Thursday, October 19, 2006

വെളിച്ചം

48 Comments:

Blogger മുല്ലപ്പൂ said...

പറയാന്‍ വാക്കുകളില്ല. സാക്ഷീ..

marvelous.

തിരിയുടെ വെളിച്ചവും, പ്രതിബിംബവും...
സൂപര്‍ ഫിനിഷ്.

10/19/2006 2:08 AM  
Blogger വല്യമ്മായി said...

നന്നായിരിക്കുന്നു ആശയവും ചിത്രവും.

10/19/2006 2:15 AM  
Blogger Sreejith K. said...

കലക്കന്‍ ചിത്രം സാക്ഷീ. ഇഷ്ടമായി. ചിത്രത്തിന്റെ വലിയ സൈസിലുള്ളത് അപ്ലോഡ് ചെയ്തിരുന്നെങ്കില്‍ വാള്‍പ്പേപ്പര്‍ ആക്കാമായിരുന്നു.

10/19/2006 2:17 AM  
Blogger ലിഡിയ said...

അഭിനന്ദനങ്ങള്‍ എന്നോ മറ്റോ പറഞ്ഞാല്‍ അത് ഈ ചിത്രത്തേ ചെറുതാക്കി കാണിക്കുമോ എന്ന് ഭയക്കുന്നു.

അത്രയ്ക്ക് നന്നായിരിക്കുന്നു..

-പാര്‍വതി.

10/19/2006 2:25 AM  
Blogger Abdu said...

ഹാ,
മനൊഹരമായിരിക്കുന്നു,
മികച്ച പെര്‍ഫെക്ഷന്‍, നല്ല ആശയവും,

നന്ദി,

-അബ്ദു-

10/19/2006 2:26 AM  
Blogger വാളൂരാന്‍ said...

സാക്ഷീ, അതിഗംഭീരം.... ഇതേതിലാ ചെയ്തേന്നു പറയുമോ?

10/19/2006 2:36 AM  
Blogger Shiju said...

സാക്ഷി ചേട്ടാ‍ അപാരം. ഇതൊക്കെ ഈ മൌ‍സു കുന്ത്രാണ്ടം കൊണ്ട് എങ്ങനെ വരയ്ക്കുന്നു.

ശ്രീജിത്തേ ഈ ചിത്രം തന്നെ വാള്‍ പേപ്പര്‍ ആക്കാ‍മല്ലോ. ഞാന്‍ ആക്കി ഒരു പ്രശ്നവും ഇല്ല.

10/19/2006 2:47 AM  
Blogger ചില നേരത്ത്.. said...

ഭക്തിയുടെ വെളിച്ചം പകര്‍ത്താന്‍ കറുപ്പും വെളുപ്പും
മനോഹരമായ ആസ്വാദനത്തിന് പകരം വെക്കാന്‍ കമന്റുന്ന വാക്കുകള്‍
ഹൃത്തടത്തില്‍ നിന്നാണ് പകര്‍ത്തുന്നതെന്നറിയുക.

10/19/2006 2:48 AM  
Blogger -B- said...

WOW!!!

10/19/2006 2:51 AM  
Blogger Siju | സിജു said...

കുമാരേട്ടാാാ...
കലക്കീട്ട്‌ണ്ട്‌ട്ടാ

10/19/2006 3:27 AM  
Blogger മുസാഫിര്‍ said...

വാക്കുകള്‍ക്കതീതം,ഞാന്‍ കുറച്ചു നേരം അതില്‍ തന്നെ നോക്കിയിരുന്നു പോയി.

10/19/2006 3:36 AM  
Blogger സിദ്ധാര്‍ത്ഥന്‍ said...

എന്താ പടം! എന്താ വര!

10/19/2006 3:50 AM  
Blogger മനോജ് കുമാർ വട്ടക്കാട്ട് said...

നല്ല ചിത്രം, കുമാര്‍.

10/19/2006 3:54 AM  
Blogger thoufi | തൗഫി said...

അനന്തം,അജ്ഞാതം,അവര്‍ണ്ണനീയം..

10/19/2006 4:02 AM  
Blogger സുഗതരാജ് പലേരി said...

പറയാന്‍ വാക്കുകളില്ല..... വാക്കുകള്‍ക്കതീതം.

10/19/2006 4:03 AM  
Blogger കുറുമാന്‍ said...

സാക്ഷീ, നമിച്ചു. ഉഗ്രന്‍. അത്യുഗ്രന്‍....ഗംഭീരം, അതി ഗംഭീരം.

പിന്നെ കഥ എഴുതാതിരുന്നാല്‍ എഴുത്ത് മറക്കുംന്നോര്‍ത്തോ......ഉണ്ണ്യേങ്കി ഉണ്ണി...വച്ച് പൂശ്..

