Wednesday, October 04, 2006

കൊടകരക്കാരന്‍ ഒരു വിശാലന്‍!



വിശാല മനസ്കന്‍.
അതാണ് നാമം. കൊടകരയില്‍ വീട്, ജബല്‍ അലിയില്‍ ജോലി. ഡൈലി പോയിട്ട് വരും എന്നാണ് അവകാശവാദം (കൊടകര നര്‍മ്മത്തിന്റെ വേര് ഇവിടെ തുടങ്ങുന്നു).


പുള്ളിക്കാരനു വിശാലമായി വിളയാടാനും വിളവിറക്കാനും‍ ബ്ലോഗില്‍ മാന്യമായ ഒരു ഇടമുണ്ട്. കൊടകരപുരാണം.
അതിന്റെ അടിയില്‍ ചോന്ന ലിപിയില്‍ എഴുതിയിട്ടുണ്ട് “എടത്താടന്‍ മുത്തപ്പന്‍ ഈ ബ്ലോഗിന്റെ നാഥന്‍“ ഇതിങ്ങനെ എഴുതാന്‍ വിശാലന്‍ ഒരാളെയുള്ളു. ചിരിയില്‍ തുടങ്ങി ചിരിയില്‍ നിര്‍ത്താനുള്ള വാശി. അതിനെ നമിച്ചാണ് നമ്മള്‍ വായന നിര്‍ത്തുക.
ഓരോപോസ്റ്റ് വായിച്ചുകഴിയുമ്പോഴും ഞാന്‍ താഴെ ഇതൊന്നുകൂടിവായിക്കും, എനിക്കറിയാത്ത എടത്താടന്‍ മുത്തപ്പനെ വണങ്ങും. ഞാന്‍ ഒരിക്കലും കാണാന്‍ വഴിയില്ലാതിരുന്ന, ഈ സജീവിനെ എന്റെ / ഞങ്ങളുടെ മുന്നില്‍ അവതരിപ്പിച്ചതിന്. മലയാളം ബ്ലോഗുകളില്‍ നിലവാരം ഉള്ള ചിരിയുടെ രസം ഉരുക്കുന്നവന്റെ തറവാട്ടിന്റെ നാഥനായതിന്.


ഞാനും വിശാലനും മലയാളം ബ്ലോഗിന്റെ താളില്‍ വരുന്നത് ഒരേ സമയത്താണ് എന്നാണ് എന്റെ ഓര്‍മ്മ.
ഉളുമ്പത്തുകുന്നുകാര്‍ ചാളതോരനും ചാള ഉപ്പേരിയും ചാളഫ്രൈയും ഒക്കെ കഴിച്ച് രണ്ടുദിവസം 'വെരി ബിസി' ആയ കഥയാണ് ഞാന്‍ ആദ്യം വായിച്ച വിശാല മനസ്‌കഥ.


“മുകുന്ദേട്ടന്‍ ഒന്നര H.R-ല്‍, ഗ്ലാസ്‌ നിറച്ചും സോഡയൊഴിച്ച്‌ ആര്‍ത്തിയോടെ കുടിച്ചു. തണുത്ത സോഡക്കുമിളകല്‍ മേല്‍ച്ചുണ്ടിലേക്കും മൂക്കിന്റെ തുമ്പത്തേക്കും പൊട്ടിത്തെറിച്ചു. രസമുകുളങ്ങള്‍ക്ക്‌ കിട്ടിയ നാരങ്ങ അച്ചാറിന്റെ തോണ്ടലില്‍ നാക്ക്‌ കോരിത്തരിച്ച്‌ 'ഠേ' എന്നൊരു ശബ്ദമുണ്ടാക്കി.“ (മനസാക്ഷിക്കുത്ത് )

"കൈതോട്ടിലേക്ക്‌ ചാഞ്ഞ്‌ കിടക്കുന്ന ഉഴുന്നുണ്ടിയുടെ ചില്ലയില്‍ മലവെള്ളത്തില്‍ ഒലിച്ചുവന്നൊരു മലമ്പാമ്പ്‌ ടൈറ്റാനിക്കില്‍ റോസ്‌ സോഫാ കം ബെഡില്‍ കെടക്കുമ്പോലെ കിടക്കുന്നു.!!" (കാര്‍ത്ത്യേച്ചിയെ നമ്മള്‍ പരിചയപ്പെട്ട മലമ്പാമ്പ്) എന്നിങ്ങനെയുള്ള പ്രയോഗങ്ങളാല്‍ സമ്പന്നമായിരുന്നു എന്നും വിശാലന്റെ എഴുത്ത്.


"ഉടുത്തിരുന്ന മുണ്ട്‌ തോളിലിട്ട്‌ അത്‌ രണ്ടുകൈകൊണ്ടും വകഞ്ഞ്‌ മാറ്റി, കുന്നത്തിന്റെ ഷഡിയും ഇട്ടോണ്ട്‌ 'സൂപ്പര്‍മാനെ'പ്പോലെ നിന്ന റപ്പായേട്ടനേയും‍” (പാപി), കുടുംബം കലക്കിയേയും, വെളിച്ചപ്പെടലിനിടയില്‍ എല്ലാം വെളിച്ചത്തില്‍ പെട്ടുപോയ ദിവാകരേട്ടനേയും,
മനക്കുളങ്ങര-കൊടകര ബൈപാസിനു പിറകിലെ മാസ്റ്റര്‍ മൈന്റ്‌, ശ്രീ. കുഞ്ഞുവറീത്‌ ജൂനിയറിന്റെ അപ്പന്‍ ശ്രീ.കുഞ്ഞുവറീത്‌ സീനിയര്‍, കെട്ടിക്കൊണ്ടുവന്നചേടത്ത്യാരേയും, റബറ് ഷീറ്റടിക്കുന്ന മേഷീനില്‍ നിന്ന് വരുന്ന റബര്‍ ഷീറ്റുപോലെ ഗുഹയില്‍ നിന്ന് പുറത്ത്‌ കടന്ന ഷാജപ്പനേയും (പുനര്‍ജ്ജനി), വിശാലന്റെ മാസ്റ്റര്‍പീസ് കളില്‍ ഉള്ള സില്‍ക്കിനേയും, പൂടമ്മാനേയും, അശോകന്റെ വീട്ടില്‍ പോയിരുന്നു തിന്ന കോഴിമുട്ടകളേയും, ഒരിക്കലും നമുക്ക് മറക്കാനാവില്ല.


വിരസതയില്ലാതെ, അണമുറിയാതെ പറയാനുള്ള കഴിവാണ് വിശാലന്റെ ഹൈലൈറ്റ്. അതുകൊണ്ടാണ് വിശാലമനസ്കന്‍ എന്നൊരു പേരുകാണുമ്പോള്‍ മലയാളം ബ്ലോഗുവായനക്കാരില്‍ മുഖ്യപങ്കും ഏതോ ഒരു മിനിമം ഗ്യാരണ്ടിയുടെ പിന്‍ബലത്തില്‍, ആ ലിങ്കില്‍ ബലമായി ക്ലിക്കി കൊടകരയിലേക്ക് കയറുന്നത്.


പക്ഷെ ഇന്നിപ്പോള്‍ കൊടകരപുരാണം വിശാലന്റെ സ്വന്തം അല്ല. മലയാളം ബ്ലോഗുകളുടെ ആസ്തിയില്‍ പെടുന്നതാണ്. ഈ മിടുക്കനാണ് ആദ്യമായി ഒരു ബ്ലോഗ് അവാര്‍ഡ് മലയാളത്തിന്റെ പടികടത്തി കൊണ്ടുവന്നത്


ഈ ചിത്രം കൊടകരയുടെ കഥാകാരന്‍‍ വിശാലനുവേണ്ടി സ്നേഹത്തോടെ സന്തോഷത്തോടേ അദ്ദേഹത്തിന്റെ മാസ്റ്റര്‍പീസ് സണ്‍ഗ്ലാസ് അടക്കം സമര്‍പ്പിക്കുന്നു. (മുഖം നന്നായില്ലെങ്കില്‍ എന്നെ തെറിവിളിക്കല്ലേ വിശാലാ..)

106 Comments:

Anonymous Anonymous said...

ഇതു ഗംഭീരം!
വിശാലൂനെ നേരില്‍ കണ്ട പോലെ. കര്‍ണ്ണന്‍റെ കവചകുണ്ഡലങ്ങള്‍ പോലെ ,വിശാലന്‍റെ കൂടെപ്പിറപ്പായ കൂളിംഗ്ലാസ്സും പടത്ത്തില്‍ വന്നതാ ഏറ്റോം നന്നായേ.

10/03/2006 8:28 PM  
Blogger Adithyan said...

