Sunday, July 02, 2006

തിരനോട്ടം

കളിവിളക്കു കൊളുത്തി,
ഇനി തിരനോട്ടം...

പലപ്പോഴായി കോറിയിട്ട ചിത്രങ്ങള്‍ കൂട്ടിവയ്ക്കാനൊരിടം.
"വരകള്‍" എന്ന ഈ ബ്ലോഗുകൊണ്ട് അത്രേ ഉദ്ദേശിച്ചിട്ടുള്ളൂ.
ഒന്നു രണ്ടു ചിത്രങ്ങള്‍ ഞാന്‍ നേരത്തേ തന്നെ ക്ലബ്ബില്‍ പോസ്റ്റ് ചെയ്തിരുന്നു.
അന്നേ ചില ബ്ലോഗു സുഹൃത്തുക്കള്‍ ഇങ്ങനെയൊരു മൂന്നാമിടത്തിന്‍റെ
ആവശ്യകത ചൂണ്ടിക്കാട്ടുകയും ചെയ്തു.
എന്നിട്ടും വൈകുന്നതില്‍ കുറച്ചുപേര്‍ എന്നോടു പിണക്കം ഭാവിച്ചു.
എല്ലാവര്‍ക്കും നന്ദി.
രാവേറെയായി. ഇനി വൈകിക്കുന്നില്ല.
ബൂലോഗത്തിന്‍റെ പരസ്പര സ്നേഹത്തിനു മുന്നില്‍
ഈ ബ്ലോഗു ഞാന്‍ സമര്‍പ്പിക്കുന്നു.
സസ്നേഹം,
രാജീവ്

27 Comments:

Blogger രാജീവ് സാക്ഷി | Rajeev Sakshi said...

കളിവിളക്കു കൊളുത്തി,
ഇനി തിരനോട്ടം...

7/02/2006 4:29 AM  
Blogger ചില നേരത്ത്.. said...

കഥകളില്‍ രമിക്കുന്ന കഥാപാത്രങ്ങളെ ചുട്ടികുത്തി അരങ്ങത്തേക്കയക്കുമ്പോള്‍, മനസ്സില്‍ ദ്വിമാന(വാക്കും വരയും)ങ്ങളെ ആഴത്തില്‍ പതിപ്പിക്കുവാന്‍ സാക്ഷിയ്ക്ക് കഴിഞ്ഞിരുന്നു.. വരകള്‍ക്കൊരു വഴിയമ്പലമൊരുക്കിയിടത്തേക്ക് കടന്നുവരുമ്പോഴൊക്കെ ഇനിയും ഹൃദയത്തില്‍ നിന്നും പ്രതീക്ഷകള്‍ കൊണ്ട് കാണിക്കയര്‍പ്പിക്കാ‍ം..

സസ്നേഹം
ഇബ്രു

7/02/2006 4:40 AM  
Blogger myexperimentsandme said...

സാക്ഷീ, എന്താണ് പറയേണ്ടതെന്നറിയില്ല. എന്തു പറഞ്ഞാലും അധികമാവില്ല എന്നറിയാം. വളരെ സന്തോഷം തോന്നുന്നു, സാക്ഷിയുടെ വരകള്‍ കാണുമ്പോള്‍. അതിനുമാത്രമായി ഒരു പേജ് തുടങ്ങിയത് തികച്ചും അഭിനന്ദനാര്‍ഹം തന്നെ. ആശംസകള്‍.

7/02/2006 4:44 AM  
Blogger Kalesh Kumar said...

വരകളുടെ തമ്പുരാനേ, അതിമനോഹരം!

7/02/2006 5:01 AM  
Blogger ഡാലി said...

വരകളായ്.... വര്‍ണ്ണങളായ് .......
ഇതിന്റെ ഒക്കെ പെന്‍സില്‍ സ്കെച്ച് ഉണ്ടെങ്കില്‍ അതും ഇടണെ ഈ ബ്ലോഗില്‍ .....
പുതിയ ബ്ലോഗിനു എല്ലാ ആശംസകള്‍

7/02/2006 5:15 AM  
Blogger ഉമേഷ്::Umesh said...

വളരെ നല്ലതു്, രാജീവ്!

7/02/2006 7:43 AM  
Blogger Unknown said...

മനോഹരം. ഭീമനാണോ എന്ന് സംശയമുണ്ട് എനിക്ക്.

7/02/2006 8:00 AM  
Blogger ഉമേഷ്::Umesh said...

സമ്മ്ശയിക്കേണ്ടസുരാ, ഭീമന്‍ തന്നെ!

