കൈപ്പള്ളിക്ക് സ്നേഹപൂര്‍വ്വം..!!
കുറേകാലമായി കൈപ്പള്ളിയെ എവിടെ കണ്ടാലും ഞാന്‍ പതുക്കെ പിന്നിലേക്കുവലിയും. കണ്ടാല്‍ ഒന്നേ ചോദിക്കാന്‍ കാണൂ "എടേയ് നീയത് വാങ്ങിയോടേയ്? ആ മൗസിട്ടു ഒരച്ച് ഇനി നീ എന്തെങ്കിലും വരച്ചാല്‍ കയ്യു ഞാന്‍ തല്ലിയൊടിക്കും" അവസാനം 'അതു' വാങ്ങിത്തരുന്ന കാര്യം കൈപ്പള്ളിതന്നെയേറ്റെടുത്തു. അതുവരെ എനിക്കു ഉപയോഗിച്ചു പരിചയിക്കുവാന്‍ കൈപ്പള്ളി ഉയോഗിച്ചുകൊണ്ടിരുന്ന Wacom Graphire2 pen tablet ഇക്കഴിഞ്ഞ ഇന്‍ഡോ അറബ് ഫെസ്റ്റിനു വന്നപ്പോള്‍ എനിക്കു കൊണ്ടുവന്നുതരികയും ചെയ്തു. അതില്‍ ചെയ്ത ആദ്യത്തെ പരീക്ഷണം കൈപ്പള്ളിക്ക് സ്നേഹപൂര്‍വ്വം!
5 Comments:
പടം ഗംഭീരം. I like it.
പക്ഷെ എനിക്ക് നിറം വേണം.
അരയാണാവോ വഴക്കു പറയുന്നത്?
നന്നായിട്ടുണ്ട് സാക്ഷീ. ദേ പുള്ളിയ്ക്ക് നിറം വേണമെന്ന്. കൊറച്ച് കൊടുത്തേയ്ക്കൂ. :-)
ഇതാണ് കല , ശരിക്കും കല
ഇതു കൊള്ളാം. കൈപ്പള്ളിയുടെ ബ്ലോഗിലും കണ്ടു വരകള്‍.
ഇങ്ങനെ പരസ്പരം വരക്കുമ്പോള്‍ , ഞങ്ങള്‍ക്കു കുറെ നല്ല വരകള്‍ കാണാന്‍ കിട്ടുന്നു.
പരീക്ഷണമാണെന്നൊന്നും തോന്നില്ല. കൈപ്പള്ളി നന്നായിട്ടുണ്ട്.
Post a Comment
Subscribe to Post Comments [Atom]
<< Home