Tuesday, August 15, 2006

കാമുകിമാരെ ഇതിലേ..


ചിത്രം ഷേഡ് കൊടുക്കുന്നതിനു മുമ്പ്.
ഇതിനു മുമ്പ് ഒന്നുരണ്ട് പേര് അങ്ങനൊരാഗ്രഹം പ്രകടിപ്പിച്ചിരുന്നു.

42 Comments:

Blogger രാജീവ് സാക്ഷി | Rajeev Sakshi said...

ഓപ്പോളെ വാക്കു പാലിച്ചു ട്ടോ.
പറഞ്ഞ കാര്യങ്ങളൊക്കെ റെഡിയല്ലേ?
ഇനി ഇലയിട്ടോളൂ.

8/15/2006 7:39 AM  
Blogger -B- said...

ബിന്ദോപ്പോളേ, സദ്യ എനിക്കും വേണം.

കള്ള കണ്ണന്‍ സൂപ്പര്‍.

8/15/2006 7:43 AM  
Anonymous Anonymous said...

അമ്മേ!

8/15/2006 7:45 AM  
Blogger ബിന്ദു said...

സന്തോഷം കൊണ്ടെന്റെ കണ്ണ് നിറഞ്ഞു. :) ഇവിടെ എല്ലാം റെഡിയാ. ഇരിക്കേണ്ട താമസമേയുള്ളൂ.. എന്തു ഭംഗിയാ... കണ്ണെടുക്കാന്‍ തോന്നുന്നില്ല.

8/15/2006 7:51 AM  
Blogger myexperimentsandme said...

ഹെന്റമ്മോ... നമിച്ചിരിക്കുന്നു,

ഹോ, സൂപ്പര്‍. അസൂയ, അസൂയ, മൊത്തം അസൂയ.

8/15/2006 7:52 AM  
Blogger അരവിന്ദ് :: aravind said...

സാക്ഷീ..മനോഹരം...വേറൊന്നും പറയാന്‍ കിട്ടുന്നില്ല..
കണ്ണെടുക്കാതെ നോക്കിയിരുന്നു പോയി കുറേനേരം...

(ഹിന്ദുദൈവങ്ങളെ ഫെമിനിന്‍ ആയി വരക്കുന്നതിനോട് എനിക്ക് കടുത്ത എതിര്‍പ്പുണ്ട്. എന്നാലും ഈ ചിത്രത്തിന് മുന്‍പില്‍ അത് ആവിയായിപ്പോയി.)

8/15/2006 7:54 AM  
Blogger Unknown said...

സാക്ഷീ.....
കണ്ണെടുക്കാന്‍ പറ്റുന്നില്ല. അതി മനോഹരം!

(ഓടോ: ഈ മുഖം എവിടെയോ കണ്ട ഓര്‍മ്മയില്‍ തപ്പിനോക്കി ഏതവന്റെയാണെന്ന്.കിട്ടി.പക്ഷേ അവനല്ല അവളാ. അരവിന്ദ് പറഞ്ഞ ഫെമിനിനിറ്റി ഉണ്ടെങ്കിലും കൃഷ്ണന്റെ വേറെ ഒരു മുഖം സങ്കല്‍പ്പിക്കാന്‍ കഴിയുന്നില്ല.)

8/15/2006 8:00 AM  
Blogger സു | Su said...

കൃഷ്ണാ നീയെന്നെയറിയില്ല. :)

8/15/2006 8:06 AM  
Blogger Santhosh said...

നയനാനന്ദകരം. Amazing.

8/15/2006 8:07 AM  
Blogger Adithyan said...

സാക്ഷിയേ അതിമനോഹരം!

ഇത് ഒന്നൊന്നര എന്നൊന്നും പറഞ്ഞാപ്പോരാ, ഒരു പത്ത് പത്തേമുക്കാല്‍!

8/15/2006 8:21 AM  
Blogger വളയം said...

വാ പൊളിച്ചിരുന്ന്
നല്ലൊരു വാക്ക് തേടുകയാണു ഞാന്‍...

8/15/2006 8:30 AM  
Blogger വളയം said...

വാ പൊളിച്ചിരുന്ന്
നല്ലൊരു വാക്ക് തേടുകയാണു ഞാന്‍...

8/15/2006 8:30 AM  
Blogger ഡാലി said...