7/02/2006 8:03 AM  
Blogger Unknown said...

ഉമേഷേട്ടാ,
മ്മക്ക് ഒരു കഥകളി ബ്ലോഗങ്ങട് തൊടങ്ങ്യാലോ?

7/02/2006 8:06 AM  
Blogger ശനിയന്‍ \OvO/ Shaniyan said...

ദില്‍‌സേ, ഇതൊന്നു നോക്കൂ.. http://shaiju-81.blogspot.com/

7/02/2006 8:08 AM  
Blogger ഡാലി said...

ഒന്നു ഉണ്ടല്ലൊ? ഷിജുന്റെ ബ്ലോഗ് കഥകളിടെ ആണു ദില്‍ബൂ

7/02/2006 8:08 AM  
Blogger Unknown said...

ഡാ‍ലി, ശനിയന്‍സ്
കാണാഞ്ഞിട്ടല്ല. ഷൈജു പഠനസംബന്ധമായി തുടങ്ങിയതാണെന്നും വിപുലമാക്കാന്‍ ഇത് വരെ ആലോച്ചിട്ടില്ല എന്നുമാണ് പറഞ്ഞത്.

അത് കൊണ്ട് ഒന്ന് കൊതിച്ച് പോയതാണ്.ക്ഷമി മാഡി.

7/02/2006 8:14 AM  
Blogger ഡാലി said...

യെസ് യെസ് ഞാന്‍ ദില്‍ബൂന്റെ കമ്മന്റ് അവിടെ കണ്ടിരുന്നു......അപ്പോല്‍ ദില്‍ബൂ ഒന്നു ശ്രമിക്കു.... കഥകളിയില്‍ കമ്പമുള്ള ആളാണ് സുനിലേട്ടന്‍ ഉണ്ടു എന്നു ഉമേഷ്ജി ഒരിക്കല്‍ പരഞിരുന്നു...

7/02/2006 8:23 AM  
Blogger Unknown said...

ഡാലി,
മോഹമില്ലാഞ്ഞിട്ടല്ല. സമയമില്ല. ഒറ്റയ്ക്ക് എന്തായാലും നടയ്ക്കില്ല. ഡാലിയെപ്പോലെ റിസര്‍ച്ച് നടത്താന്‍ സമയവും കഴിവുമില്ല. പിന്നെന്ത് കോപ്പിനാഡോ താനിതൊക്കെ എഴുതി വിടുന്നത് എന്നാവും?

ഞാന്‍ പറഞ്ഞില്ലെ. മോഹം കൊണ്ട് ചോദിച്ച് പോയതാണ്. കായികലോകം പോലെ താല്പര്യമുള്ളവര്‍ ഒന്നിച്ച് നടത്തുന്ന ഒരു ബ്ലോഗ്!!

7/02/2006 8:28 AM  
Anonymous Anonymous said...

അമ്മോ...ഭംഗി...
കുമാര്‍ ഈ ലിങ്ക് അയച്ചു തന്നപ്പോ ആദ്യം വിചാരീച്ചു അദ്ദേഹത്തിന്‍റ്യാന്ന്. അപ്പോ ഞാനവ്വനെ ചീത്ത പറയാന്‍ പോവായിരുന്നു. ഇതെന്താ ഒരു സാക്ഷി സ്റ്റൈല്‍ , അതു കക്കണ്ടാന്ന്. അപ്പഴാല്ലെ അടിയില്‍ പേരു കണ്ടെ.
നന്നായിണ്ട്.
കഥകളി ബ്ലോഗ്? ഷിജു? ആരാ ഷിജു? എവട്യാ ഷിജൂന്‍റെ ബ്ബ്ലോഗ്? ആരും ഒന്നും പറഞ്ഞില്ല്യാ എന്നോട്.ഞാനൊന്ന്വോട്ട് അറീണൂല്ല്യാ.ബ്ലോഗ്ഗ്ഗിലെ മാവേലിമാര്‍ക്കും വിവരങ്ങളറിയണ്ടേ?

സാക്ഷീ..രാജീവ്,ല്ലേ? നല്ല കാര്യങ്ങള്‍ വല്ലപ്പഴും ഒരിക്കല്‍ വരണതോണ്ടല്ല നന്നാവണേ.അതു എപ്പഴും ഏതൂ കാലത്ത്തും നല്ലതായതോണ്ടാ.ഈ വ്ക നല്ല കാര്യങ്ങള്‍ ഇടക്കിടയ്ക്ക് വന്നോട്ടേ ട്ടോ.

