]

<< Home