ആഗ്രഹം പ്രകടിപ്പിച്ച ഒന്നു രണ്ടു പേരില്‍ ഒരാള്‍ ദേ ഈ ഞാന്‍...
പക്ഷെ ഇപ്പോള്‍ ഒന്നും പറയാന്‍ പറ്റുന്നില്ല. കുറച്ചു കഴിഞ്ഞു വീണ്ടും വരാം.
കൃഷ്ണാ നീ ബേഗേനെ വായോ........

8/15/2006 8:52 AM  
Blogger രാജാവു് said...

രാധയെ സ്നേഹിച്ച ശ്രീകൃഷ്ണനോ
സീതയേ വേര്‍പെട്ട ശ്രീരാമനോ....

നന്നായിരിക്കുന്നു.
രാജാവു്.

8/15/2006 8:53 AM  
Blogger രാധ said...

ഹെന്റെ കൃഷ്ണാ..

:)

8/15/2006 9:27 AM  
Blogger ഡാലി said...

സാക്ഷീ, ഏതൊക്കെ വാക്ക് ചേര്‍ത്ത് പറഞ്ഞാലും അഭിനന്ദനം തീരില്ല. നിറം കൊടുക്കുന്നതിനു മുന്‍പുള്ളത് ഭയങ്കര ഇഷ്ടായി. പെന്‍സില്‍ സ്കെച്ചിന് വല്ലാത്തൊരു മാസ്മരികതയുണ്ട് എന്നും. വര്‍ണ്ണങ്ങളുടെ ബഹളമില്ലാത്ത ലാളിത്യം.
അപ്പോള്‍ നിറം കൊടുത്തതൊ അതിഭയങ്കരം. എത്ര സൂക്ഷ്മതയോടെയാണ് അതു ചെയ്തിരിക്കുന്നത്. (മയില്‍ പീലി, കണ്ണിന്റെ നിറമൊക്കെ...)ആഭരണങ്ങള്‍ സ്വര്‍ണ്ണപണിക്കാരേക്കാള്‍ കൃത്യതയോടെ. എണ്ണിപറഞ്ഞാല്‍ തീരില്ല. അപ്പോള്‍ സാക്ഷി ഈ കൊമ്പ് ഇനിയുമിനിയും വളരട്ടെ.

8/15/2006 9:36 AM  
Blogger Kuttyedathi said...

സാക്ഷിയേ, എന്റെ നിഘണ്ടുവിലെ ഒരു വാക്കും മതിയാവുന്നില്ലല്ലോ, ഇതിനൊരു കമന്റിടാന്‍. ദൈവം നേരിട്ടിറങി വന്ന്, ആ കയ്യേല്‍ പിടിച്ചു വരപ്പിക്കുവാണോ ? എത്ര മനോഹരം.

8/15/2006 9:52 AM  
Anonymous Anonymous said...

മനോഹരമായി...

8/15/2006 10:01 AM  
Blogger Kumar Neelakandan © (Kumar NM) said...

“..രാധേ പറഞ്ഞാലും വനമാലയ്ക്കോ പീലീ തിരുമുടിക്കോ ഇന്നു ഏറേ ഭംഗി?
രണ്ടിനുമല്ലെന്റെ മുന്നില്‍ ചിരിക്കുമീ അമ്പാടിക്കണ്ണനാണേറെ ഭംഗി..

... ഓടക്കുഴല്‍ വിളിയാണോ? ഞാനോതും ചാടുവാക്കോ നിനക്കേറേ ഇഷ്ടം?..
രണ്ടിലുമല്ല നീ, അപ്പപ്പോള്‍ ചൊല്ലുന്ന കള്ളത്തരങ്ങളാണേറേ ഇഷ്ടം...“

കാമുകന്മാര്‍ക്ക് വഴി തെറ്റിയെങ്കിലും ഇതുവഴി വരാമോ സാക്ഷീ?
സാക്ഷിയേ മനോഹരം. കൊതിപ്പിക്കുന്ന വരകള്‍.
ജീവനുള്ള മുഖം.

ചിത്രം ബ്ലാക്കില്‍ വരച്ചതിന്റെ അത്രയും ക്ഷമ ഇല്ലായിരുന്നു അല്ലേ അതിനു നിറം കൊടുക്കാന്‍?

അപ്പോള്‍ ബിന്ദു ഓപ്പോളിനുവേണ്ടിയാണോ ഈ ഉണ്ണികൃഷ്ണന്‍?

ഡാലീ, കൃഷ്ണാ നീ ‘ടക്കനെ’ ബാരോ.. എന്നു പാടൂ.. എന്നാലല്ലേ എല്ലാവര്‍ക്കും മനസിലാകൂ..