ഇതെന്ത് കുമാറേട്ടാ വിശാല്‍ജീന്നു പറഞ്ഞിട്ട് ഉമേച്ചിയെ വരച്ചിരിക്കുന്നെ? നല്ല പോലെ ഒത്തിട്ടുണ്ട് കേട്ടോ.. ഉമേച്ചിടെ ഫോട്ടോ പോലെ തന്നെയുണ്ട്...

;)

10/03/2006 8:35 PM  
Blogger Mubarak Merchant said...

കുമാര്‍ജീ,
പറ്റവും പോസ്റ്റും ഗംഭീരം.
വിശാല്‍ജിയെപ്പറ്റി ഇങ്ങനെയൊരു പോസ്റ്റ് തികച്ചും അനിവാര്യം.

10/03/2006 8:41 PM  
Blogger Rasheed Chalil said...

കുമാര്‍ജീ ഗംഭീരം, കൊടകരയുടെ വിശാലന്‍ മനോഹരം. ആദീ നേരിട്ട് കാണുമ്പോള്‍ ഇത്രമസിലുപിടുത്തം ഇല്ല എന്നേ ഉള്ളൂ ... ഇതേ പോലെ തന്നെയാ‍ വിശാല മനസ്കന്‍...

സത്യമായും കുമാരേട്ടനോട് അസൂയ തോന്നുന്നു. മനോഹരം.

10/03/2006 8:46 PM  
Blogger ബിന്ദു said...

ഇത് വിശാലന്‍ തന്നെ കണ്ണട ഊരി നോക്കും, കണ്ണാടിയില്‍ ആണോ നോക്കുന്നത് എന്ന സംശയത്തോടെ.:)അത്രക്ക് ഒറിജിനാലിറ്റി. കുമാര്‍,പടം അടിപൊളി.

10/03/2006 9:19 PM  
Blogger മുസാഫിര്‍ said...

കുമാര്‍ജി,
വിശാല്‍ജി അര്‍ഹിക്കുന്ന ഒരു ലേഖനം തന്നെ.പണ്ടു കൊടകര എന്നു പറഞ്ഞാല്‍ ആദ്യം ഓര്‍മ്മ വന്നിരുന്നത് കൊടകര അമ്പലത്തിലെ പ്രസിദ്ധമായ ഷഷ്ടിയെയായിരുന്നെങ്കില്‍ ഇന്നു കൊടകര പുരാണമാണു ആദ്യം മനസ്സില്‍ വരിക.
പടവും കലക്കി.കൊടകര പുരാണം പുസ്തകമാവുമ്പോള്‍ വര കുമാര്‍ജിയുടെ വകയാക്കാന്‍ വിശാലനോടു പറയാം.മാല്‍ഗുടി ഡേയ്സിനു ആര്‍ കേ ലക്ഷ്മണന്‍ വരച്ച പോലെ.
ഇതൊക്കെ കാണുമ്പോള്‍ വിശാല്‍ സ്വതസിദ്ധമായ വിനയം കലര്‍ന്ന ചിരിയോടെ ഇങ്ങിനെ പറയുന്നതെനിക്കു മനസ്സില്‍ കാണാം.
“ നമ്മള്‍ അത്രക്കൊന്നും ഇല്ലെന്നേയ്.ഇതു ചുമ്മാ ആള്‍ക്കാര്‍ പറയുന്നതല്ലെ ?”
കണ്ടാര മുത്തപ്പന്റെ തുണയും അനുഗ്രഹവും വിശാലനു ഇനിയും ഉണ്ടാകട്ടെ !!! നമുക്കെല്ലാവര്‍ക്കും വേണ്ടി.

10/03/2006 9:36 PM  
Blogger ഇടിവാള്‍ said...

കുമാര്‍ജി.. ഗംഭീരം കേട്ടോ !

കഴിഞ്ഞ ചിത്രവും അസ്സലായിരുന്നു ( ബ്രസീലിയന്‍ പാരക്കീറ്റ്

10/03/2006 9:59 PM  
Blogger മുസ്തഫ|musthapha said...

കലക്കന്‍ പടം കുമാര്‍ :)
ആ മസിലുപിടുത്തം ഒട്ടും അയവില്ലാണ്ട് കോറിവെച്ചിട്ടുണ്ട്... കണ്ണടയും സൂപ്പര്‍.

മുസാഫിര്‍ പറഞ്ഞതു പോലെ, ഇതും കണ്ടാലും വിശാലന്‍ മനസ്സില്‍ പറയും ‘നമ്മള്‍ അത്രക്കൊന്നും ഇല്ലെന്നേയ്‘ അതാണ് വിശാലന്‍.

10/03/2006 10:16 PM  
Blogger Manjithkaini said...

നെയ്യപ്പം തിന്നാല്‍ രണ്ടുണ്ട ഗുണം എന്നൊക്കെപ്പറയുമ്പോലെ ഇവിടെ വന്നാല്‍ ഒരു കമന്റില്‍ രണ്ടു പുലികളെ നമിക്കാം.

നമിച്ചു കുമാറേ,
നമിച്ചു വിശാലാ.

10/03/2006 10:22 PM  
Blogger അരവിന്ദ് :: aravind said...

ദെങ്ങനെ ഇങ്ങനെ കറക്റ്റായി വരക്കാന്‍ സാധിക്കണൂ എന്നാലോചിച്ച് ഞാനന്തം വിട്ടിരിക്കുന്നു.
മനുഷ്യന്റെ ഒരോരോ കഴിവുകളേ..:-)
വിയെമ്മേ ഇതിപ്പരം എന്തുവേണം!! :-))

കുമാര്‍ജി വീണ്ടും നമിച്ചു.

10/03/2006 10:36 PM  
Anonymous Anonymous said...

ഇവിടെ കമന്റാതെ എങ്ങനാ പോകുക വിശാല കുമാരാ? പറയാന്‍ സത്യമായും വാക്കുകളില്ല. കുമാരന്റെ ആ കയ്യൊന്ന്‌ കാണട്ടെ...
കുമാറിന് നിറങ്ങളോടാണ് കമ്പം എന്ന്‌ തോന്നും, സാക്ഷിക്ക്‌ വരകളോടും. പറയാന്‍ വാക്കുകള്‍ കിട്ടാത്തപ്പോ എന്തെങ്കിലും പറയുകയാണ് ട്ടൊ.
അസ്സലായീട്ട്ണ്ട്‌, വിശാല കുമാരന്മാരേ...
-സു-

10/03/2006 10:44 PM  
Blogger രാജീവ് സാക്ഷി | Rajeev Sakshi said...

ഗംഭീരം. വേറൊരു വാക്കും തോന്നുന്നില്ല.
കുമാറേട്ടന്‍റെ കയ്യോപ്പുള്ള വിശാലന്‍റെ ചിത്രത്തോടെ ഈ ബ്ലോഗ് ധന്യമായി. ഇന്നു ഞാന്‍ ആത്മാര്‍ത്ഥമായി അഭിമാനിക്കുന്നു ഇങ്ങനെയൊരു ബ്ലോഗുതുടങ്ങിയതിലും കുമാറേട്ടനെ ഇതിലേക്ക് ക്ഷണിച്ചതിലും. ഒരു നിമിത്തമാകാന്‍ എനിക്കു കഴിഞ്ഞല്ലോ.

10/03/2006 10:44 PM  
Blogger Unknown said...

കുമാറേട്ടാ,
ഇത് അതിഗംഭീരം. മനോഹരമായിരിക്കുന്നു. എ‍ങ്ങിനെ ഇത് കമ്പ്യൂട്ടറില്‍ വരയ്ക്കാന്‍ സാധിക്കുന്നു? പേപ്പറില്‍ വരയ്ക്കാന്‍ തന്നെ അസാമാന്യ കഴിവ് വേണം. നമിച്ചിരിക്കുന്നു.

(ഓടോ: വിശാലേട്ടാ.. കവറേജ് മുത്തപ്പന് എല്ലാ ആഴ്ചയും വെടിവഴിപാട് നടത്തുന്നത് വെറുതെ അല്ല അല്ലേ? :-))

10/03/2006 10:51 PM  
Blogger കരീം മാഷ്‌ said...

"Best kannaa best!"
കൊടുക്കാവുന്നതില്‍ ഏറ്റവും നല്ല സമ്മാനം.

10/03/2006 10:52 PM  
Blogger അനംഗാരി said...

കുമാറെ നമിച്ചു. ഗംഭീരം.എന്റെ മുറിയില്‍ ഞാന്‍ വരച്ച പല ചിത്രങ്ങളും ഇപ്പോള്‍ എന്നെ നോക്കി ചിരിക്കുന്നു. നീയാരടെ എന്ന്...

10/03/2006 10:56 PM  
Blogger Unknown said...

നമോവാകം ചേട്ടന്മാരേ... എന്റെ സിരകളിലേക്ക് ബ്ലോഗ് എന്ന മാരകമായ മയക്കുമരുന്നു കുത്തിവച്ചതും, ഈ സുന്ദര കില്ലാടി തന്നെ...

