Wednesday, September 20, 2006

ഫെയ്ഡോണ്‍-1

Gujarat, India,1996

സ്റ്റീവ് മക്‍കറിയുടെ ഫോട്ടോ പോര്‍ട്രൈറ്റ് സമാഹാരമായ
'ഫെയ്ഡോണ്‍' ലെ ഒരു ചിത്രം.

സ്റ്റീവ് മക്‍കറിയെ അറിയില്ലേ??
കണ്ണുകളില്‍ തീപ്പന്തങ്ങളൊളിപ്പിച്ച,
പൂച്ചക്കണ്ണുകളുള്ള അഫ്ഗാന്‍ യുവതിയെ
ലോകം മുഴുവന്‍ പരിചയപ്പെടുത്തിയ
അതേ പോര്‍ട്രൈറ്റ് ഫോട്ടോഗ്രാഫര്‍ -
സ്റ്റീവ് മക്‍കറി.


Traveling the world over the last two decades,
Magnum photographer Steve McCurry
has looked directly into the faces of people
from all corners of this planet.
From Afghanistan to Los Angeles
and countless places in between,
he has shot some of the most compelling
photo portraits of our time.

18 Comments:

Blogger kumar © said...

ചൂണ്ടുവിരലുകള്‍ ഉതിര്‍ക്കുന്ന മൌസ് ക്ലിക്കുകളുടെ മാജിക്.

സാക്ഷീ നമിച്ചു. ഒന്നല്ല. ഒരുപാടു തവണ.

ആ ഫോട്ടോ ഒന്നു കാണാന്‍ എന്താ വഴി?
ഒരു ലിങ്ക് അതിനും ആവാമായിരുന്നു. അതു കണ്ടില്ലാത്തവര്‍ക്ക്.

9/20/2006 10:16 PM  
Blogger ദില്‍ബാസുരന്‍ said...

സാക്ഷീ,
മനോഹരം!!!

ഫോട്ടോയിലേക്ക് ഒരു ലിങ്ക് ഞാനും ആവശ്യപ്പെടുന്നു.

9/20/2006 10:34 PM  
Blogger ശ്രീജിത്ത്‌ കെ said...

ഞാന്‍ എന്ത് പറഞ്ഞാലും മതിയാകില്ല സാക്ഷീ, മനോഹരം എന്ന വാക്ക് അതിന്റെ പത്തിരട്ടി അര്‍ത്ഥത്തില്‍ നീ എടുത്തുകൊള്‍ക.

9/20/2006 10:37 PM  
Blogger പട്ടേരി l Patteri said...

ഞാന്‍ വിചാരിക്കുകയായിരുന്നു എവിടെ സാക്ഷി...
പ്രത്യക്ഷപെട്ടതില്‍ സന്തോഷം ...
മലയാളത്തിന്റെ സ്റ്റീവ് മക്‍ക്യൂറിയുടെ ചിത്രങ്ങള്‍ ഇനിയും ഇങ്ങു പോരട്ടെ...കുറെ നാളായി അസൂയ ഒക്കെ മനസ്സില്‍ വന്നിട്ടു ;;)

9/20/2006 10:39 PM  
Blogger ഇത്തിരിവെട്ടം|Ithiri said...

മനോഹരം... അതി മനോഹരം...

9/20/2006 10:46 PM  
Anonymous Anonymous said...

എന്നെയാരും തല്ലരുത്..പക്ഷെ എന്തോ എനിക്കിത് അങ്ങട്ട് ഇഷ്ടപ്പെട്ടില്ല. ഒരു പാട് കളറ് കോരിയൊഴിച്ചപോലെ തോന്നണു...അത് ചിത്രത്തിന്റെ ജീവന്‍ കളഞ്ഞപോലെ...അതോ ഇനി അതാണൊ വേണ്ടത്?
പ്ലീസ് തല്ലരുത്...തല്ലുവാണെങ്കില്‍ മാറ്റി പറയാം.:)

പിന്നെ മക്ക്യൂറി എന്നാണൊ ശരിക്കും പറ്യാ?
യ്യോ ഞാന്‍ ഇത്രേം നാളും എന്നിട്ട് മെക്ക്-ക്കറി എന്നാണ് പറഞ്ഞോണ്ടിരുന്നത്. :(

9/20/2006 10:55 PM  
Anonymous Anonymous said...

ചിത്രത്തിന്റെ ബാക്ക്ഗ്രൌണ്ടില്‍ ഉള്ള ക്യാന്‍വാസ് കളറാണെന്ന് തോന്നണ് എനിക്ക് പ്രശ്നക്കാരന്‍ പോലെ തോന്നണത്..