8/15/2006 11:41 AM  
Blogger Adithyan said...

കാമുകിമാര്‍ക്കായി കൃഷ്ണനെ വരച്ചതു കൊണ്ട് ഇനി കാമുകന്മാര്‍ക്കായി ഒരു ഐശ്വര്യ റായ് അല്ലെങ്കില്‍ ബിപാഷാ ബാസു. അറ്റ് ലീസ്റ്റ് ഒരു കറ്റ്‌റീന കൈഫ് എങ്കിലും ;))

qw_er_ty

8/15/2006 11:52 AM  
Blogger സ്നേഹിതന്‍ said...

വളരെ വളരെ മനോഹരം.

8/15/2006 2:09 PM  
Blogger ഉമേഷ്::Umesh said...

വരകളെല്ലാം കാണുന്നുണ്ടായിരുന്നു സാക്ഷീ, കുമാറേ. എല്ലാം എല്ലാം മനോഹരം. കമന്റൊന്നുമിതുവരെ ഇട്ടില്ല എന്നേ ഉള്ളൂ.

സാക്ഷി, കുമാര്‍ ഇവരുടെ വരകളും തുളസി, സീയെസ്, മൊഴി, സിബു, വക്കാരി, ശനിയന്‍ തുടങ്ങിയവരുടെ ഫോട്ടോകളും നോക്കി വാ പൊളിച്ചു കണ്ണു തള്ളി ഇരിക്കാറുണ്ടു്. എല്ലാറ്റിലും എന്റെ ഒരു “നന്നായിട്ടുണ്ടു്” എന്ന കമന്റു ചേര്‍ത്തോളൂ. ഇഷ്ടപ്പെട്ടില്ലെങ്കില്‍ ഞാന്‍ ആ കമന്റു ചേര്‍ത്തോളാം, അല്ലെങ്കില്‍ നിങ്ങളങ്ങു് assume ചെയ്തോളൂ :-)

8/15/2006 2:16 PM  
Blogger രാജ് said...

Amazing, ശരിക്കും amazing. സാക്ഷി വീണ്ടും വീണ്ടും അത്ഭുതപ്പെടുത്തുന്നു. ചെറുതായെങ്കിലും ഒരു കുറവു ശ്രദ്ധിച്ചതു നാസിക വരച്ചതിലാണു്. കുറച്ചുകൂടി നന്നാക്കാമായിരുന്നു ആ ഭാഗം.

8/15/2006 2:39 PM  
Blogger റീനി said...

"കാര്‍മുകില്‍ വര്‍ണ്ണന്റെ ചുണ്ടില്‍
ചേരുമോടക്കുഴലിന്റെയുള്ളില്‍...." കാതോര്‍ക്കുക..... ഈ പാട്ടും കേള്‍ക്കുന്നില്ലേ പടം കാണുന്നതിനൊപ്പം?
കഴിവുകള്‍ സമ്മതിച്ചുതന്നിരിക്കുന്നു. ഡ്രോയിംഗ്‌ ക്ലാസ്‌ തുടങ്ങുമ്പോള്‍ അറിയിക്കുക.

8/15/2006 5:26 PM  
Anonymous Anonymous said...

സാക്ഷിക്കുട്ടാ,

തട്ടുമ്പുറത്ത്ന്ന് ക്ലായ്‌വ് പിടിച്ച ഒരു പഴേ പ്രിയവിഗ്രഹം കണ്ട്കിട്ട്യേ പോലെ. ഭംഗി.നന്ദി.

അരവിന്ദ് പറഞ്ഞത് ശര്യാ.ശിവനൊഴിച്ച് (അങ്ങേര്‍ മാസ്ക്യുലിന്‍ ആവണം ന്ന് എന്റെ ഒരു പേഴ്സണല്‍ വാശ്യാ )ഒരു വിധം ഗഡീസ്സൊക്കെം സ്ത്രൈണത ഉള്ളവരാ ല്ലെ.

സ്നേഹം

8/15/2006 5:34 PM  
Blogger Unknown said...

ഹോ, ഗംഭീരം. വാ പൊളിച്ചിരുന്നു പോയി!

വീട്ടില്‍ വെച്ചു കണ്ടിരുന്നു, ഓഫീസ്സില്‍ വന്നു കമന്റാമെന്നു വിചാരിച്ചു പോന്നു. ഇവിടെ ഫോട്ടോബക്കറ്റ് ബ്ലോക്കാ, ഫ്ലിക്കര്‍ പോലെ..