10/03/2006 11:02 PM  
Blogger Kalesh Kumar said...

വിശാലഗുരു തന്നെ!
ഗംഭീര പടം!
സൂപ്പറായിട്ടൂണ്ട് കുമാര്‍ഭായ്!

10/03/2006 11:03 PM  
Blogger ദേവന്‍ said...

ബ്രാന്‍ഡ്‌ ലോയല്‍റ്റി തകരാതിരിക്കാന്‍ ഹെര്‍ക്കുലീസെന്ന പേരില്‍ ഓള്‍ഡ്‌ പോര്‍ട്ട്‌ ഒഴിച്ചു കൊടുത്ത കഥയാണ്‌ വിശാലന്റെ കൊടകര എനിക്കു കാണിച്ചു തന്നത്‌.. മലയാളി മറക്കാത്ത ചിരി എന്ന ഫോട്ടോയാണ്‌ കുമാറിനെ കാട്ടിത്തന്നത~..

സായിപ്പ്‌ big hitter എന്ന പ്രയോഗം ഉണ്ടാക്കി വച്ചിരിക്കുന്നത്‌ നിങ്ങളെ രണ്ടിനേം വിളിക്കാനല്ലാതെ പിന്നെ എന്തരിന്‌.

10/03/2006 11:15 PM  
Blogger അലിഫ് /alif said...

ബൂലോകത്തെ ഡബിള്‍ പുലി സാമീപ്യം കൊണ്ട് ധന്യമായിരിക്കുന്നു ഈ വരയും പോസ്റ്റും. വിശാലനെ ചിത്രങ്ങളിലൂടെയല്ലാതെ നേരിട്ട് കണ്ടിട്ടില്ലങ്കിലും കുമാര്‍ജിയുടെ പോര്‍ട്രൈറ്റ് കയ്യടക്കം കൊണ്ട് ധന്യമായ ഈ നിറച്ചാര്‍ത്ത് തന്നെയാണെനിക്കിനി വിശാലെനെന്ന ബൂലോക പുരാണക്കാരന്‍.

10/03/2006 11:33 PM  
Blogger Admin said...

കൊടകര പുരാണം വായിച്ചിട്ടാണു എനിക്കും ഒരു ബ്ലോഗ്‌ എഴുതിയാല്‍ കൊള്ളാമെന്നു തോന്നിയത്‌.വിശാല മനസ്ക്കന്റെ പാദം തൊട്ടു വന്ദിച്ചു പണ്ടെന്നോ താഴത്തു വെച്ച എന്റെ മലയാള ഭാഷ പൊടി തട്ടിയെടുക്കട്ടെ, പക്ഷെ ഇനിയും എഴുതണോ എന്നു തീരുമാനിക്കേണ്ടത്‌ പ്രിയപ്പെട്ട വായനക്കാരാണ.

please visit
http://chembakan.blogspot.com/

for my first blog

10/03/2006 11:46 PM  
Blogger Sreejith K. said...

ഒരു പുലിയുടെ പടം മറ്റൊരു പുലി വരച്ച അദ്ഭുതം. ആ‍ഹാ! ഈ പോസ്റ്റ് കണ്ട ഞാന്‍ ധന്യന്‍. കലക്കന്‍ പടം. കലക്കന്‍ വിവരണവും.

- വിശാലേട്ടന്റേയും കുമാരേട്ടന്റേയും ഒരു ഫാന്‍

10/04/2006 12:10 AM  
Blogger സിദ്ധാര്‍ത്ഥന്‍ said...

ഹായ് എന്താരസം!

ഇതൊക്ക്യേണു് വേണ്ടതു് കുമാറണ്ണോ. ഇല്ലേല്‍ പിന്നെ ബ്ലോഗ്ഗൊരു തേങ്ങയും തനിമലയാളം ഒരു കയ്യാലയും മാത്രമാവും.

ഇത്തവണ നാട്ടില്‍ വരുമ്പോള്‍ നേരില്‍ കണ്ടു് ദക്ഷിണേം വച്ചു് അങ്ക്‍ട് കൂടിയാലോന്നാലോചിക്ക്യായ്കയില്ല.

10/04/2006 12:14 AM  
Anonymous Anonymous said...

മലയാളം ബ്ലോഗിലെ രണ്ടു പുലികള്‍ ഇവിടെ ചേര്‍ന്നിരിക്കുന്നു.
പടം കണ്ട് കുറേ നേരം നോക്കിയിരുന്നു. അപാരം.
കുമാര്‍ജീ, ഇനിയും ഉണ്ടോ കയ്യില്‍ വെടിമരുന്ന്? ചിത്രം വര, ഫോട്ടോഗ്രഫി, എഴുത്ത്, കാര്‍ട്ടൂണ്‍, നെടുമങ്ങാടീയത്തിലെ ആദ്യകാലത്തെ രചനകളില്‍ ഊറിനിന്ന തമാശ. അവസാന കാലത്ത് വന്ന ഒരു കഥ (വെളിച്ചപ്പാടിന്റെ മകന്റെ) ഒരു സിനിമയിലെ രംഗങ്ങള്‍ പോലെ ഇപ്പോഴും മുന്നിലുണ്ട്. (നെടുമങ്ങാടീയത്തില്‍ ഇപ്പോള്‍ ഒന്നും കാണാനില്ലല്ലൊ).

നിങ്ങളാണ് മലയാളം ബ്ലോഗുകളിലെ ബഹുമുഖ പ്രതിഭ.

ചിത്രം അസൂയാവഹം. അത് ഞങ്ങളുടെ പ്രിയപ്പെട്ടവന്റേത് ആകുമ്പോള്‍ സന്തോഷവും.

വിശാലാ തിരിച്ചടിക്കൂ കുമാര്‍ജിക്കിട്ട്..
വിശാ‍ലന്‍ തന്നെ ആണ് അതിനു ശരിക്കും അര്‍ഹന്‍!

(പേരുവയ്ക്കുന്നില്ല, മെയില്‍ അയയ്ക്കാം ഞാന്‍ ആരാണെന്ന് :)

10/04/2006 12:24 AM  
Blogger ഡാലി said...

!!!!!!!!!!!!!!!!!!!!!!!!!!!!!
ഈ പോസ്റ്റ് കണ്ട് കുറേ നേരത്തേയ്ക്ക് അന്തം വിട്ടിരുന്നു പോയി.
എങ്ങന്യാ ഇങ്ങനെ വരയ്ക്കന്‍ പറ്റണേ? ശൊ!
എന്തൂട്ട് വര്യാപ്പാ ഇത്.
ഉഗ്രനുഗ്രനുഗ്രനുഗ്രനുഗ്രന്ന്ന്ന്ന്ന്ന്ന്ന്ന്ന്ന്ന്‍.......
വേറെ വാക്കൊന്നും കിട്ടിണില്യാ

കൊടകരപുരാണം പി.ഡി.എഫ്. കണ്ട് തപ്പി വന്നെത്തിയതാ ഞാനും ഇവിടെ. അതിനെ കുറിച്ച് അധികം ഒന്നും പറയണ്ടല്ലൊ!

രണ്ട് പുലികള്‍ക്കും വാഴ്ത്തുകള്‍

10/04/2006 1:12 AM  
Anonymous Anonymous said...

കുമാറേ ചിത്രം അസ്സലായിട്ടുണ്ട്.. കുറിപ്പും നന്നായി!

10/04/2006 1:35 AM  
Anonymous Anonymous said...

പൊട്ടിയ ഒറ്റത്തബലകള്‍ക്ക്
ഉടഞ്ഞ നിറങ്ങള്‍ക്ക്
നീ ഒരു കുമാറേയുള്ളൂ

10/04/2006 2:04 AM  
Anonymous Anonymous said...

Dear friends,

Let me appologize for spamming some of your bloggs . I have been an avid reader of the

malayalam blogs for a while.

The reason I have decided to go ahead and spam some of the well read blogs today is that I

would like to share an important idea I have, without delay, so as to help our brethren in

kerala. I would have posted this in my own blog if it could wait till I have built it.....

which I am trying to start soon.

Also, the option to send 'anony' comments to 'pinmozhi' has also been disabled. So you see my

friends, I have no choice but spam a few of you good hearts out there , who I am sure will

forgive me, when they realize that atleast my intention is harmless.... :)

I did read about that boy who wanted to be a chess player, and was inspired by how many

helping hands are out there..

