Monday, July 03, 2006

വരുവാനില്ലാരുമീ...

ഈ സായന്തനത്തിലും അവര്‍ ആരേയോ പ്രതീക്ഷിക്കുന്നു..
ഒരുപക്ഷേ ജീവിതയാത്രയിലെന്നോ കൈവിട്ടുപോയ മകനെ..
അല്ലെങ്കില്‍ വിളിക്കാതെയെത്തുന്ന, രംഗബോധമില്ലാത്ത ഒരു വിരുന്നുകാരനെ.
  • പണ്ടെന്നോ അതുല്യേച്ചി ഫോര്‍വേഡ് ചെയ്തതാണ് ഇവരുടെ ഫോട്ടോ.
    എനിക്കറിയില്ല, ഞാന്‍ ചോദിച്ചില്ല ഇതാരാണെന്ന്.

20 Comments:

Blogger myexperimentsandme said...

സാക്ഷീ......... വരകളും വര്‍ണ്ണനകളും അവര്‍ണ്ണനീയം... അഭിനന്ദനീയം!

7/03/2006 9:40 PM  
Blogger വര്‍ണ്ണമേഘങ്ങള്‍ said...

സാക്ഷീ ഞാന്‍ നേരത്തെയും പറഞ്ഞതാണ്‌.
ഈ പടങ്ങള്‍ക്കൊന്നും അടിക്കുറിപ്പ്‌ വേണ്ടാ.
വെറുതെ നോക്കിയിരുന്നാല്‍ മാത്രം മതി, ചിന്തകള്‍ ഒരേ കേന്ദ്രത്തിലെത്തിക്കൊള്ളും.
അത്രയ്ക്ക്‌ വികാരങ്ങള്‍ വാരി വിതറുന്ന ചിത്രങ്ങള്‍.
ആ ഹെഡറ്‌ ക്ഷ പിടിച്ചൂട്ടോ..!

7/03/2006 10:46 PM  
Blogger Unknown said...

സാക്ഷി.. വരകള്‍ കാണുമ്പോല്‍ അസൂയ തോന്നുന്നു. ഞാനും വരക്കാന്‍ ശ്രമിക്കാറുണ്ട്. പക്ഷെ, കിളവിയെ വരക്കണമെങ്കില്‍, യുവതിയെ വരക്കാന്‍ ശ്രമിക്കണം എന്ന് മാത്രം.

7/03/2006 10:54 PM  
Blogger bodhappayi said...

അമ്മിഞ്ഞമ്മ എന്നു ഞങ്ങല്‍ വിളിക്കുന്ന റൌക്ക ഇടാത്ത ഒരു മുത്തശ്ശി എനിക്കുമുണ്ട്‌... :)

7/03/2006 11:12 PM  
Blogger Sreejith K. said...

സാക്ഷീ, വലത് കൈപ്പത്തി ശരിയായോന്ന് വര്‍ണ്ണ്യത്തിലാശങ്ക. ഞാന്‍ ഓടി.

7/03/2006 11:31 PM  
Blogger രാജീവ് സാക്ഷി | Rajeev Sakshi said...

ഓടണ്ട ശ്രീ. അതില്‍ ശരികളേക്കാള്‍ കൂടുതല്‍ തെറ്റുകളായിരിക്കും. എനിക്കു ഭയങ്കര ക്ഷമയാണേയ്. ഒരു ചിത്രം കിട്ടിയാല്‍ അതു വേഗം വരച്ചുതീര്‍ക്കണംന്നല്ലാതെ അതു നന്നാക്കി വരയ്ക്കണംന്നുള്ള ചിന്തയൊന്നുല്യാ.
(അല്ലാതെ എനിക്കറിയാഞ്ഞിട്ടാണെന്നു പറയാന്‍ പറ്റ്വോ)

7/03/2006 11:40 PM  
Blogger ഡാലി said...

സാക്ഷി... ഹൃദയത്തില്‍ തൊട്ടു നില്‍ക്കുന്ന വിഷയം..നന്നയി ആവഹിച്ചു തന്നെ വരച്ചിരിക്കുനു. മുഖത്തെ ഭാവം perfect... ആ ഭാവത്തില്‍ നിനും ആ ആളെ മനസ്സില്‍ ആവഹിക്കനാന്‍ ആസ്വദകന്നു നന്നായി കഴിയും...
പക്ഷെ കൈകളുടെ കാര്യത്തില്‍ ശ്രീ പറഞതു ശരിയണ്.. അപൂര്‍ണതയുണ്ട്.. അവിടെ ക്ഷമ കാണിച്ചില്ല എന്നു തോന്നിപ്പിക്കും... കൈകള്‍ വരക്കാണ് Portrait ഏറ്റവും ബുദ്ധിമുട്ട് എന്നു തോന്നുനു.. അല്‍പ്പ സമയമെടുത്ത് അതൊന്നു ശരിയാക്കൂ സാക്ഷി... അല്ലെങ്കില്‍ അപൂര്‍ണത ചിത്രങള്‍ക്കു വേണന്നാണൊ? എങ്കില്‍ ശരി... എന്നാലും പടം മനസ്സിലേക്കു തന്നെ കുടിയേരുന്നു..

7/04/2006 1:15 AM  
Blogger Visala Manaskan said...

വെരി വെരി നൈസ്.
അഭിനന്ദനീയം!