വേ വേ :aapth
ആപത്ത് ബാന്ധവന്‍ = കൃഷ്ണന്‍ ആണോ അതൊ ഈശ്വരന്‍ ആണോ അര്‍ത്ഥം?

8/15/2006 6:01 PM  
Blogger nalan::നളന്‍ said...

ഹാ!
എന്താ പറയാ, ഒന്നും പറയണില്ല.

8/15/2006 7:21 PM  
Blogger ദിവാസ്വപ്നം said...

മനോഹരമായിരിക്കുന്നു... സത്യം പറഞ്ഞാല്‍, ഇത് വരച്ചതാണെന്ന് വിശ്വസിക്കാനേ പറ്റുന്നില്ല... വരച്ചതു തന്നെയാണോ ? :^)

8/15/2006 7:41 PM  
Blogger Visala Manaskan said...

എന്റെ കൃഷ്ണാ...!

എന്താ പടം. ഗുരുവായൂരമ്പലത്തിന്റെ അകത്ത് കടക്കുമ്പോള്‍, ശ്രീകോവിലിനടുത്ത് ചെല്ലുമ്പോള്‍ ഫീല്‍ ചെയ്യുന്ന ആ ‘ഇടിമിന്നല്‍’ പോലെയെന്തോ ഒന്ന് ചെറുതായി എനിക്ക് ഇപ്പോഴും തോന്നി.

അത് ശരി. സാക്ഷി മുപ്പരുടെ ഫ്രണ്ടാണല്ലേ? വെറുതെയല്ലാ ഇത്രേം അനുഗ്രഹം കിട്ടിയത്!

തൊഴുതു.

8/15/2006 8:01 PM  
Blogger myexperimentsandme said...

സാക്ഷിക്ക് വരയന്‍ പുലി പട്ടം തരാന്‍ മറന്നു പോയി :)

8/15/2006 8:20 PM  
Blogger bodhappayi said...

കാര്‍വര്‍ണ്ണനേ കണ്ടോ സഖീ... :)

8/15/2006 9:16 PM  
Blogger ഏറനാടന്‍ said...

തെച്ചി മന്ദാരം തുളസി
പിച്ചകമാലകള്‍ ചാര്‍ത്തി
ശ്രീഗുരുവായൂരപ്പാ നിന്നെ
കണി കാണേണം..

ആലിലകണ്ണാ നിന്റെ
കുഴല്‍വിളി കേള്‍ക്കുമ്പോള്‍
എന്‍മനസ്സില്‍ പാട്ടുവരും..
(കലക്കി മോനേ കലക്കി താങ്കള്‍ ഈ ഇട്ടാവട്ടാത്തൊന്നും ഒതുങ്ങികഴിയേണ്ടവനല്ലാട്ടോ..)

8/15/2006 9:40 PM  
Blogger കണ്ണൂസ്‌ said...

കണ്ട സമയം കൊണ്ട്‌ ഈ കള്ള കൃഷ്ണന്‍ എന്റെ ഡെസ്‌ക്‍ടോപ്പിലും, നോട്ട്‌സ്‌ ലോഗ്‌ഔട്ട്‌ സ്ക്രീനിലും മൊബൈലിലും കേറിപ്പറ്റിയല്ലോ.

സാക്ഷീ, പ്രണാമം.

8/15/2006 10:07 PM  
Blogger K.V Manikantan said...

ചിത്രം മധുരമാണെങ്കില്‍
അടിക്കുറിപ്പ്‌ അതിമധുരം!

നമോവാകം........

8/16/2006 12:52 AM  
Blogger K.V Manikantan said...

എന്റെ ഡെസ്ക്ടോപ്പില്‍ ഇന്നലയേ കയറിപ്പറ്റി...

കൃഷ്ണന്‍ കയറിപ്പറ്റിയ ഇടത്തില്‍ ഇന്നലെ വരെ ഉണ്ടായിരുന്നത്‌ കണ്ണൂസിന്റെ മോള്‌ ആയിരുന്നു. ഫുള്‍ പട്ടുപാവാട ഇട്ട്‌ നിക്കുന്ന ഫോട്ടോ.

8/16/2006 12:54 AM  
Blogger Sreejith K. said...

മനോഹരം സാക്ഷീ. അസ്സലായിരിക്കുന്നു. എനിക്ക് അസൂയമൂത്ത് നിന്ന് തല്ലിക്കൊല്ലാന്‍ തോന്നുന്നു

8/16/2006 1:00 AM  
Blogger രാജീവ് സാക്ഷി | Rajeev Sakshi said...