As you know by now, the chikungunya is spreading like wild fire in kerala. I am really

impressed by 'devaragam's ' post regarding this. He has given tips regarding how to protect

yourself from mosqitoes. There is more regarding that in the following link

http://www.epa.gov/pesticides/health/mosquitoes/index.htm


I do not have the language expertise to translate this, maybe one of you can translate it,

so that it can be published in a few news papers. ( I remember how Inji was the key player in

getting the story of that med student's tragic death published in news papers)

I am not sure about the brand of mosquito repellents currently available in India. But the

cheapest brand seems to be 'tortoise coils' price at about Rs.20/- and each pack has about 30

coils in it. I propose we all chip in some money to buy these coils( or any other repellents

acceptable to u), atleast as a temporary measure and distribute it at the Cherthala thaluk

office.

If one of you currently based in kerala, who is well known to us in this forum, who also was

an organizer of the 'boologa meet' ( so that his credentials and identity is well known)

could take the responsibility and the burden to open a 'paypal' account in his name , I am

sure many of us are willing to pledge some money for this cause.

An alternative would be , to request the leading newspapers to start a 'fund collection'

(similar to the 'tsunami' and other tragedies), with the money being pledged for this cause.

Stress upon them that the option of 'pay pal' or other online payment methods is important as

most NRI's find it convenient.

I am willing to raise money at my work place for this, as well as try to get help from 'All

Kerala Medical Associaton Graduates in USA' http://www.akmg.org/ and the 'American

association of Physicians of Indian Origin' http://www.aapiusa.org/

The toughest part is not raising the money but to channelize it, which is why I think an

efficient leader based in kerala should come forward, or request the help of news papers.

Please discuss this and express your thoughts.

.......................................................

I appologize again for the 'off topic' and for spamming. Please delete this message if you

feel that I have encroached your space. My only excuse is that I believe this epidemic needs

to be contained before it reaches an exponential phase.

thanks

SN


btw , if you find any spelling errors or grammatical mistakes, Congraats! you can keep them

10/04/2006 4:59 AM  
Blogger സൂര്യോദയം said...

വിശാല്‍ജിയുടെ ഒരു ബ്ലോഗ്‌ ഹിസ്റ്ററി വിവരിച്ചത്‌ നന്നായി.

മലയാളം ബോഗിനെക്കുറിച്ച്‌ ഞാന്‍ അറിഞ്ഞത്‌ തന്നെ കൊടകരപുരാണത്തിന്റെ ഒരു pdf വായിച്ചുകൊണ്ടാണ്‌. കൊടകരപുരാണത്തിലൂടെ കടന്നുപോയപ്പോള്‍ പലവട്ടം ഞാന്‍ നിയന്ത്രണം വിട്ട്‌ ഓഫീസിലിരുന്ന് ചിരിച്ചിട്ടുണ്ട്‌. അതിലെ സംഭവങ്ങള്‍ മറ്റുള്ളവര്‍ക്ക്‌ വിവരിച്ചുകൊടുത്ത്‌ അവരുടെ നിര്‍ത്താതെയുള്ള ചിരി കാണാനും അതില്‍ പങ്കു ചേരാനും സാധിച്ചിട്ടുണ്ട്‌. അപ്പോഴാണ്‌ ഇതിന്റെ ലിങ്കിനെപ്പറ്റി അറിയുന്നതും പുതിയ പുതിയ ലക്കങ്ങള്‍ ഇറങ്ങുന്നത്‌ വായിക്കാന്‍ കഴിഞ്ഞതും. ഈ pdf ഉം ലിങ്കും മറ്റും എന്റെ നിരവധി സുഹൃത്തുക്കള്‍ക്ക്‌ അയച്ചുകൊടുത്തു.
ഒരിക്കല്‍ വിശാല്‍ജിയുടെ ഒരു ബ്ലോഗിന്‌ കമന്റ്‌ ഇട്ട്‌ ഒരു സമാന സംഭവം വിവരിച്ചു... മംഗ്ലീഷില്‍.... അദ്ദേഹത്തിന്റെ ഒരു മറുപടി കിട്ടി.... 'നന്നായിട്ടുണ്ടല്ലോ വിവരണം... ഇത്‌ സ്വന്തം ബ്ലോഗുണ്ടാക്കി അതില്‍ പോസ്റ്റ്‌ ചെയ്യൂ..' എന്ന്....

അങ്ങനെയാണ്‌ ഞാന്‍ ആ കടുകൈ ചെയ്ത്‌ ഒരു ബ്ലോഗ്ഗര്‍ ആയത്‌....

പിന്നീടല്ലേ മനസ്സിലായത്‌ ഈ രംഗത്തെ പല പ്രമുഖ പുലികളെയും പുപ്പുലികളെയും.... എങ്കിലും വിശാല്‍ജി എന്നും ഗുരുസ്ഥാനത്ത്‌ ഏറ്റവും മുമ്പില്‍ നില്‍ക്കുന്നു

10/04/2006 5:41 AM  
Blogger മുല്ലപ്പൂ said...

കുമാറെ,
പടം കണ്ടു
എത്ര ഭംഗിയായി വരക്കുന്നു :)

വരകളില്‍ എറ്റവും വിഷമം ആളുകളുടെ പടം വരക്കനാണ് എന്നു തൊന്നുന്നു.
കാരണം എല്ലാവര്‍ക്കും പരിചയമുള്ള ഒരാളെ വരകളില്‍ കൂടി ചിത്രീകരിക്കുമ്പോള്‍,
ശരിക്കും ഒത്തില്ലെങ്കില്‍ ഇതു ആരു എന്ന ചോദ്യം വരുമ്മല്ലോ?

വളരെ നന്നായി. വീശാലന്‍ എന്ന ബ്ലോഗ്ഗറെ വരകളിലും എഴുത്തിലും കൂടി ഭംഗിയാക്കി.

(ഫോട്ടോ എടുക്കന്‍ പഠിപ്പിക്കുമൊ എന്നു ചൊദിച്ച നീണ്ട നിര ( ഞാനുള്‍പ്പെടെ ;) ) , ഇപ്പൊള്‍ വര പഠിപ്പിക്കുമോ എന്നു ചോദിക്കണില്ല,
ഇതൊന്നും നമ്മക്കു പറഞ്ഞിട്ടില്ല എന്നു മനസ്സിലായി ;)

തോന്ന്യാക്ഷരങ്ങളുടെ വരകളിലൂടെ ,
നെടുമങ്ങാടീയത്തിന്റെ ഫ്രെയിമിലൂടെ

വായനക്കാരന്റെ മനസ്സ് തൊട്ടറിയുന്ന കുമാറെ

നന്ദി.

10/04/2006 6:04 AM  
Anonymous Anonymous said...

മുല്ലൂസ്
അങ്ങിനെ ആളോള് ചോദിക്കാണ്ടിരിക്കാന്‍ അല്ലേ കൊടകരപുരാണം എന്ന് അന്‍പത് തവണ് കുമാറേട്ടന്‍ പടത്തിന്റെ താഴെ എഴുതിയേക്കണെ.
മണ്ടിപ്പെണ്ണേ! :-)

കുമാറേട്ടാ,‘പുലികള്‍ രണ്ട്’ എന്ന് തലക്കെട്ടിടാന്‍ തോന്നണു - ഇക്കണക്കിന് ഒരു മൃഗശാല സൂണ്‍ ഓപണ്‍ ചെയ്യേണ്ടി വരുമല്ലോ.. ഇതുപോലെ പുലി പ്രളയം ആണെങ്കില്‍ :-)

എല്ലാരും എല്ലാ നല്ല വാക്കും പറഞ്ഞ്, എനിക്കൊന്നും പറയാന്‍ ബാക്കി വെച്ചില്ല :(

10/04/2006 6:12 AM  
Anonymous Anonymous said...

Speechless!

10/04/2006 6:37 AM  
Blogger paarppidam said...

ആ ഗഡീനെ ഇത്രകൃത്യായ്ട്ടങ്ങ്ട്‌ എങ്ങനെ ഒപ്പിച്ചു ചുള്ളാ.കൊടകരേലെ വല്ല ബ്യൂട്ടീ പാര്‍ലറിന്റേം പരസ്യത്തിനു കൊടുക്കാം.

ഈ പടം കണ്ടിട്ട്‌ സല്‍മാന്‍ അടുത്ത പടത്തീന്നു പിന്മാറീന്നൊരു കിംവ..... കേട്ടൂ.
നന്നായിരിക്കുന്നു കുമാറേ.

10/04/2006 7:34 AM  
Blogger ഉമേഷ്::Umesh said...

ഗംഭീരം, കുമാറേ!

10/04/2006 8:18 AM  
Anonymous Anonymous said...

എന്തുകൊണ്ടോ... കണ്ണുകള്‍ നിറഞ്ഞു.

(വിശാലനറിയുന്ന കുമാററിയുന്ന ഒരു ‘മനഃപൂര്‍വ അനോണി)

10/04/2006 8:20 AM  
Blogger ലിഡിയ said...

നന്നായി ഒത്തിരിക്കുന്നു കുമാര്‍..

അഭിനന്ദനങ്ങള്‍ :-)

-പാര്‍വതി.

