വൈകിയ വരകള്‍
അവസാനതീയ്യതിയിന്നാണല്ലോയെന്നിപ്പോഴാണോര്ത്തത്.
നോക്കിയപ്പോ ആയമ്മേ വരക്കാനാണിത്തിരിയെളുപ്പം.
നോക്കിയപ്പോ ആയമ്മേ വരക്കാനാണിത്തിരിയെളുപ്പം.
എന്നാ പിന്നെ കിടക്കട്ടേയെന്നു വച്ചു.
പണ്ട് ആയമ്മേടെ വര്‍ത്തമാനം കേട്ടിരിക്കാനും നല്ല രസായിരുന്നു.
ഇപ്പൊ വയസ്സായില്ലേ..
........................................................................................................
.
പക്ഷെ ഞാന്‍ വരക്കാനാഗ്രഹിച്ചതും പറയാനാഗ്രഹിച്ചതും അവരെയായിരുന്നില്ല.
ഗീതടീച്ചറെ കുറിച്ചായിരുന്നു,
തന്റെ ജന്മസത്യം ഒറ്റ സ്നാപ്പിലൊതുക്കി പാതി വഴിയില്‍ തിരിഞ്ഞു നടന്നുപോയ
കവയത്രിയും ചെറുകഥാകൃത്തുമായ ഗീതാഹിരണ്യനെക്കുറിച്ച്.
.
ടീച്ചറുടെ മലയാളം ക്ലാസ്സുകള്‍ വല്ലത്തൊരനുഭവമായിരുന്നു.
എന്റെ കലാലയ ജീവിതത്തിന്റെ അവസാനകാലത്താണ് ടിച്ചര്‍
കൊടുങ്ങല്ലൂര്‍ കെ.കെ.ടി.എം. കൊളേജില്‍ എത്തുന്നത്.
അതുകൊണ്ടുതന്നെ ടീച്ചറുടെ വളരെ കുറച്ചു ക്ലാസ്സുകള്‍ മാത്രമാണ്എനിക്കുകിട്ടിയത്.
ഗീതാഹിരണ്യന്‍ എന്ന വ്യക്തിയേയും ടീച്ചറേയും എഴുത്തുകാരിയേയുംമനസ്സിലാക്കുവാന്
ആ കുറച്ചുനാളുകള്‍ തന്നെ ധാരാളമായിരുന്നു.
അത്രയ്ക്ക് തുറന്ന പെരുമാറ്റമായിരുന്നു ടീച്ചറുടേത്.
.
ഒരിക്കല്‍കൂടി ചെന്നുകാണണമെന്നുള്ള ആഗ്രഹം
അവര്‍ മരിക്കുന്നതു വരെ സാധിച്ചില്ല.
അവര്‍ മരിക്കുന്നതു വരെ സാധിച്ചില്ല.
അര്‍ബുദരോഗം കീഴടക്കിയ ആ ജീവിതത്തിനും
കീഴടങ്ങാന്‍ കൂട്ടാക്കതിരുന്ന ആ മനസ്സിനും തൂലികയ്ക്കും
കീഴടങ്ങാന്‍ കൂട്ടാക്കതിരുന്ന ആ മനസ്സിനും തൂലികയ്ക്കും
45 വയസ്സില്‍ പൂര്‍ണ്ണവിരാമമായി.
'ഒറ്റസ്നാപ്പില് ഒതുക്കാനാവില്ല ഒരു ജന്മസത്യം' ആയിരുന്നു ആദ്യകഥാ സമാഹാരം.
മരണശേഷം പ്രസിദ്ധീകരിക്കപ്പെട്ട 'അസംഘടിത' യായിരുന്നു
രണ്ടാമത്തേതും അവസാനത്തേതുമായ കഥാസമാഹാരം.
രണ്ടാമത്തേതും അവസാനത്തേതുമായ കഥാസമാഹാരം.
.
അവിടിവിടെ ചിതറിക്കിടക്കുന്ന ഓര്‍മ്മകളും
മറവിയിലേക്കിനിയും മറഞ്ഞുപോകാത്ത വായിച്ചുപോയ വരികളും
സാധിച്ചാല്‍ കുത്തിവരകളാലൊരു ഗുരുദക്ഷിണയും ചേര്‍ന്നൊരു
വിശാലപോസ്റ്റായിരുന്നു മനസ്സില്‍.
മറവിയിലേക്കിനിയും മറഞ്ഞുപോകാത്ത വായിച്ചുപോയ വരികളും
സാധിച്ചാല്‍ കുത്തിവരകളാലൊരു ഗുരുദക്ഷിണയും ചേര്‍ന്നൊരു
വിശാലപോസ്റ്റായിരുന്നു മനസ്സില്‍.
ഇനിയൊരിക്കലാവട്ടെ.
ടീച്ചറെക്കുറിച്ച് ഇത്രയെങ്കിലുമോര്മ്മിക്കാന് കാരണമായ
ഇവന്റിന് നന്ദി!
ഇവന്റിന് നന്ദി!
Labels: ഇവന്റ്, ഗീതാഹിരണ്യന്‍