പിന്നെ സിജു, പടിപ്പുര....ഈ പടം സാക്ഷി വരച്ചതാണ്, കുമാറിന്റേതല്ല. കുമാറ് ഒരു അത്യുഗ്രന്‍ പടം ഉടന്‍ ഇടുന്നതായിരിക്കും

10/19/2006 4:10 AM  
Blogger മനോജ് കുമാർ വട്ടക്കാട്ട് said...

കുറുമാന്‍, തെറ്റു തിരുത്തിയതിന്ന് നന്ദി. (പ്രൊഫയിലിലൂടെയുള്ള ഓട്ട പ്രദിക്ഷണത്തില്‍ പറ്റിയതാണ്‌)
സാക്ഷീ, ക്ഷമിക്കുക, തിരുത്തി വായ്ക്കുക. ചിത്രം നന്നായിരിക്കുന്നു.

10/19/2006 4:18 AM  
Blogger മുല്ലപ്പൂ said...

കരയുന്ന കുട്ടിക്കു പകരം ടെമ്പ്ലെറ്റില്‍ ഇതോ, തത്തമ്മ യെ യോ ഇട്ടൂടെ, സാക്ഷികുമാരന്മാരെ ?

10/19/2006 4:27 AM  
Anonymous Anonymous said...

ഞാന്‍ ആദ്യം കണ്ടപ്പോള്‍ ഫോട്ടോ ആണെന്നു കരുതി. എങ്ങനെ പറയണമെന്നറിയില്ല.അത്യുഗ്രന്‍.

10/19/2006 4:45 AM  
Blogger Siju | സിജു said...

ക്ഷമിക്കൂ... പരിചയക്കുറവു കൊണ്ടു പറ്റിയതാ
ഏതായാലും സാക്ഷിക്കു അഭിനന്ദനം
നന്ദി കുറുമാന്‍ ചേട്ടാ...

10/19/2006 4:57 AM  
Blogger sreeni sreedharan said...

എന്‍റമ്മേ, സൂപ്പറ് വര!

10/19/2006 5:48 AM  
Blogger പട്ടേരി l Patteri said...

വാക്കുകള്‍ കിട്ടുന്നില്ലെനിക്കു..... സാക്ഷി...
നന്നായി എന്നു പറഞ്ഞാല്‍ മാത്രം മതിയാവില്ല..
അസൂയപ്പെടുത്തുന്ന ഈ വരകള്‍ തുടരൂ

10/19/2006 5:56 AM  
Blogger മിടുക്കന്‍ said...

സാക്ഷി...
ന്ന് വച്ചാല്‍ ബ്രഹ്മാവ്‌..
സൂര്യനെ പൊലെ ആശാനും എന്തിനും സക്ഷി..

പക്ഷെ ഈ സാക്ഷി.. ബ്രഹ്മന്റെ അവതാരം തന്നെ...

കൊട്‌ കൈ....

10/19/2006 5:58 AM  
Blogger Kumar Neelakandan © (Kumar NM) said...

സാക്ഷിക്കുട്ടാ.. നന്നായിട്ടുണ്ട്. വളരെ നന്നായിട്ടുണ്ട്.

ഇതിന്റെ കുറച്ചുകൂടി സൈസ് ഉള്ള ഒരു പടം ലിങ്കു ചെയ്തൂടേ? ഡീറ്റൈത്സ് ഒക്കെ ഉള്ളത്?

10/19/2006 6:01 AM  
Blogger ബിന്ദു said...

എന്റെ മനസ്സിലെ ഒരു മോഹമാണ്, ഇരുട്ടില്‍‌ വിളക്കു പിടിച്ചുനില്‍ക്കുന്ന ഒരു പെണ്‍കുട്ടി. ഇത് അതുപോലെ ഏകദേശം. വളരെ നന്നായിരിക്കുന്നു സാക്ഷി.:)

10/19/2006 6:09 AM  
Blogger ഡാലി said...

സാക്ഷീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍
ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍
ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ

വിളിച്ചിട്ട് നിര്‍ത്താനു ഈ പടം കണ്ടീട്ട് കണ്ണടയ്ക്കാനും പറ്റുന്നില്ല.

പ്ലീസ് ഒരു കുറ്റമെങ്കിലും ആരെങ്കിലും കണ്ടുപിടിയ്ക്ക്. അല്ലെങ്കില്‍ എനിക്ക് വട്ടാവും. അസൂയ മൂത്ത്. ഈ വരകള്‍ക്ക് കണ്ണുകിട്ടാതിരിക്കാന്‍ ഒരു നാരങ്ങ, രണ്ടു മുളക് ഒന്നു കെട്ടി തൂക്കിടെന്റെ സാക്ഷ്യേ...