10/04/2006 8:33 AM  
Blogger Kumar Neelakandan © (Kumar NM) said...

വിശാലന്റെ മുഖം കാണാന്‍ വന്ന അചിന്ത്യ ടീച്ചര്‍ മുതല്‍ അനോണിവരെ ഉള്ളവര്‍ക്ക് നന്ദി.
സന്തോഷം.

(വിശാലനെ മാത്രം കണ്ടില്ല! ജബല്‍ അലിയില്‍ ഗുണ്ടകളെ തപ്പുകയാണോ? ഗുണ്ടകള്‍ നല്ലതു ഇവിടെ ഉണ്ട്. പാച്ചാളത്തിനു കൊട്ടേഷന്‍ കൊടുത്താല്‍ മതി)

10/04/2006 8:40 AM  
Blogger Unknown said...

പച്ചാളത്തിന് ക്വൊട്ടേഷന്‍ കൊടുക്കുന്ന വിശാലേട്ടന്‍, കുമാറെട്ടന്‍ എന്നിവരുടെ ശ്രദ്ധയ്ക്ക്. പണം ആയിരത്തിന്റേയോ പതിനായിരത്തിന്റേയോ നോട്ടുകളാക്കി എണ്ണം കുറച്ച് കൊടുക്കുക. നോട്ട് കെട്ടുകളും കോയിന്‍ കിഴികളുമൊന്നും ആ പാവം താങ്ങില്ല. :-)

10/04/2006 9:47 AM  
Blogger പാപ്പാന്‍‌/mahout said...

കുമാറൊരു വെറും പുലിയല്ല, ആമസോണ്‍ വനാന്തരങ്ങളില്‍‌നിന്നിറങ്ങിവന്ന് നഗരത്തിലെ കണ്ണാടിമന്ദിരങ്ങളുടെ ഭിത്തികള്‍ കയറുന്ന ഒരു ജാഗ്വാറാകുന്നു :-) [കണ്ണാടിമന്ദിരം ആദീടെ കട.]

10/04/2006 10:08 AM  
Blogger sreeni sreedharan said...

ങേ... ആരാ...ഞാനോ
എന്നതാ...ക്വട്ടേഷനൊ?..

‘എടാ നമ്മുടെ പിള്ളാരെ വിളിയെടാ...സ്വര്‍ണ്ണൂ..കിച്ചപ്പാ..ഓടി...വാടാ’
(സ്വര്‍ണ്ണൂ ഒന്നിലും, കിച്ചപ്പന്‍ മൂന്നിലും പഠിക്കുന്നു)

10/04/2006 10:34 AM  
Blogger Kumar Neelakandan © (Kumar NM) said...

ആദിയേയ്, ഇനിയിപ്പോള്‍ ഉമേച്ചിയുടെ ഒരു പടം വരച്ച് വിശാലന്‍ എന്നു പോസ്റ്റിയാലോ എന്ന് ആലോചിക്കുന്നു. എന്തു പറയുന്നു?
എന്തായാലും അടുത്ത പടം ആദിത്യന്‍ തന്നെ ആണ്.
വിശാലനു കണ്ണടപോലെ ആദിത്യനു എന്താണാവോ ട്രേഡ് മാര്‍ക്ക്?

10/04/2006 10:57 AM  
Blogger ഇടിവാള്‍ said...

വാല്‌ ?

10/04/2006 11:03 AM  
Blogger Adithyan said...

മറ്റൊരു അങ്കത്തട്ടില്‍ ദില്‍ബാസുരവധം ആടിക്കൊണ്ടിരുന്ന എന്നെ പുറകില്‍ നിന്ന് വെട്ടിയല്ലോ കുമാറേട്ടന്‍ ചേകവരേ...

യെറ്റോ ഇടിഗഡീ‍ീ‍ീ... :(

എന്നാല്‍ ശരി, കുമാറേട്ടന്‍ ഇടുന്നതിനു മുന്നെ കുമാറേട്ടന്റെ പടം ഇടാമോന്നു ഞാന്‍ നോക്കട്ടെ. പക്ഷെ ട്രേഡ് മാര്‍ക്ക് ആയ അഹങ്കാരം എങ്ങനെ വരച്ചെടുക്കും എന്ന കണ്‍ഫ്യൂഷനിലാണ് ഞാന്‍...

10/04/2006 11:07 AM  
Blogger Kumar Neelakandan © (Kumar NM) said...

ഇടിവാളേ, വാലുള്ള അറിയാവുന്ന ഒരു കക്ഷി ലുട്ടാപ്പിയാണ്. അഹങ്കാരത്തിന്റെ കുന്തമുനയില്‍ ഒരു ലുട്ടാപ്പിയെ വരച്ചാല്‍ മതിയാവും ല്ലെ?

അതുപോട്ടെ ആ മീശ എവിടെ പോയി?

10/04/2006 11:10 AM  
Blogger ഇടിവാള്‍ said...

ഹ ഹ... കുമാര്‍ജീയേ..

എന്റെ ആ പടത്തേലൊരു ബുള്‍ഗാന്‍ വരച്ചു തരാവോ ??? ബ്ലീസ്‌ !

വല്ല്യൊരാഗ്രഹമാ... മീശ താടി ജോയന്റു ശരിയാവുന്നില്ല.. വളക്കൂറില്ല ;) !

10/04/2006 11:13 AM  
Blogger Unknown said...

ഇടിവാള്‍ജീ,
ഇങ്ങനെ പോയാല്‍ ഇങ്ങടെ ജോയിന്റ് ഞാന്‍ ശരിയാക്കിത്തരാം ട്ടാ.

ഇതിന്റെ ക്ഷീണം ഇപ്പൊ അടുത്തൊന്നും മാറും എന്ന് തോന്നുന്നില്ല. :-

10/04/2006 11:18 AM  
Blogger Visala Manaskan said...

കുമാറേ..,

ഞാന്‍ കാലത്ത് മുതലേ ഇവിടെ പരുങ്ങി പരുങ്ങി കറങ്ങുന്നുണ്ട്. പക്ഷെ, കമന്റാന്‍ ഒരു മ്യടി.

വലിയ പണക്കാരുടെ വീട്ടില്‍ പിറന്നാള്‍ പാര്‍ട്ടിക്ക് പോയപോലെ ഒരു ചമ്മല്‍!

ഈയുള്ളവന്റെ ഫോട്ടോ ആരെങ്കിലൂം വരക്കുന്നത് ലൈഫില്‍ ഇതാദ്യം. ആദ്യമായി വരച്ചത് വര വരദാ‍നമായി കിട്ടിയ ഒരു വലിയ പുള്ളിയുടെ കയ്യുകൊണ്ട് തന്നെ ആയി. അതും ദൈവാനുഗ്രത്തിന്റെ എഫക്ടാവും ല്ലെ?

ഒരു കൊല്ലമായി ഞാന്‍ നന്ദി പറഞ്ഞ് പറഞ്ഞ് വശക്കേടായി ഇരിക്കുകയാണ്. പറഞ്ഞുപറഞ്ഞ് എനിക്കും കേട്ട് കേട്ട് നിങ്ങള്‍ക്കും ബോറടിച്ചിരിക്കാം. (ഏറ്റവും കൂടുതല്‍ നന്ദി പറഞ്ഞ ബ്ലോഗര്‍ എന്നൊരു അവാര്‍ഡും എനിക്കാവണം!)

എന്നെ ഈ സ്‌നേഹപ്പരിഗണയുടെ നടുവിലേക്ക് വലിച്ചിട്ട ശ്രീ.വിശ്വം & ശ്രീ.അനില്‍ എന്നിവരെ സ്മരിച്ചുകൊണ്ട് പറയട്ടേ,

‘കുമാറിനോടും നിര്‍മ്മല ഹൃദയരായ ബ്ലോഗര്‍മാരോരുത്തരോടും എനിക്ക് സത്യായിട്ടും വളരെ നന്ദിയുണ്ട്’

10/04/2006 11:18 AM  
Blogger Kumar Neelakandan © (Kumar NM) said...

രോമത്തിനു വളക്കൂറുള്ള മുഖം ഈ ബ്ലോഗുകളില്‍ ഒന്നെ ഞാന്‍ കണ്ടിട്ടുള്ളു, അത് ദില്‍ബന്റേത് ആണ്. അവിടെ ചോദിക്കൂ. മീശയോ താടിയോ ഇല്ലാത്ത (വളരാത്ത എന്നു സത്യം) ഒരു അസുരന്‍ മറ്റു കപ്പടാമീശക്കാരനസുരന്മാര്‍ക്ക് ഒരു നാണക്കേടാണ്. ഒന്നുകില്‍ ആ പേരു മാറ്റണം അല്ലെങ്കില്‍ ഒരു ഒട്ടിപ്പു മീശ എങ്കിലും സങ്കടിപ്പിക്കണം. നെരം വെളുത്തിട്ട് ശ്രീജിത്തിനോട് ചോദിച്ചാല്‍ മതി ;)

10/04/2006 11:20 AM  
Blogger Visala Manaskan said...