സ്നേഹം
സമാധാനം

7/02/2006 10:06 AM  
Blogger Kumar Neelakandan © (Kumar NM) said...

അയ്യോ! അചിന്ത്യാടീച്ചറേ, ഞാന്‍ സാക്ഷിയുടെ തിരനോട്ടത്തിനു വെറും തിരശ്ശീല പിടിക്കുന്നവന്‍. പിന്നെ അല്‍പ്പ സ്വല്‍പ്പം പക്കമേളം.
കളിവിളക്ക് തളിഞ്ഞു. തിരശ്ശീല മാറി.

സാക്ഷി ഇവിടെ ആര്‍മ്മാദിക്കട്ടെ. അദ്ദേഹത്തിന്റെ വരകളുടെ ഗ്വാ..ഗ്വാ.. വിളികളില്‍ ഇവിടം പ്രകമ്പനം കൊള്ളട്ടെ.

7/02/2006 10:16 AM  
Blogger Santhosh said...

വരകള്‍ക്കും വാക്കുകള്‍ക്കുമിടയില്‍ ഒളിഞ്ഞിരിക്കാനാഗ്രഹിക്കുന്ന സാക്ഷീ... താങ്കളെ താങ്കളുടെ സൃഷ്ടികളിലൂടെ നമ്മളറിഞ്ഞിരിക്കുന്നു.

പുതിയ സം‍രംഭത്തിന് ഭാവുകങ്ങള്‍!

7/02/2006 10:17 AM  
Blogger രാജീവ് സാക്ഷി | Rajeev Sakshi said...

കുമാരേട്ടനങ്ങനെ ഒഴിഞ്ഞുമാറേണ്ട.
തിരശ്ശീലയ്ക്കു പിന്നിലെന്നെ ഒറ്റയ്ക്കാക്കാന്‍ നോക്ക്വാ.
നടക്കില്ല. ഈ ബ്ലോഗെങ്ങനെ ലൈവാക്കികൊണ്ടുപോകാംന്ന് ചിന്തിച്ച് വിഷമിച്ചിരുന്ന എനിക്ക് പ്രതീക്ഷിക്കാതെ വീണുകിട്ടിയ പിടിവള്ളിയാണ്‍ കുമാരേട്ടന്‍.
ആര്‍മ്മാദിക്കാണെങ്കില്‍ നമ്മളൊരുമിച്ചുതന്നെ.
:)

7/02/2006 10:26 AM  
Blogger Adithyan said...

സാക്ഷീ, കുമാര്‍ ,

നല്ല സംരഭം...

നിങ്ങളുടെ ഒക്കെ സംരഭങ്ങള്‍ക്കൊക്കെ പ്രോത്സാഹനം തരാന്‍ മാത്രമേ ആകുന്നുള്ളു. ശരിയ്കൂന്ന് ആസ്വദിയ്ക്കാനുള്ള അറിവു പോലും ഇല്ല... :)

7/02/2006 10:36 AM  
Blogger ഇടിവാള്‍ said...

സാക്ഷി : Excellent, You are damn talented, maan ; !

7/02/2006 10:45 AM  
Blogger Unknown said...

രണ്ട് “വരയന്‍ പുലികള്‍“ ഒത്തു ചേര്‍ന്നിരിക്കുന്നു. ഇത് ബൂലോഗരില്‍ പ്രതീക്ഷകളുണര്‍ത്തുന്ന മറ്റൊരു നല്ല സംരംഭം! ആശംസകള്‍...

7/02/2006 11:04 AM  
Blogger കുറുമാന്‍ said...

സാക്ഷീ ഗംഭീരം.

ഉണ്ണായിവാരിയരുടെ നാട്ടില്‍ നിന്നും വന്ന എനിക്ക് കഥകളിയോട് പണ്ടേ കമ്പം കൂടുതലാ. എന്നു വച്ച്,ചുട്ടികുത്തിയ ശേഷം കത്തി, കരി, പച്ച തുടങ്ങിയ വേഷങ്ങളൊന്നും അങ്ങനെ കൃത്യമായി പറയാനോ, മുദ്രകള്‍ കണ്ട് മനസ്സിലാക്കാനോ ഒന്നും അറിയില്ല.