ആ മേശയില്‍ കാണുന്ന പ്രതിഫലനം എന്നെ കൊതിപ്പിക്കുന്നു.എന്തൊരു ഏകാഗ്രതയാണ് ആ കന്യാസ്ത്രീയമ്മയ്ക്ക്. കുറേ നേരം നോക്കിയിരുന്നാല്‍ അവരെനെ കണ്ണുയര്‍ത്തി നോക്കുമൊ അതൊ ആ പേജൊന്ന് മറിയ്ക്കുമൊ എന്നു ഞാന്‍ ഉല്പ്രേഷപ്പെടുന്നു.

കറുപ്പിന്റേയും വെളുപ്പിന്റേയും ഒരു മാജിക് കണ്ടാ. ഇതാണ് മാജിക് റിയലിസം! ഏത്...

ഏറ്റവും സുന്ദരമായ രണ്ട് വര്‍ണ്ണങ്ങള്‍ കറുപ്പും വെളുപ്പും തന്നെ. ഒന്ന് എല്ലാം തന്നിലേയ്ക്ക് വലിച്ചെടുക്കുമ്പോള്‍, മറ്റത് എല്ലാം പ്രതിഫലിപ്പിക്കുന്നു. രണ്ടും കൂടി ചേരുമ്പോള്‍ എന്തൊരു മാജിക് എന്നതിന് സാക്ഷിടെ പടം സാക്ഷി.

10/19/2006 6:16 AM  
Blogger reshma said...

നൂറി :)

10/19/2006 6:51 AM  
Blogger Unknown said...

സാക്ഷി ഏട്ടാ,
എനിക്കൊന്നും പറയാനില്ല ഈ പ്രതിഭയുടെ മുന്നില്‍. മാറിനിന്ന് നോക്കിക്കാണുന്നു.

10/19/2006 6:51 AM  
Anonymous Anonymous said...

ഉജ്ജ്വലസൃഷ്ടി!

10/19/2006 7:36 AM  
Blogger കരീം മാഷ്‌ said...

സാക്ഷിയും കുമാറും പോസിട്ടീവു മനസ്സോടെ മത്‌സരിച്ചു ചിത്രം വരക്കുമ്പോള്‍ അഹ്ലാദിക്കുന്നതു ഞങ്ങളെല്ലാം.രണ്ടാളും അഗ്രഗണ്യര്‍.
എല്ലാ ഭാവുകങ്ങളും നേരുന്നു.

10/19/2006 8:02 AM  
Blogger Unknown said...

സക്ഷീ,
മനോഹരം!

10/19/2006 5:30 PM  
Blogger Adithyan said...

എന്തു ഞാന്‍ പറയും ഈ പടത്തിനെപ്പറ്റി...
എന്തു ഞാന്‍ വിളിക്കും സാ‍ക്ഷീ, നെന്നെ ...

:)

10/19/2006 5:40 PM  
Blogger Unknown said...

സാക്ഷി,
ചിത്രം കണ്ട് വാ പൊളിച്ചിരുന്നു പോയി. ഹോ അപാരം!

ആദ്യം തോന്നിയതു അത്ഭുതം, ഇങ്ങനെയും വരക്കുന്നവരുണ്ടോ എന്ന്!
പിന്നെ തോന്നിയതു അസൂയ, ഇങ്ങനെ വരക്കുന്നവരോട്!
പിന്നെ തോന്നിയതു സംശയം, ഇങ്ങനെ വരക്കുവാന്‍ പറ്റുമോ എന്ന്!

പറ്റും, സാക്ഷിക്ക് പറ്റും!
കറുപ്പിന്റേയും വെളുപ്പിന്റേയും ശക്തി എന്നാല്‍ ഇതാണ്!

10/19/2006 5:56 PM  
Blogger അനംഗാരി said...

കറുപ്പിനെ വെളുപ്പും, വെളുപ്പിനെ കറുപ്പുമാക്കുന്ന ഇന്ദ്രജാലം.ഈ മായികാ പ്രഭയില്‍ ഞാന്‍ നമിക്കുന്നു സാക്ഷി.

10/19/2006 7:00 PM  
Blogger ദിവാസ്വപ്നം said...

ഫോട്ടോയാണെന്നല്ലേ ഞാനും ആദ്യം കരുതിയത്...

എന്നാലും, ഇതൊക്കെ എങ്ങനെ സാധിക്കുന്നെന്റപ്പാ...

എനിക്കസൂയയൊന്നുമില്ല കേട്ടോ, ഒരു നൂറിലൊന്നെങ്കിലും എന്നെക്കൊണ്ട് പറ്റുമെങ്കിലല്ലേ അസൂയ വേണ്ടൂ :-)

സാക്ഷീ, അഭിനന്ദനങ്ങള്‍ പറയാനുള്ള യോഗ്യത പോലും എനിക്കില്ലെന്ന് തോന്നിപ്പോകുന്നു; എന്തോ ഒരു ചമ്മല്‍ :)

ആശംസകള്‍

സസ്നേഹം...