ഹഹഹ!

തന്നെ തന്നെ.. കുമാര്‍ ജി.

മീശയില്ലാതെ ഏതസുരന്‍? എന്തസുരന്‍?

വയ്യെടാ ഗള്‍ഫ് ഗേയ്റ്റില്‍ പോയി ഒരു കപ്പടായെങ്കിലും!

10/04/2006 11:29 AM  
Blogger Unknown said...

കുമാറേട്ടാ,
ഗദ് ..ഗദ്....

എന്റെ മീശ.... എന്റെ താടി... ദിര്‍ഹസ് മുപ്പത് കൊടുത്ത് വാങ്ങിയ ജില്ലറ്റ് മാക്ക് 3/4. കണക്റ്റ് ചെയ്തോളൂ. എനിക്ക് വയ്യ വിശദീകരിക്കാന്‍. :(

10/04/2006 11:29 AM  
Blogger ഇടിവാള്‍ said...

എന്നാപ്പിന്നെ 50 കെടക്കട്ടേ അല്ലേ ?

എന്റെ വക !

10/04/2006 11:31 AM  
Blogger Visala Manaskan said...

അമ്പത് എന്റെ കയ്യോണ്ട് തന്നെ ആയല്ലോ.. ഈശ്വരാ!

ഒഴിവാക്കേണ്ടതായിരുന്നോ?

10/04/2006 11:32 AM  
Blogger ഇടിവാള്‍ said...

വെറും ഒരു മിനിട്ടിനകം 2 ബ്ലോഗില്‍ 50 അടിച്ച ആരുണ്ടീ ബൂലോഗത്തില്‍ !!

ഹഹഹ്‌ !!!!

10/04/2006 11:32 AM  
Blogger Visala Manaskan said...

വലിയൊരു മാനക്കേടില്‍ നിന്ന് എന്നെ ഇടിവാള്‍ രക്ഷിച്ചൂ. :)

10/04/2006 11:33 AM  
Blogger ഇടിവാള്‍ said...

അല്ലാ വിശൂ.. .. 50 എന്റെ വക ! ഡാണ്ട്‌ വറി !!!

എണ്ണിനോക്കിക്കോ ! ഹ ഹ ഹ

10/04/2006 11:34 AM  
Blogger Kumar Neelakandan © (Kumar NM) said...

ബ്ലോഗിലെ ഇളമുറക്കാരനായ ഉണ്ണി ശ്രീ പച്ചാളത്തിനുവരെ ഉണ്ട് സമാന്യം കറുത്ത ഒരു മീശ.
അസുരാത്രെ, അസുരന്‍!
ഇന്നേയ്ക്ക് പതിനാലു ദിവസം കഴിയുമ്പോള്‍ അസുരന്‍ എന്ന പേരുമാറ്റാന്‍ ഓഫ് കൂട്ടം വിധി എഴുതിയിരിക്കുന്നു. അല്ലെങ്കില്‍ ഒരു ഒട്ടിപ്പു മീശ (പഴയ നാടക കമ്പനികളില്‍ കിട്ടും) എങ്കിലും സങ്കടിപ്പിച്ചിരിക്കണം.

10/04/2006 11:35 AM  
Blogger sreeni sreedharan said...

ദില്‍ബാ ഡേയ് എവിടെന്നെങ്കിലും തപ്പി എഡഡേയ് ഒരു മീശാ

10/04/2006 11:42 AM  
Blogger Kumar Neelakandan © (Kumar NM) said...

വിശാലന് ഈ വര്‍ഷം പറയാനുള്ള നന്ദി എല്ലാം പറഞ്ഞുകഴിഞ്ഞു. ഇനി ഈ വര്‍ഷം ഒരു നന്ദി പ്രകടനവും അനുവധിക്കുന്നതല്ല. നന്ദി പറഞ്ഞിരിക്കാതെ ഹര്‍ത്താല്‍ അവസ്തയില്‍ കിടക്കുന്ന കൊടകരയില്‍ ആളനക്കം സൃഷ്ടിക്കൂ.
അല്ലെങ്കില്‍ അവിടെ ബാച്ചിലേര്‍സിനെ ഇറക്കി തമ്മില്‍ തല്ലുണ്ടാക്കും.

10/04/2006 11:51 AM  
Blogger Adithyan said...

എന്തിര് എന്തര്?

“ബാച്ചിലേര്‍സിനെ ഇറക്കി തമ്മില്‍ തല്ലുണ്ടാക്കും“?

ഇവിടുത്തെ സമാധാനപ്രിയരും കര്‍മ്മകുശലരും സുന്ദരന്മാരും സര്‍വ്വോപരി സുശീലനമാരുമായ ബാച്ചിലേഴ്സിനെ തറയടിച്ചു കാണിക്കാനുള്ള ചില വയസന്മാരുടെ ശ്രമങ്ങള്‍ നിങ്ങള്‍ തിരിച്ചറിയണം, അവരെ ബഹിഷ്കരിക്കണം എന്ന് ഞാന്‍ വിനീതമായി അഭ്യര്‍ത്ഥിയ്ക്കുകയാണ് അപേക്ഷിയ്ക്കുകയാണ് എന്റെ സ്പിന്‍സ്റ്റര്‍ സുഹൃത്തുക്കളേ...

10/04/2006 11:59 AM  
Blogger sreeni sreedharan said...

...കരിച്ചിരിക്കുന്നൂ

10/04/2006 12:06 PM  
Blogger ഇടിവാള്‍ said...

എന്തവാ പച്ചാളം ??

മീശയാണോ കരിച്ചത്‌ ??

അതൊ മീശ കറുപ്പിക്കാന്‍ ഉമിക്കരിയോ ??

10/04/2006 12:09 PM  
Blogger ഇടിവാള്‍ said...

കര്‍മ്മകുശലരും സുന്ദരന്മാരും സര്‍വ്വോപരി ........

സമ്മതിച്ചു !!

ദേ ഒരുത്തന്റെ "കര്‍മ്മ കുശലത്വം "വിവാഹിത" ബ്ലോഗില്‍ കണ്ടല്ലോ !

കുമാര്‍ജീയേ.. "മറക്കല്ലേ" ടെക്കനിക്കര്‍ ലവന്മാര്‍ക്കു പറഞ്ഞു കൊടുത്താരുന്നില്ലേ !

10/04/2006 12:12 PM  
Blogger sreeni sreedharan said...

ഘടോല്‍കജനും, ഭീമനും, സുന്ദരനും, സുഗുണനും , ബാച്ചിലറുമായ ഞാന്‍ ആദേട്ടന്‍റെ ആഹ്വാനത്താല്‍ ബഹിഷ്കരിച്ചിരിക്കുന്നൂ എന്ന്

10/04/2006 12:20 PM  
Blogger ഇടിവാള്‍ said...

ആദേട്ടനോ ....

ഹവ്വാ ചേച്ചിയോടു കൂടി ചോദീരു പച്ചാളം ;)

അല്ലേല്‍ അവസാനം അങ്ങേരു കാലു മാറും

10/04/2006 12:26 PM  
Blogger Kumar Neelakandan © (Kumar NM) said...

ആദിത്യാ, മീശയില്ലാത്തസുരാ.. ഇടിവാളിന്റെ ഓര്‍മ്മപ്പെടുത്തല്‍ സാക്ഷി നിര്‍ത്തി ഞാന്‍ ഉറക്കെ പറയുന്നു, “മറക്കല്ലേ!“ പാച്ചാളത്തിനും ബാധകമാണിത്.

10/04/2006 12:28 PM  
Blogger sreeni sreedharan said...

ഞാന്‍ മറക്കും
(മത്തായിച്ചേട്ടാ മുണ്ട്, മുണ്ട്; ങും ആദ്യം നീ മുണ്ട്)

മലദൈവങ്ങളെ എനിക്ക് ശക്തി തരൂ
ആദിത്യാ (ചേട്ടാ) ഒന്നോടിവാഡോ (പിന്നേം ചേട്ടാ)

10/04/2006 12:35 PM  
Blogger ഇടിവാള്‍ said...

പൊന്നച്ചോ, രണ്ടു വരിയില്‍ എന്തൊക്കെയോ പറഞ്ഞിരിക്കുന്നു ! ഗുഡ്‌ !

ഓഫ്‌ ടോപ്പിക്‌: വെള്ളമടിച്ചു നടക്കുമ്പോ ഇനി സൂക്ഷിക്കണമല്‍ളോ.. ആരേലും ഇതുപോലെ വല്ല തീപ്പെട്ടിക്കമ്പെടുത്ത്‌ എറിഞ്ഞാല്‍, "ഏകലവ്യന്‍ സിനിമയില്‍, നരേന്ദ്ര പ്രസാദു പറഞ്ഞ പോലെയാവും.... "ഭും" ! കട്ടപ്പൊഹ !