(പിന്നേം പറയണ്, തല്ലരുത്.)

qw_er_ty

9/20/2006 10:57 PM  
Blogger സാക്ഷി said...

കുമാറേട്ടാ, ദില്ബു ആ ചിത്രം ഞാന്‍ ഫെയ്ഡോണ്‍ എന്ന പുസ്തകത്തില്‍ നോക്കി വരച്ചതാണ്. അതേ മോഡലിന്‍റെ മറ്റൊരു ചിത്രം മാത്രമാണ് സൈറ്റില്‍ നിന്ന് കിട്ടിയത്. ശരിയായ ചിത്രം വലയില്‍പ്പെടുന്നതു വരെ ക്ഷമിക്കുക.

ഇഞ്ചീ, ചിത്രത്തിന്‍റെ ജീവന്‍ പോയെങ്കില്‍ ഞാന്‍ ആ പോര്‍ട്രൈറ്റിനോടു നീതിപുലര്‍ത്തുന്നതില്‍ പരാജയപ്പെട്ടു എന്നാണര്‍ത്ഥം. അപ്പോള്‍ തല്ലു കിട്ടേണ്ടതെനിക്കാണ്. പിന്നെ ഗൌരവമായി ഒരു ചിത്രത്തെ സമീപിക്കാത്തതിന്‍റെ പോരായ്മകളുമുണ്ട്. ഒന്നുരണ്ട് മണിക്കൂറില്‍ കൂടുതല്‍ ഒരു ചിത്രവുമായി തല്ലുപിടിക്കാന്‍ ക്ഷമ (അതാരാ?) അനുവദിക്കാറില്ല. മുമ്പ് വരച്ച കൃഷ്ണന്‍റെ ചിത്രം ഇതിനൊരപവാദമാണ്.
ഫോട്ടോഗ്രാഫറുടെ പേര് എനിക്കും സംശയമുണ്ട്. ഏതാണ് ശരിയായ ഉച്ഛാരണമെന്ന് അറിവുള്ള ആരെങ്കിലും പറഞ്ഞുതരുമെന്ന് പ്രതീക്ഷിക്കാം.

9/21/2006 12:35 AM  
Blogger ഡാലി said...

ഞാനും വലയില്‍ നോക്കിയിട്ടു മറ്റോരു പോസിലുള്ള ചിത്രമാണ് സാക്ഷി കണ്ടത്. അതില്‍ ഒരു സങ്കടഭാവമാണ് ആ സ്ത്രീയുടെ മുഖത്ത്. സാക്ഷിയുടെ ചിത്രത്തില്‍ പതുങ്ങിയിരിക്കുന്ന ഒരു സ്ത്രീയെ പോലെ തോന്നുന്നു. പക്ഷേ ഈ പടത്തിലും കണ്ണുകളിലെ ഭാവം മിന്നി മറയുന്നുണ്ട്‌.
എനിക്കു നന്നായി ഇഷ്ടമായി.
ബാക്ഗ്രൊണ്ട് ഇഞ്ചി പറഞ്ഞതു പോലെ എനിക്കും ഇഷ്ടമായില്ല. ഞാന്‍ കണ്ട ചിത്രത്തില്‍ അത് ഒരു ഇരുണ്ട വെള്ള (മുഷിഞ്ഞ വെള്ള ചുമര്‍) യാണ്.

9/21/2006 1:53 AM  
Blogger വിശാല മനസ്കന്‍ said...

അതിമനോഹരം!

9/21/2006 2:05 AM  
Anonymous അചിന്ത്യ said...

സാക്ഷിക്കുട്ടാ,
നന്നായിണ്ട്.
ഇഞ്ജീം ഡാലീം പറഞ്ന്ഞ പോലെ മറ്റേ പടത്തിലെ പെണ്‍ കുട്ടിടെ കണ്ണിലെ ദൈന്യ്യത ഇവടെ അങ്ങനെ കാണിണില്ല്ല്യ, മാത്രല്ല, മുഷിഞ്ഞ , സ്വസ്തികതൃശൂലാദി അടയാളങ്ങള്‍ പേറുന്ന ചുമര്‍ പറയണത്പലതും ഇതീലെ ക്ലീന്‍ ചുമര്‍ പറയണൂല്ല്യാ. ആ പടത്തിനെത്തന്നെ ഇതില്‍ തിരയണോണ്ടാ പ്രശ്നം ന്ന് തോന്നുണു.സാക്ഷിടെ പടങ്ങള്‍ ഇളം നിറങ്ങള്‍ പരസ്പരം ലയിച്ചൂചേരണ പോല്യല്ലെ സാധാരണ. ഇപ്പോ കടുംനിറങ്ങളില്‍ ക്കൂടി സാക്ഷീനെ ഉള്‍ക്കൊള്ളാനൊരു വിഷമം.