10/19/2006 7:36 PM  
Blogger Santhosh said...

സാക്ഷീ!

10/19/2006 9:13 PM  
Blogger വേണു venu said...

പൂര്‍ണ്ണതയുടെ മനോഹാരിത.
അഭിനന്ദനങ്ങള്‍

10/19/2006 10:40 PM  
Anonymous Anonymous said...

ഈശ്വരാ,
അപ്പോ ഇതു ഫോട്ടോ അല്ല? എങ്ങന്യാ ഇങ്ങനെ?കൂടോത്രം വശണ്ടല്ലേ.മെഴുതിരിടെ വെളിച്ചം, പിന്നെ മേശപ്പുറത്തേം, തലയ്ക്കുള്ളിലേം പ്രതിഫലനത്തിന്‍റെ വെളിച്ചം...പടത്തിനൊത്ത പേരും.

10/21/2006 9:33 AM  
Blogger Physel said...

വൌ....ഗംഭീരം. അതിലും വലിയ വാക്കൊന്നും കിട്ടുന്നില്ലല്ലോ സാക്ഷീ ഇതിനെ വര്‍ണ്ണിക്കാന്‍!

10/21/2006 10:22 AM  
Blogger മുസ്തഫ|musthapha said...

ഒന്നും പറയാനില്ല...!

മനോഹരം... അതിമനോഹരം.

10/21/2006 10:32 PM  
Blogger രാജീവ് സാക്ഷി | Rajeev Sakshi said...

എല്ലാവര്‍ക്കും നന്ദി.
മുരളി ഇത് ഫോട്ടോഷോപ്പിലാണ് ചെയ്തിരിക്കുന്നത്.
ശ്രീജി, കുമാറേട്ടാ ചിത്രത്തിന്‍റെ കുറച്ചുകൂടി വലുപ്പമുള്ള വെര്ഷന്‍
ഇതാ ഇവിടെ

10/25/2006 3:56 AM  
Blogger Peelikkutty!!!!! said...

ദെന്താ ..ദൈവമേ.കാണാന്‍ വൈകിപ്പോയി.ഈ മൌസുകൊണ്ട് എങ്ങനെയാ ഇങ്ങനെയൊക്കെ...

10/31/2006 12:20 AM  
Blogger Unknown said...

ശോ.. കാണാന്‍ വൈകി. ഇതിനു കമന്റിയില്ലെങ്കില്‍ പിന്നെ ഞാനെന്തിനാ ബ്ലോഗ്ഗര്‍ അന്നും പറഞോണ്ടിരിക്കുന്നേ... സാക്ഷി... അസൂയ തോന്നുന്നെടാ ചുള്ളാ... കലക്കന്‍ ഫിനിഷിംഗ്

11/04/2006 11:46 PM  
Blogger സുല്‍ |Sul said...

ഫൊട്ടൊഷോപ്പില്‍ ഇങ്ങനെയും പറ്റുമൊ?
നല്ല ചിത്രം. അടിപൊളി.

-സുല്‍

11/04/2006 11:52 PM  
Blogger Aneesh Dhananjayan said...

സാ‍ക്ഷി
വളരെ നന്നയിട്ടുണ്ട്..........

അഭിനന്ദനങ്ങള്‍.....വീണ്ടും വരക്കുക

3/03/2007 12:48 AM  
Anonymous Anonymous said...

സാക്ഷീ നന്നായിട്ടുണ്ട്.

3/03/2007 12:59 AM  
Blogger മുക്കുവന്‍ said...

മനോഹരം... അതിമനോഹരം. കാണാന്‍ വൈകിപ്പോയി. ഇനി ഇത്രയും ആസ്വദിച്ചിട്ട് കമെന്റാതെ എങ്ങിനെ? സൂപ്പര്‍...

3/05/2007 6:31 AM  
Blogger മെലോഡിയസ് said...

ഇത് പോസ്റ്റ് ചെയ്ത് കാലം കുറെ ആയെങ്കിലും ഞാ‍ന്‍ കാണുന്നത് ഇപ്പോളാ..കുറെ നേരം അതില്‍ നോക്കി ഇരുന്നു. എന്താപ്പോ പറയാ. അസ്സലായിട്ടുണ്ട്..കൂടുതല്‍ ഒന്നും പറയാനും കിട്ടുന്നില്ല.

പിന്നെ ഈ പടം ഞാന്‍ എടുത്ത് എന്റെ ഡെസ്ക്‍ടോപ്പില്‍ ഇട്ടട്ടൊണ്ട്. ചോദിക്കാതെ ചെയ്തതാ..ക്ഷമി...

6/05/2007 12:35 PM  

Post a Comment

Subscribe to Post Comments [Atom]

<< Home