ഓഫിനു മാപ്പ്‌ !

10/04/2006 12:43 PM  
Blogger ഇടിവാള്‍ said...

നേരത്തെ കമന്റു സ്ഥലം മാറിപ്പോയതാ.. സാറി !

വെള്ളമടിച്ചു സ്ഥലം മാറിപ്പോയതാണെന്നു ആരും കരുതല്ലേ.. ഞാന്‍ പച്ചക്കിരുപ്പാ..

10/04/2006 12:45 PM  
Blogger sreeni sreedharan said...

ഇടിവാള്‍ജി ദേ പോസ്റ്റ് മാറിക്കേറി :)

10/04/2006 12:46 PM  
Blogger Adithyan said...

എന്നെ അതിനിടക്ക് ആദാമാക്കിയോ? വാരിയെല്ല് ഊരാതിരുന്നാല്‍ മാത്രം മതി.

പച്ചാള ഭീമാ, ചേട്ടാ വിളി വേണ്ട. എനിക്കത്ര വയസൊന്നുമില്ലന്നേ... ;) നമ്മളൊക്കെ വാച്ചിലേഴ്സ് അല്ലെ? ;))

10/04/2006 5:34 PM  
Blogger റീനി said...

ഇത്‌ സാക്ഷാല്‍ വിശാലമനസ്കനോ അതോ ഡ്യൂപ്പോ?

10/04/2006 8:45 PM  
Blogger bodhappayi said...

എന്‍റമ്മോ!!! കിടിലം.. :)

10/04/2006 9:25 PM  
Anonymous Anonymous said...

Mattoru Nedumangadi abhinandanangal ariyikunnu.Abhimaanikanulla vakayaayi.Santosham.

10/04/2006 9:52 PM  
Blogger Kumar Neelakandan © (Kumar NM) said...

ഇതാരാ ഇപ്പോള്‍ ഈ പുതിയ നെടുമങ്ങാടുകാരന്‍ (ithaara ithippol puthiya nedumangaaadu kaaran)???

aniyaa.. chettaa... purathu vaa.
അനോണിയാവാത, എന്റെ പ്രിയ നാട്ടുകാരാ... (നാട്ടുകാര്‍ എന്നു കേള്‍ക്കുന്ന സുഖം)

10/04/2006 10:46 PM  
Blogger Durga said...

കലക്കി കുമാര്‍ ഏട്ടാ!!:)

10/05/2006 4:51 AM  
Anonymous Anonymous said...

ആ!ഇപ്പൊ എങ്ങനെണ്ട് കുമാര്‍? ഞാന്‍ അപ്പഴെ പറഞ്ഞില്ല്യെ, പേരൊക്കെ മാറ്റി എഴുത്യാലും എന്‍റെ പടം കണ്ടാ ആദിത്യലു തിരിച്ചറിയും ന്ന് !
മോനേ വിശാലാ, എനിക്കു നിന്‍റെ ഛായാ ന്നു്.കേട്ട്വോ? എനിക്കു പിറക്കാണ്ടെ പോയ...(ബാക്കി ഉമേഷ് പൂരിപ്പിക്കും)

10/05/2006 7:40 AM  
Anonymous Anonymous said...

kaaranalla.kaariya.Blog id yund, pakshe malayalam typan pattunnilla.arinjoodannu parayunnathavum sari

10/05/2006 9:25 AM  
Blogger അതുല്യ said...

കുമാറെ എത്താന്‍ വൈകി.

ഞാന്‍ ഇന്ന് ചുമ്മ വിഷ്വലൈസ്‌ ചെയ്യുകയായിരുന്നു. ഷേഖ്‌ സായിദ്‌ റോഡിന്റെ 5 ത്ത്‌ ഇന്റര്‍ ചെയെഞ്ചില്‍ ഇത്‌ പോലൊരു 15 അടി വിശാലന്റെ കട്ട്‌ ഔട്ട്‌..... ഔട്ട്‌ സോഴ്സിംഗ്‌ എടുക്കണോ....

കുമാര്‍ജീ ഗംഭീരം, കൊടകരയുടെ വിശാലന്‍ മനോഹരം!!!

10/05/2006 9:29 AM  
Blogger ഉമേഷ്::Umesh said...

ഇതെന്താ നാട്ടുകാര്‍ മുഴുവന്‍ ആദിത്യനെ അമ്പലമണിയാക്കുമ്പോള്‍ അചിന്ത്യട്ടീച്ചര്‍ മാത്രം പോകുമ്പോഴും വരുമ്പോഴും എന്നെ കലാഭവന്‍ മണിയാക്കുന്നതു്?

ഇനി ഇപ്പോ ഇതെങ്ങനെ പൂരിപ്പിക്കും? “എനിക്കു പിറക്കാണ്ടെ പോയ വായുപുത്രനാണു നീ...” എന്നായാലോ? ആ വായു പിടിച്ചുള്ള നില്പും ജിം ശരീരവുമൊക്കെ കണ്ടപ്പോഴേ തോന്നിയതാ വായുപുത്രനാണെന്നു്...

10/05/2006 9:49 AM  
Blogger Adithyan said...

ഉമേച്ചീ ഉഗ്രന്‍... എന്റെ ഫുള്‍ സപ്പോര്‍ട്ട് ഉണ്ട്. നമ്മക്ക് രണ്ടാള്‍ക്കും കൂടി ഉമേഷ്ജീനെ ഒതുക്കാം.

ഗ്രാമറും പസ്സിലും ഒക്കെ കാരണം മനുഷ്യനു വഴി നടക്കാന്‍ വയ്യാണ്ടായി. ബ്ലോഗിലുള്ളതു പോരാഞ്ഞിട്ട് മെയില്‍ ആയും കൂടെ അയച്ചു തരുന്നു.

10/05/2006 10:08 AM  
Blogger മീനാക്ഷി said...

ഇത് കലക്കി. ചില ആംഗിളില്‍ ഒരു സൂരാജ് വെഞ്ഞാറമൂട് (ടി വി യില്‍ രാജമാണിക്യം അവതരിപ്പിക്കുന്ന നടന്‍) ലുക്ക്. ഒന്ന് തമാശിച്ചതാ... എന്നെ കൊല്ലരുതേ!

10/05/2006 10:09 AM  
Blogger ഉമേഷ്::Umesh said...

അചിന്ത്യ അത്രയും അധഃപതിച്ചിട്ടില്ല ആദിത്യാ.

ഉത്തമായ ഫലായാപി
നീചസംഗം തു മാ കുരു


എന്നു് അചിന്ത്യ കേട്ടിട്ടുണ്ടാവും. നല്ല ഒരു കാര്യത്തിനായാലും നീചന്മാരോടു കൂട്ടു കൂടരുതന്നര്‍ത്ഥം.

:)

10/05/2006 10:27 AM  
Blogger Kumar Neelakandan © (Kumar NM) said...

ഉമേഷേ ഇതിത്തിരി കടന്നു പോയി.

“ഉത്തമായ ഫലായാപി
നീചസംഗം തു മാ കുരു!“

ഉമേഷേ അചിന്ത്യ ടിച്ചറിനെ ഇത്രയും പറയണ്ടായിരുന്നു. ഒന്നും അല്ലെങ്കിലും പാവം ഒരു ടീച്ചറല്ലെ?

10/05/2006 10:56 AM  
Blogger Adithyan said...

ദേ ഉമേഷ്ജി സ്തിരം അടവിറക്കുന്നു. എന്തേലും ഇഷ്ടപ്പെട്ടില്ലെങ്കില്‍ സംസ്‌കൃതമാണെന്നും പറഞ്ഞ് തെറി വിളിക്കുന്നു. എന്നെ നീചാന്നു വിളിക്കണേ നേരെ അങ്ങു വിളിച്ചാപ്പോരെ?

10/05/2006 11:06 AM  
Blogger ഉമേഷ്::Umesh said...

ആയിരം തവണ അതില്‍ കൂടിയതു വിളിച്ചിട്ടും ആദി നന്നാവുന്നില്ലല്ലോ. ഞാനെന്തു ചെയ്യാന്‍?

സ്തിരമല്ല ആദീ, സ്ഥിരം.

10/05/2006 11:11 AM  
Blogger Kumar Neelakandan © (Kumar NM) said...

This comment has been removed by a blog administrator.

10/05/2006 11:17 AM  
Blogger Kumar Neelakandan © (Kumar NM) said...

ഉമേഷേ സ്തിരമായി ആദി ഈ സ്ഥിരം എന്ന വാക്ക് തെറ്റിക്കുന്നു. നീചന്‍. നീചന്‍ എന്നുവച്ചാല്‍ ജാക്കീചാന്റെ ചാ അല്ലേ?

