കൈപ്പള്ളിക്ക് സ്നേഹപൂര്‍വ്വം..!!

കുറേകാലമായി കൈപ്പള്ളിയെ എവിടെ കണ്ടാലും ഞാന്‍ പതുക്കെ പിന്നിലേക്കുവലിയും. കണ്ടാല്‍ ഒന്നേ ചോദിക്കാന്‍ കാണൂ "എടേയ് നീയത് വാങ്ങിയോടേയ്? ആ മൗസിട്ടു ഒരച്ച് ഇനി നീ എന്തെങ്കിലും വരച്ചാല്‍ കയ്യു ഞാന്‍ തല്ലിയൊടിക്കും" അവസാനം 'അതു' വാങ്ങിത്തരുന്ന കാര്യം കൈപ്പള്ളിതന്നെയേറ്റെടുത്തു. അതുവരെ എനിക്കു ഉപയോഗിച്ചു പരിചയിക്കുവാന്‍ കൈപ്പള്ളി ഉയോഗിച്ചുകൊണ്ടിരുന്ന Wacom Graphire2 pen tablet ഇക്കഴിഞ്ഞ ഇന്‍ഡോ അറബ് ഫെസ്റ്റിനു വന്നപ്പോള്‍ എനിക്കു കൊണ്ടുവന്നുതരികയും ചെയ്തു. അതില്‍ ചെയ്ത ആദ്യത്തെ പരീക്ഷണം കൈപ്പള്ളിക്ക് സ്നേഹപൂര്‍വ്വം!