9/21/2006 3:11 AM  
Blogger താര said...

സാക്ഷീ, ഒറിജിനല്‍ ചിത്രവുമായി താരതമ്യം ഒന്നും ചെയ്യുന്നില്ല. നല്ല അസ്സല്‍ പടം. ഒരു 3ഡി ഇഫ്ഫക്ട് ഒക്കെ തോന്നുന്നുണ്ട് എനിക്ക്. എങ്ങനെയാ ഇത്ര രസായി വരയ്ക്കണത്. ദൈവം അനുഗ്രഹിച്ച് തന്നിട്ടുള്ള കഴിവുകളില്‍ ഒന്നാണ് വരയ്ക്കാനുള്ള കഴിവ്..അതുകൊണ്ട് ഇനിയും വരയ്ക്കണം ഒരുപാട്..അഭിനന്ദനങ്ങള്‍ ഒരിക്കല്‍ക്കൂടി..

9/21/2006 4:01 AM  
Blogger സാക്ഷി said...

ഇഞ്ചിയും ഡാലിയും ഉമേച്ചീമൊക്കെ പറഞ്ഞപോലെ ചിത്രത്തോട് ചേരാതെ നിന്ന ബാക്ക്ഗ്രൌണ്ടില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തി വീണ്ടും പബ്ലിഷ് ചെയ്യുന്നു. ക്യാരക്ടറിനുമാത്രം ശ്രദ്ധകൊടുത്ത് വരച്ചതുകൊണ്ട് സംഭവിച്ച പോരയ്മയാണെന്നു തോന്നുന്നു. തെറ്റുകള്‍ ചൂണ്ടിക്കാണിച്ചതിന് നന്ദി.

9/21/2006 4:12 AM  
Blogger ബിന്ദു said...

നല്ല ചിത്രം സാക്ഷീ...:) മാറ്റി വരച്ച ഭാഗമാണ് കണ്ടത്. ആ പെണ്‍കുട്ടിയുടെ മുഖത്ത് അരുതാത്തതെന്തോ പറഞ്ഞ ഭാവമാണ് എനിക്കു തോന്നുന്നത്.

9/21/2006 7:25 AM  
Blogger സു | Su said...

സാക്ഷീ :) ചിത്രം ഇഷ്ടായി. കഥയൊന്നും ഇല്ലാത്തതെന്താ, തിരക്കിലാണോ?

9/21/2006 7:38 AM  
Blogger ദിവ (diva) said...

സാക്ഷീ,

ചിത്രം ഇഷ്ടപ്പെട്ടു... സത്യത്തില്‍, (ഇതുതന്നെയല്ലെങ്കിലും) ഫോട്ടോയേക്കാള്‍ കൂടുതല്‍ ആസ്വദിച്ചത് ചിത്രമാണ്. സാക്ഷി നോര്‍ത്ത് ഇന്‍ഡ്യയില്‍ ജീവിച്ചിട്ടുണ്ടെന്ന് കരുതട്ടെ...

സാധാരണ ഡെല്‍ഹിയിലും ജയ്പൂരിലും ആഗ്രയിലും ചുറ്റുമുള്ള മറ്റു പട്ടണങ്ങളിലുമൊക്കെ കാണുന്ന സാധാരണക്കാരിയായ ഉത്തരേന്ത്യന്‍ യുവതിയുടെ ഭാവവും ഇരിപ്പുമാണ് സാക്ഷിയുടെ ചിത്രത്തില്‍. ആ ഒറിജിനാലിറ്റിയാണ് എനിക്കിഷ്ടപ്പെട്ടതും. ഫോട്ടോ വരികയോ വരാതിരിക്കുകയോ ചെയ്യട്ടെ...

സമയമെടുത്താലും ഇല്ലെങ്കിലും സാക്ഷിയുടെ പ്രതിഭ അഭിനന്ദമനര്‍ഹിക്കുന്നു. ആശംസകള്‍...

9/21/2006 8:38 PM  
Blogger Adithyan said...

സാക്ഷീ, അതിമനോഹരം...
ജീവന്‍ തുടിക്കുന്ന പടം.

9/21/2006 8:52 PM  
Blogger സന്തോഷ് said...

മനോഹരം!

9/21/2006 9:58 PM  

Post a Comment

Subscribe to Post Comments [Atom]

<< Home