10/05/2006 11:23 AM  
Blogger മുല്ലപ്പൂ said...

നൂറടിക്കണോ,
സംസ്കൃതം പഠിക്കണോ ?

രണ്ടിനും എഫെക്ട് ഒന്നു തന്നേ .
(മറ്റുളവര്‍ക്ക് മനസ്സിലാകാത്ത് രീതിയില്‍ സംസാരിക്കാം;)

10/05/2006 11:47 AM  
Blogger Adithyan said...

കുമാറേട്ടാ,
ചെറ്റെടെ ച തന്നെയാ നീചനും

10/05/2006 11:50 AM  
Blogger മുല്ലപ്പൂ said...

എല്ലാം കൂടി ചേര്‍ത്തു വായിച്ചാല്‍ അതു സെല്‍ഫാണോ, സെല്‍ഫോണാണോ ഉണ്ണീ...

സംശയം ആണേ....

10/05/2006 11:56 AM  
Blogger Adithyan said...

"ഗോളുകള്‍ ഉണ്ടായിരിക്കണം" എന്നതാണെന്റെ മോട്ടോ.
ആര്‍ക്കു കയറുന്നു എന്നത് ഇമ്പോര്‍ട്ടന്റ് അല്ല.
സെല്‍ഫ് ആയാലും കുഴപ്പമില്ല.

10/05/2006 12:02 PM  
Blogger ഉമേഷ്::Umesh said...

wകുമാറേ,

ഞാന്‍ “തു മാ കുരു” എന്നാണു പറഞ്ഞതു്. അചിന്ത്യട്ടീച്ചര്‍ എന്ന അര്‍ത്ഥത്തില്‍ “ഉമാഗുരു” എന്നല്ല :)

10/05/2006 12:05 PM  
Blogger ഉമേഷ്::Umesh said...

ഇതെങ്ങനെ ആദിത്യന്റെ കമന്റിനു് ആദിത്യനെക്കാള്‍ മുന്‍‌പേ മുല്ലപ്പൂ മറുപടി പറഞ്ഞു?

ടെലിപ്പതി വശമുണ്ടോ? അതോ ഇതാണോ ചാരവനിത എന്നു പറഞ്ഞാല്‍?

10/05/2006 12:07 PM  
Blogger Kumar Neelakandan © (Kumar NM) said...

ഉമേഷേ, അപ്പോള്‍ ഞാനാണോ ശരിക്കുള്ള “കുരു”?
(ഞാനൊക്കെ ഇനി പോയി വല്ല തുളുവോ തെലുങ്കോ പടിച്ചാലോ എന്നു ആലോചിക്കുന്നു.)
ഉമേഷു പറഞ്ഞതു കറക്റ്റ് ആണ് ആദിത്യന്റെ മനസ് ആറാം ഇന്ദ്രിയത്തിലൂടെ മനസിലാക്കിയോ മുല്ലപ്പൂ?
(ചെമ്പരത്തിപൂ വയ്കേണ്ട ഗതി വരുമോ ആദിത്യാ?)

10/05/2006 12:14 PM  
Blogger സ്നേഹിതന്‍ said...

വൈകി. എങ്കിലും...
കുമാറെ വര അപാരം!

ഇവിടെയെന്താ ഒരു 'അടി പിടി പൊക' :)
ഒരു കറുത്ത കണ്ണട കിട്ടിയിരുന്നുവെങ്കില്‍...
കാണാതെ പോകാമായിരുന്നു... :)

10/05/2006 5:30 PM  
Blogger nalan::നളന്‍ said...

രാവിലെ വീട്ടീന്നിറങ്ങിയപ്പോള്‍ ആരേയും വണങ്ങാന്‍ പറ്റാത്തതിന്റെ കുറവ് ഇപ്പോ മാറിക്കിട്ടി.
നമിച്ചു രണ്ടു പുലികളേയും.

വിശാലന്റെ ഇതുപോലെ കുറേ പീസുകള്‍ എവിടെയോ സൂക്ഷിച്ചുവച്ചിരുന്നു. തപ്പിനോക്കട്ടെ.

10/05/2006 7:09 PM  
Blogger ദിവാസ്വപ്നം said...

താമസിച്ചതിന് ക്ഷമാപണം.

വളരെ നന്നായിരിക്കുന്നു.

ഇതിനു മുന്‍പ് പ്രസിദ്ധീകരിച്ച, പക്ഷിയുടെ ചിത്രവും വളരെ ഇഷ്ടപ്പെട്ടു

:)

10/05/2006 7:38 PM  
Blogger Adithyan said...

കുമാറേട്ടാ,
ദിവാടെ കമന്റ് നോക്കിക്കേ - ‘പക്ഷീടെ’ പടം...

ബു ഹഹ്ഹഹഹഹ്ഹ...

സത്യാവസ്ഥ മനസിലായല്ലോ... ;)

ഓടോ: 100-ലേക്ക് അടുത്തു കൊണ്ടിരിക്കുന്നു.

10/05/2006 7:49 PM  
Blogger Kumar Neelakandan © (Kumar NM) said...

എങ്കിലും എന്റെ ദിവാ സ്വപ്നമേ, എന്നെ അടിക്കാന്‍ ആദിത്യനു വടി ഒടിച്ചുകൊടുത്തല്ലോ! (സത്യമായിട്ടും അതിനെ കണ്ടാല്‍ കാക്ക എന്നു പറയില്ലേ?)

ഓ ടോ : ആദിത്യാ ബു ഹു ഹാ ഹാ ഹാ എന്നുള്ള ചിരി വേണ്ട. അതെനിക്കു കോപ്പീ റൈറ്റ് ഉള്ള ചിരിയാണ്.

10/05/2006 7:53 PM  
Blogger Adithyan said...

മ് ഹ്ഹാഹഹ്ഹ....

വര നന്നായിരിക്കുമ്പ വര നിര്‍ത്തണം എന്ന് പറയണം എന്നുണ്ട്. പക്ഷെ കുമാറേട്ടന്‍ ഇനി എത്ര വര്‍ഷം എടുക്കുവോ ഈ വര ഒന്നു നന്നാക്കാന്‍... ;))

ഒരു 100 ഓപ്പണ്‍ ആയി കിടക്കുന്നു... ആര്‍ക്കും അടിക്കാം...

10/05/2006 8:02 PM  
Blogger അനംഗാരി said...

സെഞ്ച്വറി എന്റെ വക കിടക്കട്ടെ. പണ്ട് ക്രിക്കറ്റില്‍ പോലും ഒന്ന് അടിക്കാന്‍ കഴിഞ്ഞിട്ടില്ല. ആ അഗ്രഹം ഇവിടെയെങ്കിലും സാധിച്ചു.

10/05/2006 8:10 PM  
Blogger മുല്ലപ്പൂ said...

നൂറ് പഴയ ഫാഷന്‍.
ഇപ്പോള്‍ നൂറ്റി ഒന്ന് ആണു ട്രെന്‍ഡ്.

-ചാര വനിത,ഗൃഹലക്ഷ്മി,മംഗളം.

10/05/2006 9:21 PM  
Blogger Unknown said...

ഉഗ്രനായിട്ടുണ്ട് ഈ പോര്‍ട്രെയ്റ്റ്!
ഒരു സിനിമാ നടനു വിശാലനുമായി രൂപസാദൃശ്യമുണ്ടെന്ന് എനിക്ക് മുന്‍പ് തോന്നിയിരുന്നു.
ഇപ്പോഴും തോന്നുന്നു.

10/06/2006 4:14 PM  
Blogger ഉമേഷ്::Umesh said...

പ്രേം കുമാറല്ലേ യാത്രാമൊഴീ? എനിക്കും തോന്നിയിരുന്നു.

അമ്മാവാ...

10/06/2006 4:18 PM  
Anonymous Anonymous said...

കുമാര്‍ജീ, ഇത് വിശാലന്റെ ഫോട്ടോ ഫോട്ടോഷോപ്പില്‍ ഇട്ട് വരയാക്കി മാറ്റിയത് പോലുണ്ടല്ലോ? ആ പേരെഴുതിയിരിക്കുന്നത് ഫോണ്ട് ഉപയോഗിച്ച് തന്നെയാണ്‌, സംശയമില്ല.

കെ.കെ

2/11/2007 5:34 AM  
Blogger മുക്കുവന്‍ said...

ഗഭീരം.. ഞാനിതിപ്പഴാ കണ്ടത്. നന്നായിരിക്കുന്നു.

3/05/2007 6:15 AM  
Blogger Madhu said...

Search by typing in Malayalam.

http://www.yanthram.com/ml/

3/12/2008 1:05 PM  

Post a Comment

Subscribe to Post Comments [Atom]

<< Home