ക:ട്. വക്കാരിക്ക്.
(അമ്മാമ്മയെ ബ്രായിടിച്ചിരുന്നെങ്കില്‍... പടം ഇത്ര നന്നാവില്ലായിരുന്നൂ..!)

7/04/2006 1:50 AM  
Blogger Kumar Neelakandan © (Kumar NM) said...

ആ അമ്മചിയുടെ ശരീരത്തില്‍ ഞാ‍നൊരു ആസ്തമായുടെ വിമ്മിഷ്ടം കാണുന്നു. അത്തരതിലുള്ള കാഴ്ചകളിലാണല്ലൊ, ചിത്രം ചിത്രമാകുന്നത്.

എന്തായി പൂടമ്മാനെ വരച്ചു തുടങ്ങിയോ? ;)

7/04/2006 3:22 AM  
Blogger ചില നേരത്ത്.. said...

സാക്ഷീ..
ഈ ബ്ലോഗ് ചിത്രങ്ങള്‍ പഠിക്കേണ്ടതെങ്ങിനെ എന്ന് സഹായിക്കുമെന്ന പ്രതീക്ഷിക്കുന്നു..
വരക്ക് മുന്‍പില്‍ നമിക്കുന്നു.
ഒരു സമൂഹത്തിന്റെ വാര്‍ദ്ധക്യം ഓര്‍മ്മിപ്പിക്കുന്നു ഈ ചിത്രം, പിന്നെ വാത്സല്യവും..

7/04/2006 3:28 AM  
Blogger മുല്ലപ്പൂ said...

മുത്ത്ശ്ശി മാരുടെ ഒരു സ്ഥിരം നില്‍പ്പു രീതി.. നല്ല വര..

7/04/2006 5:23 AM  
Blogger ബിന്ദു said...

സാക്ഷീ.. ഞാനിനിയും ചോദ്യങ്ങള്‍ ചോദിച്ചു ബുദ്ധിമുട്ടിക്കും ട്ടോ...കുമാറിനോടും കൂടിയാണേ... :)

7/04/2006 5:30 AM  
Blogger രാജീവ് സാക്ഷി | Rajeev Sakshi said...

ബിന്ദൂ, ചോദ്യങ്ങള്‍ക്ക് സന്തോഷത്തോടെ സ്വാഗതം.

7/04/2006 5:44 AM  
Anonymous Anonymous said...

പരിചയള്ള മുത്തശ്ശ്യേമ്മ ,
ചെറുപ്പത്തീലേ ആരെയോ കാത്ത് കാത്ത് അവടെ നിന്നു അങ്ങനെ വയസ്സായിപ്പോയതാണോ മുത്തശ്ശിക്ക്?
ഡെവിള്‍ ആന്‍റ് മിസ്സ് പ്രിമ്മിലെ മുത്തശ്ശ്യേപ്പോലെ, ല്ല്ലേ.
നല്ല കൌതുകം !

7/04/2006 6:28 AM  
Anonymous Anonymous said...

സാക്ഷിക്കുട്ടീ

ഫോട്ടോസ് കണ്ടാണോ വര‍ക്കുന്നതു? അതോ മനസ്സീന്നൊ? പിന്നേ, ആ വലിയമ്മ അങ്ങിനെ കൈ നിവര്‍ത്തി കതുകുമേ പിടിക്കുമൊ? അത്രെം വയസ്സായില്ലെ..അപ്പൊ എനിക്കു തോന്നണെ, അത്രേം നിവര്‍ത്തില്ലാന്നാ..കതുകുമേ പിടിച്ച് ചാരി കാത്ത് ഇരിക്കുമ്പോ..കൈ മുട്ടു താഴോട്ടും ദേഹം കതകിനരുകിലേക്കും നീങ്ങിയാവില്ലെ എന്നൊരു ഡൌബ്ട്ട്.

7/04/2006 2:21 PM  
Blogger രാജീവ് സാക്ഷി | Rajeev Sakshi said...

എല്‍ജിക്കുട്ടീ,
അതുല്യേച്ചി ഫോര്‍വെര്‍ഡ് ചെയ്ത ഒരു ഫോട്ടോയില്‍ നിന്നും കിട്ടിയതാണീ മുത്തശ്ശ്യേ. :)

7/04/2006 8:13 PM  
Blogger ഇന്ദു | Preethy said...

ഈ സംരംഭം വളരെ നന്നായി! കൂടുതല്‍ ചിത്രങ്ങള്‍ക്കായി കാത്തിരിക്കുന്നു.

7/04/2006 8:57 PM  
Blogger സുധ said...

അമ്മുമ്മേ ഇഷ്ടായി. കണ്ണനുണ്ണിമാര്‍ക്ക് അപ്പൂപ്പന്റെ പടോം കാണണോന്ന്`.
പ്രതീക്ഷിച്ചോട്ടെ.

7/05/2006 1:39 AM  
Blogger മിടുക്കന്‍ said...

മുത്തശ്ശിക്കെന്റെ ചക്കര ഉമ്മ...

9/25/2006 12:31 AM  
Blogger Jayasree Lakshmy Kumar said...

സാക്ഷീ!! ഇന്നാണീ ചിത്രങ്ങളെല്ലാം കാണുന്നത്
ഒരുപാടൊരുപാടിഷ്ടപ്പെട്ടു. എല്ലാം :)

11/23/2009 1:34 PM  

Post a Comment

Subscribe to Post Comments [Atom]

<< Home