കഴിഞ്ഞുപോകുന്ന കര്‍ക്കിടകം.

ഇന്ന് ഇവിടെ കര്‍ക്കിടകത്തിന്റെ അവസാനമഴ നിര്‍ത്താതെ പെയ്യുന്നു.
നാളെ ചിങ്ങം തുടങ്ങും.
പണ്ടൊക്കെയായിരുന്നെങ്കില്‍ നാളെമുതല്‍ പ്ലാവില്‍ നിന്നു മാവില്‍ നിന്നുമൊക്കെ ഊഞ്ഞാലുകള്‍ ഈ സമയം ആകുമ്പോള്‍ ഊര്ന്നുവിഴാന് തുടങ്ങിയേനെ. ഓണത്തിന്റെ ഐക്കണ്‍സ് ആയിരുന്നു ഇതൊക്കെ.
ഇപ്പോള്‍ ഓണം വന്നത് നമ്മള് അറിയുന്നത് വടക്കേ ഇന്ത്യയില്‍ നിന്നും വരുന്ന ഗൃഹോപകരണങ്ങളുടെ എക്സ്ചേഞ്ച് ഓഫറുകളിലൂടേയും, നമ്മുടെ ചാനലുകളിലെ പ്രോഗ്രാം ചാര്‍ട്ടിലൂടെ ഒക്കെയുമാണ്.
ഇന്നത്തെ ഓണത്തെക്കൂറിച്ച് എഴുതിയാല്‍ ഒരുപാട് വേണ്ടി വരും വരമൊഴികള്‍. അതുകൊണ്ട് ഇവിടെ നിര്‍ത്താം.
(ഇവിടെ ഈ ബ്ലോഗില്‍ എന്റെ ഒരു സാമീപ്യം ഉറപ്പിക്കാന്‍, സാക്ഷി ചീത്തവിളിക്കാതിരിക്കാന്‍ വേണ്ടി ഇതുപോലുള്ള ചില കാട്ടിക്കൂട്ട് വരകള്‍. അത്രെ ഉള്ളു. അല്ലാതെ, എന്തു ചിങ്ങം? എന്തു ഓണം?)