ദില്ലിയില്‍ താമസിച്ചിരുന്ന കാലത്ത് എന്നോടൊപ്പം താമസിച്ചിരുന്ന കെ എ പിയില്‍ എസ് ഐ ആയിരുന്ന സുഹൃത്ത് രാമേട്ടന്‍(അദ്ദേഹത്തിന്റെ അച്ഛന്‍ ഏറ്റുമാനൂര്‍ അമ്പലത്തിലെ (കൃഷ്ണന്റെ) ശാന്തിയായിരുന്നു, ഇപ്പോള്‍ അദ്ദേഹത്തിന്റെ ജ്യേഷ്ഠനാണ് ശാന്തി)അസാരം കഥകളി കളിക്കുന്നവനും കമ്പക്കാരനുമായിരുന്നു. അങ്ങനെ ദില്ലിയില്‍ വച്ചു നടക്കുന്ന പല പല കഥകളി സംഗമത്തിനും ഒപ്പം പോകുമായിരുന്നു.

കുടാതെ, ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ പത്ത് ദിവസം ഉത്സവത്തിനും ,കഥകളി കാണാന്‍ പാതിരാത്രിക്ക് സ്റ്റേജിന്റെ മുന്‍പില്‍ തന്നെ ഉണ്ടാകും. പത്താം ദിനം ശ്രീരാമ പട്ടാഭിഷേകം കളി വരെ. കേളി കഴിഞ്ഞ് കുറച്ചു നേരം കളി കണ്ട് അവിടെ അമ്പലപറമ്പില്‍ തന്നെ കിടന്നു ഉറങ്ങിയിരുന്ന എന്നെ രാവിലെ തൊഴാന്‍ വരുന്ന അയല്‍ പക്കത്തെ ഇന്ദിരേച്ചിയോ, വിലാസിനിയേച്ചിയോ, എന്റെ അമ്മയോ ഉണര്‍ത്തുമ്പോഴാണ് എഴുന്നേറ്റ് വീട്ടില്‍ പോകുക പതിവ്. വീട്ടില്‍ പോയാലും, കുളി കഴിഞ്ഞ്, മൃഷ്ടാന്ന ഭോജനവും കഴിഞ്ഞ് ശീവേലിക്ക് വീണ്ടും എത്തും. കഥകളിയും, ആനകളും എന്നും, ഇന്നും എന്റെ വീക്ക്നെസ്സാണ്.

7/02/2006 11:48 AM  
Blogger Manjithkaini said...

വരികളില്‍ വര്‍ണ്ണങ്ങളും വര്‍ണ്ണങ്ങളില്‍ വരികളും ഒളിപ്പിച്ചുവച്ചിരിക്കുന്ന രാജീവ് വരകള്‍ക്കു മാത്രമായി ഒരു കടതുറക്കുമ്പോള്‍ സന്തോഷം എന്നല്ലാതെ എന്താ പറയുക! പോരട്ടെ..പോരട്ടെ...

ഒരാരാധകന്‍

7/02/2006 4:08 PM  
Blogger Visala Manaskan said...

പ്രിയ സാക്ഷി. വളരെ നല്ല കാര്യം.
ഇവരെല്ലാം പറഞ്ഞതില്‍ വിട്ട് ഞാന്‍ എന്തു പറയാന്‍.
എന്ന്,
സ്വന്തം
മറ്റൊരു ഫാന്‍!

7/02/2006 7:50 PM  
Blogger Sreejith K. said...

മനോഹരം സാക്ഷീ, എനിക്ക് വേറെ ഒന്നും പറയാന്‍ ആകുന്നില്ല. ഇത്രയും മനോഹരമായി കഥകളി കമ്പ്യൂട്ടരില്‍ വരയ്ക്കാന്‍ കഴിയുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല.

7/02/2006 10:05 PM  
Blogger വര്‍ണ്ണമേഘങ്ങള്‍ said...

എന്താപ്പാ ഇപ്പ പറയ്യ..
ഇതിന്റെ കെട്ടും മട്ടും ഉഗ്രന്‍.
ങ്ങടെ പടങ്ങളും വരികളും കാണാതെ പോകാറില്ല ഒരിക്കലും.
വരയില്‍ വരികളും വികാരങ്ങളുമുള്ളപ്പോള്‍ ഇഷ്ടപ്പെടാതെ തരമില്ല.

7/03/2006 4:54 AM  
Blogger പട്ടേരി l Patteri said...

Varnnnagal chalichu vismaygal ezhuthunnavarude rachankal kaanunnbol...evidyo aagrahikkarundu.....enikkum varakkan kazhinjegil ennu......
Aa sangadam okke theerunnathu inganeyulla nalla padangal kaanumbozhanu...
Saakshi, ini varakkunnathokke ivide post cheyyanam.....
Different type of creations...I liked it :)
Cheers

7/09/2006 4:57 AM  

Post a Comment

Subscribe to Post Comments [Atom]

<< Home