എല്ലാവര്‍ക്കും നന്ദി,
ചിത്രത്തെ ഇത്രയ്ക്കു സ്വീകരിച്ചതിന്.
എന്നെ ഒത്തിരി ബുദ്ധിമുട്ടിച്ച ചിത്രമായിരുന്നു.
ഒരുപാടു ഡീറ്റൈല്ഡ് ആയ ചിത്രമായിരുന്നതുകൊണ്ട്
ക്ഷമ കൂടുതല്‍ വേണമായിരുന്നു. എനിക്കില്ലാത്തതും അതാണ്.

കുമാറേട്ടന്‍ പറഞ്ഞത് സത്യമാണ്.
സ്കെച്ച് കഴിയാറായപ്പോള്‍ തന്നെ എന്‍റെ ക്ഷമ നശിച്ചു. എത്ര വരച്ചിട്ടും കഴിയണില്ല.
ഷേഡ് കൊടുക്കേണ്ടെന്നു തന്നെ തീരുമാനിച്ചതാണ്.
പിന്നെ എന്തോ എങ്ങിനെയൊക്കെയോ ചെയ്തവസാനിപ്പിച്ചു.

പക്ഷെ ഇപ്പോള്‍ ശരിക്കും മനസ്സുനിറഞ്ഞു.
കുറേ പേര്‍ ചോദിച്ചിരുന്നു.
ഇതിന്‍റെ ഹൈ റെസലൂഷന്‍ ഫയല്‍. അത്
ഇവിടെയുണ്ട്

8/16/2006 2:37 AM  
Blogger മുല്ലപ്പൂ said...

ഹായ്‌ , എത്ര സുന്ദരനാണ്‌ എന്റെ കണ്ണന്‍

8/16/2006 3:34 AM  
Blogger myexperimentsandme said...

ഇവിടുണ്ട് താരേ. മലയാളം എന്റെ കമ്പ്യൂട്ടറില്‍ ശരിയായിട്ടല്ല. ഇംഗ്ലീഷുമുണ്ട്.

8/16/2006 4:36 AM  
Blogger myexperimentsandme said...

Encoding User Defined ആക്കിയപ്പോള്‍ മലയാളവും ശരിയായി. അതിന്റെ ഒരു ഇമേജ് ഫയല്‍ ഇവിടെ. കടപ്പാട് മലയാളവേദിക്ക്.

8/16/2006 4:44 AM  
Blogger Durga said...

ഭംഗിയായി! ഇതു ഒരു കലണ്ടര്‍ നോക്കി വരച്ചതല്ലേ? ഇതേ കലണ്ടര്‍ വീട്ടിലുണ്ടായിരുന്നു.(അത് നോക്കി വരയ്ക്കാന്‍ ഒരിക്കലൊരു ശ്രമം നടത്തീരുന്നു,കുട്ടിക്കാലത്ത്.
ഏഴയലത്തു പോലും എത്തീല്ല്യ.:-)) ആ ചിത്രത്തില്‍ ഭഗവാന്റേതു സ്വപ്നം മയങ്ങുന്ന കണ്ണുകളായിരുന്നു എങ്കില്‍ സാക്ഷിയുടെ രചന്നയില്‍ അവ ചിരി പൊഴിക്കുന്നവയാണ്. അങ്ങ് അനുഗൃഹീതനാണ്!
ഒരു നിമിഷാര്‍ദ്ധത്തേയ്ക്ക് ശ്വാസം കഴിക്കാന്‍ തന്നെ ഞാന്‍ മറന്നു..ഗുരുവായൂരപ്പന്റെ ഫോട്ടോയുമായൂള്ള മൌന സംവാദത്തില്‍ പ്രതികരണമെന്നോണം ആ കണ്ണുകളില്‍ കാണുന്ന തിളക്കം-അതെനിക്ക് ഇവിടേം അനുഭവപ്പെട്ടു. തൃപ്തിയായി സാക്ഷീ, നന്ദി.:)

8/16/2006 11:00 PM  
Blogger എസ്. ജിതേഷ്ജി/S. Jitheshji said...

ഇത് വളരെ നന്നായിരിക്കുന്നു. അഭിനന്ദനങ്ങള്‍

7/19/2007 9:40 PM  

Post a Comment

Subscribe to Post Comments [Atom]

<< Home